ഹോണറിന്റെ നിഗൂഢത നിറഞ്ഞ മറ്റൊരു ഫോണ്‍ മേയ് 15ന്..!!


ഹുവായുടെ ഉപ ബ്രാന്‍ഡായ ഹോണര്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാനുളള തിടുക്കത്തിലാണ്. കുറഞ്ഞ വിലയ്ക്ക് മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നത് ഹോണറിന്റെ ഒരു ശീലമായി മാറിയിരിക്കുകയാണ്. അതു കൊണ്ടു തന്നെയാണ് ഹോണര്‍ വിപണിയില്‍ പിടിച്ചു നിര്‍ക്കുന്നതിനുളള പ്രധാന കാരണവും.

Advertisement

മേയ് 15ന് ലണ്ടനില്‍ നടക്കുന്ന ലോഞ്ച് ഇവന്റില്‍ ഹോണര്‍ തങ്ങളുടെ പുതിയ ഫോണ്‍ പ്രഖ്യാപിക്കാന്‍ പോകുന്നു. അതിനുളള ക്ഷണവും ഹോണര്‍ അയച്ചു കഴിഞ്ഞു. 'beauty in AI' എന്ന ടാഗാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ജൂണില്‍ വിപണിയില്‍ അവതരിപ്പിച്ച ഹോണര്‍ 9ന്റെ പിന്‍ഗാമിയായിരിക്കും ഈ ഫോണെന്നു കരുതുന്നു. എന്നാല്‍ ഇത് ഹോണര്‍ 10 തന്നെയായിരിക്കും.

Advertisement

ഹോണര്‍ വ്യൂ 10നെ പോലെ 18:9 ഡിസ്‌പ്ലേ, കിരിന്‍ 970 ചിപ്‌സെറ്റും ഹുവായ് മേറ്റ് 10നെ പോലെയും ഹുവായ് പി20-യെ പോലെയും AI ക്യാമറ സവിശേഷതകളും ഈ ഫോണില്‍ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.

ഹോണര്‍ ഏറ്റവും അടുത്തിടെ അവതരിപ്പിച്ച ഫോണാണ് ഹോണര്‍ 7A. ഹോണറിന്റെ വില കുറഞ്ഞ ഫോണ്‍ പട്ടികയില്‍ ഇത് ഉള്‍പ്പെടുന്നു. 18:9 ഡിസ്‌പ്ലേ സ്റ്റീരിയോ സ്പീക്കറാണ് ഈ ഫോണില്‍. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

13എംപി, 8എംപി ക്യാമറകളാണ് ഫോണിനുളളത്. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വാഗ്ദാനം ചെയ്യുന്ന ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

ഈ ഐഫോൺ കെയ്‌സിൽ ഗെയിമും കളിക്കാം!

ഗ്രാവിറ്റി സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഫേസ്‌ലോക്ക് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ തുടങ്ങിവയും ഈ ഫോണിലുണ്ട്. 2ജിബി റാം 32ജിബി സ്‌റ്റോറേജിന് 8300 രൂപയും 3ജിബി റാം 32ജിബി സ്റ്റോറേജിന് 10,300 രൂപയുമാണ്.

Source

Best Mobiles in India

Advertisement

English Summary

Huawei sub-brand Honor is holding its next unveiling event in London on May 15. It has started sending out press invites for the occasion.