618 രൂപയുടെ നോ കോസ്റ്റ് EMI-ൽ ഹോണർ 7X ആമസോണിൽ നിന്നും വാങ്ങിക്കാം


ഹോണറിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 7x .കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകളോടെയാണ് ഹോണറിന്റെ ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് ഇപ്പോൾ മികച്ച ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Advertisement

ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ നോ കോസ്റ്റ് EMI -ൽ വാങ്ങിക്കാവുന്നതാണ് .അതായത് ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്ക് ഈ സ്മാർട്ട് ഫോണുകൾ മാസം 618 രൂപയുടെ നോ കോസ്റ്റ് EMI ൽ സ്വന്തമാക്കാവുന്നതാണ് .

Advertisement

കൂടാതെ 10512 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും 2000 രൂപയുടെ അഡിഷണൽ ഓഫറുകളിലും ഹുവാവെയുടെ ഹോണർ 7X ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

നോ കോസ്റ്റ് EMI-ൽ വാങ്ങിക്കാം

ഹുവാവെയുടെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് ഹോണർ 7X .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും മികച്ച ഓഫറുകളോടെ ഇത് ഉപഭോതാക്കൾക്ക് വാങ്ങിക്കാവുന്നതാണ് .ഓഫറുകളിൽ ഏറ്റവും എടുത്തുപറയേണ്ടത് നോ കോസ്റ്റ് EMI ഓഫറുകളാണ് .

നോ കോസ്റ്റ് EMI ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ക്രെഡിറ്റ് കാർഡുകൾ ആവിശ്യമാണ് .ഡെബിറ്റ് കാർഡുകളിൽ ഇത് നോ കോസ്റ്റ് EMI-ൽ വാങ്ങിക്കുവാൻ സാധിക്കുകയില്ല .നോ കോസ്റ്റ് EMI എന്നാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് മാസം 618 രൂപയുടെ തവണയിൽ ഇത് വാങ്ങിക്കാവുന്നതാണ് .

എക്സ്ചേഞ്ച് ഓഫറുകൾ

ആമസോണിലെ ഹോണർ 7X ന്റെ ഓഫറുകളിൽ ലഭിക്കുന്ന മറ്റൊരു ഓഫറാണ് എക്സ്ചേഞ്ച് ഓഫറുകൾ .നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ ആമസോണിൽ എക്സ്ചേഞ്ച് ചെയ്തു വിലക്കുറവിൽ ഹോണർ 7 X വാങ്ങിക്കാവുന്നതാണ് .10512 രൂപവരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ലഭിക്കുന്നതാണ് .

പ്രധാന സവിശേഷതകൾ

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് .കൂടാതെ ഈ മോഡലുകൾക്ക് 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .

ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .

കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .12999 രൂപയാണ് ഇതിന്റെ വിപണിയിലെ വില.കൂടാതെ ഇതിന്റെ 64 ജിബിയുടെ മോഡലുകൾക്ക് 15999 രൂപയുമാണ് വിപണിയിലെ വില .

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് വിന്‍ഡോസ് ഫോണുകളില്‍ പുതിയ സവിശേഷതയുമായി

Honor 7X ന്റെ റെഡ് എഡിഷൻ

ഉപഭോതാക്കളെ ആകർഷിക്കാൻ ഹോണർ 7X ന്റെ സ്റ്റൈലിഷ് റെഡ് എഡിഷനും ഹുവാവെ പുറത്തിറക്കിയിരുന്നു .ഇതിന്റെ വിലയും 12999 രൂപമുതൽ ആണ് ആമസോണിൽ ആരംഭിക്കുന്നത് .ഒരു ചെറിയ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഹോണറിന്റെ 7X തീർച്ചയായും നോക്കാവുന്നതാണ് .

Best Mobiles in India

English Summary

Honor has announced a discount offer for consumers on one of its mid-range smartphone, Honor 7X. The discount offer is applicable to the 64 GB variant of Honor 7X and will be available starting 22nd February until 1st March on Amazon.in. Customers will be able to save an additional Rs 2000 on the exchange of their old smartphones and avail No Cost EMI.