ഹോണര്‍ ബാന്‍ഡ് 4പുറത്തിറങ്ങി; വില്‍പ്പന ആമസോണിലൂടെ മാത്രം


പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് മോഡലായ ഹോണര്‍ ബാന്‍ഡ് നെ പുറത്തിറക്കി. മെറ്റോറെറ്റ് ബ്ലാക്ക്, മിഡ്‌നൈറ്റ് നേവി, ഡാലിയ പിങ്ക് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാകും ബാന്‍ഡ് ലഭിക്കുക. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെ മാത്രമാകും ആദ്യഘട്ടത്തില്‍ വില്‍പ്പന. ഡിസംബര്‍ 18ന് ഉച്ചയ്ക്ക് 12 മുതല്‍ വില്‍പ്പന ആരംഭിക്കും.

Advertisement

''പയോക്താവിന് തികച്ചും സംതൃപ്തി നല്‍കുന്ന രീതിയിലാണ് ഹോണര്‍ ബാന്‍ഡ് 4ന്റെ നിര്‍മാണം. മുന്‍ മോഡലുകളിലുണ്ടായിരുന്ന കുറവുകളെല്ലാം നികത്താന്‍ പുതിയ മോഡലിലൂടെ കഴിയും. നിലവിലെ ജീവിതശൈലിയനുസരിച്ച് ഫിറ്റ്‌നസ് ബാന്‍ഡിന്റെ ആവശ്യകത വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഹോണര്‍ ബാന്‍ഡ് 4നെ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഉറക്കം, ഫിറ്റ്‌നസ് എക്‌സസൈസ്, ബാലന്‍സ്ഡ് ഡയറ്റ് എന്നിവയില്‍ കൃത്യമായ റീഡിംഗ് ബാന്‍ഡ് നല്‍കും.''-ഹുവായ് കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് സി.എം.ഒ സുഹൈല്‍ താരിഖ് പറഞ്ഞു.

Advertisement

0.95 ഇഞ്ച് അമോലെഡ് സ്‌ക്രീനുള്ള വലിയ 2.5ഡി കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഹോണര്‍ ബാന്‍ഡ് 4ലുള്ളത്. ഫുള്‍ ടച്ച് സ്‌ക്രീനാണ്. ഉറക്കം കൃത്യമായി നിരീക്ഷിക്കാന്‍ ട്രൂസ്ലീപ്പ് സംവിധാനം ബാന്‍ഡിലുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുള്ളവരെ സഹായിക്കാന്‍ 200 ഓളം നിര്‍ദേശങ്ങളും ബാന്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഹൃദയത്തെ നിരീക്ഷിക്കാന്‍ ഹുവായ് ട്രൂസീന്‍ 3.0 സംവിധാനമുണ്ട്. പുത്തന്‍ തലമുറ ടെക്ക്‌നോളജിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും നിങ്ങളുടെ ഹൃദയത്തെ നിരീക്ഷിക്കാന്‍ ഈ സംവിധാനമുണ്ടാകും. ഏതെങ്കിലും തരത്തില്‍ ഹൃദയപ്രശ്‌നങ്ങളുണ്ടെങ്കില്‍ കൃത്യമായി നിര്‍ദേശങ്ങള്‍ തരുകയും ചെയ്യും.

ഹോണറുമായുള്ള കൂട്ടുകെട്ടിലൂടെ മികച്ച ബ്രാന്‍ഡ് ഫിറ്റ്‌നെസ് ബാന്‍ഡ് ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ ആമസോണിന് കഴിയുന്നുവെന്ന് കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ നൂര്‍ പട്ടേല്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഫിറ്റ്‌നസിന് വലിയ പങ്കുണ്ട്. അതില്‍തന്നെ കൃത്യതയുള്ള റീഡിംഗ് നല്‍കാന്‍ ഹോണറിന് കഴിയുന്നുണ്ടെന്നും നൂര്‍ വ്യക്തമാക്കി.

Advertisement

6 ആക്‌സിസ് സെന്‍സറുമായാണ് ഹോണര്‍ ബാന്‍ഡ് 4 വിപണിയിലെത്തിയിരിക്കുന്നത്. സ്വിമ്മിംഗ് സ്പീഡ്, സ്‌ട്രോക്കുകളുടെ എണ്ണം, ദൂരം, കലോറി എന്നിവ ബാന്‍ഡ് നിരീക്ഷിക്കം. 50 മീറ്റര്‍ വെള്ളത്തിനടിയിലും ഉപയോഗിക്കാവുന്ന മോഡലാണ് ബാന്‍ഡ് 4.

ഓണ്‍ലൈന്‍ നമ്പര്‍ ഐഡന്റിഫിക്കേഷന്‍, ആന്‍സറിംഗ്, റിജക്ടിംഗ് കോള്‍സ്, മെസ്സേജ് നോട്ടിഫിക്കേഷന്‍സ് എന്നീ ഫീച്ചറുകളും ബാന്‍ഡ് 4ല്‍ ഉള്‍പ്പെടുന്നു. സാധാരണ ഉപയോഗത്തില്‍ ഏതാണ്ട് 17 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജും നില്‍ക്കും.

ഹുവായ് ഹെല്‍ത്ത് ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ബാന്‍ഡ് ബന്ധിപ്പിക്കാം. ഉപയോഗം വളരെ ലളിതമാണ്. ആന്‍ഡ്രോയിഡ് 4.4 മുതല്‍ മുകളിലോട്ടുള്ള എല്ലാ മോഡലുകളിലും ഹോണര്‍ ബാന്‍ഡ് 4 പ്രവര്‍ത്തിക്കും.

Advertisement

ദുബായിൽ പതിമൂന്നുകാരൻ സോഫ്റ്റ്‌വെയർ കമ്പനി ഉടമ

Best Mobiles in India

English Summary

Honor Band 4 launched exclusively on Amazon India at Rs. 2,599