ഓണ്‍ലൈനായി സിനിമാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത യുവതിക്ക് 40000 രൂപ നഷ്ടമായത് എങ്ങനെ?


ഓണ്‍ലൈനായി സിനിമാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത യുവതിക്ക് 40000 രൂപ നഷ്ടമായി. ലക്‌നൗ ജാനകീപുരം സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. ലക്‌നൗ പോലീസിന്റെ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. ക്യാന്‍സലേഷന്‍ ചാര്‍ജ് കഴിച്ചുള്ള തുക മടക്കി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവുമായി സംസാരിച്ചിരുന്നതായി ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ വഴിയാണിതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. വെറുമൊരു ഫോണ്‍ കോളിലൂടെയാണ് പണം തട്ടിയെടുത്തത്. എങ്ങനെയാണ് ജാനകീപുരം സ്വദേശിനി തട്ടിപ്പിന് ഇരയായതെന്ന് നോക്കാം.

1

ഓണ്‍ലൈനായി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന് ശേഷം പണം തിരികെ കിട്ടുന്നതിനായി യുവതി കസ്റ്റമര്‍കെയറില്‍ ബന്ധപ്പെടുന്നു. കമ്പനി പറഞ്ഞ സമയപരിധിക്കുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കസ്റ്റമര്‍കെയറില്‍ വിളിച്ചതെന്ന് യുവതി വിവിധ മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്.

2

 ടിക്കറ്റ് ബുക്ക് ചെയ്ത വെബ്‌സൈറ്റില്‍ നിന്നെന്ന വ്യാജേന ഒരാള്‍ യുവതിയെ തിരികെ വിളിക്കുന്നു.

3

പണം തിരികെ ലഭിക്കുന്നതിന് ഡെബിറ്റ് കാര്‍ഡ് നമ്പര്‍ ആവശ്യമാണെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിക്കുന്നു.

4

കോള്‍ അവസനാച്ചയുടന്‍ അക്കൗണ്ടില്‍ നിന്ന് 40000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം യുവതിക്ക് ലഭിക്കുന്നു.

5

ഇത്തരം തട്ടിപ്പുക്കളുടെ തുടക്കം ഫോണ്‍കോളില്‍ നിന്നായിരിക്കും.

6

കുറിച്ച് സംശയം തോന്നാതിരിക്കുന്നതിനായി തട്ടിപ്പുകാര്‍ ഇരയുടെ പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ചോദിച്ച് ഉറപ്പുവരുത്തും.

7

ഇത്തരം കോളുകള്‍ പലപ്പോഴും ലാന്‍ഡ്‌ലൈന്‍ നമ്പരുകളോട് സാമ്യമുള്ള നമ്പരുകളില്‍ നിന്നായിരിക്കും വരുന്നത്. സംശയം തോന്നാതിരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണിത്.

8

നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തട്ടിപ്പുകാരന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് കസ്റ്റമര്‍ ഐഡി അല്ലെങ്കില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കും.

9.

ചില അവസരങ്ങളില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യപ്പെടും.

9

തുടര്‍ന്ന് നിങ്ങളുടെ ഫോണില്‍ വന്ന ഒടിപി സ്ഥിരീകരിക്കാന്‍ പറയും.

11

ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയാണ് ഇത്തരം കോളുകളുടെ ലക്ഷ്യം.

12

ബാങ്കുകളോ കമ്പനികളോ അവരുടെ യഥാര്‍ത്ഥ പ്രതിനിധികളോ നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഫോണ്‍കോളിലൂടെ ചോദിക്കുകയില്ലെന്ന കാര്യം ഓര്‍ക്കുക.


Read More About: movie online news technology

Have a great day!
Read more...

English Summary

How a woman lost Rs 40,000 to fraud after cancelling movie tickets online