ആന്‍ഡ്രോയിഡ് 5.0-ല്‍ ഫോട്ടോയെടുത്ത് പ്രൊഫഷണലാവാം...!


ഗൂഗിള്‍ ആന്‍ഡ്രോയിഡ് 5.0 പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിക്കുന്നു. റോ (Raw) ആയും ഷൂട്ട് ചെയ്യാനാകുന്ന സംവിധാനമാണിത്. റോ എന്നാല്‍ ഫോണിന്റെ ക്യാമറ ചിത്രത്തെ ജെപെഗ് ആക്കി മാറ്റുന്നതിനു മുന്‍പുളള ഫോര്‍മാറ്റാണ്.

Advertisement

അതായത് ഈ ഫോര്‍മാറ്റില്‍ നിങ്ങള്‍ക്ക് ചിത്രത്തിന്റെ എക്‌സ്‌പോഷര്‍, വൈറ്റ് ബാലന്‍സ്, െ്രെബറ്റ്‌നെസ്, ഷാര്‍പ്‌നെസ് തുടങ്ങിയതെല്ലാം മികച്ചരീതിയില്‍ സെറ്റ് ചെയ്യാനും, ചിത്രത്തെ സ്വാതന്ത്ര്യത്തോടെ എഡിറ്റ് ചെയ്യാനും സാധിക്കുന്നു. നിലവില്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്കാണ് റോ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനാകുന്നത്.

Advertisement

ഈ സവിശേഷത ആന്‍ഡ്രോയിഡിന്റെ എടുത്തു പറയത്തക്ക കൂട്ടിചേര്‍ക്കലായി കാണാനാവില്ല എന്നാണ് വിദഗ്ദ്ധ മതം. പക്ഷെ, തീര്‍ച്ചയായും പ്രത്യേക അവസരങ്ങളില്‍ പ്രൊഫഷണല്‍ ക്യാമറകള്‍ മാറ്റി വയ്ക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡിന്റെ ഈ സവിശേഷത കൊണ്ട് ആവുമെന്നാണ് കരുതപ്പെടുന്നത്.

Best Mobiles in India

Advertisement

English Summary

How Android 5.0 lets you get raw for better photos.