നിങ്ങള്‍ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലം മറന്നോ? എങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റിനോടു ചോദിക്കാം!


ഇനി എന്തും ചെയ്യും ഗൂഗിള്‍ അസിസ്റ്റന്റ്. ഗൂഗിള്‍ കമ്പനി കൊണ്ടു വന്ന മികച്ചൊരു ഫീച്ചര്‍ ആണ് ഗൂഗിള്‍ അസിസ്റ്റന്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലോണിംങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ വോയിസ് അസിസ്റ്റന്റാണ് ഗൂഗിള്‍ അസിസ്റ്റന്റ്.

Advertisement

ഗൂഗിള്‍ I/O 2018ല്‍ ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പില്‍ നിരവധി പുതിയ സവിശേഷതകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. അതിലെ പല സവിശേഷതകളും ഞങ്ങള്‍ ഇവിടെ നേരത്ത സൂചിപ്പിച്ചിരുന്നു. ഇന്ന് ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷതയാണ് പറയാന്‍ പോകുന്നത്. അതായത് നിങ്ങള്‍ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ സ്ഥാനം നിങ്ങള്‍ മറന്നു പോയാല്‍ അത് ഗൂഗിള്‍ അസിസ്റ്റന്റ് പറഞ്ഞു തരും.

Advertisement

വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പാര്‍ക്കിംഗ് സ്ഥലം മറന്നു പോകുന്നത്. ഗൂഗിള്‍ അസിസ്റ്റന്റിനോട് നിങ്ങളുടെ പാര്‍ക്കിംഗ് സ്ഥലം ചോദിക്കാം, അത് നിങ്ങളുടെ മാപ്പില്‍ പിന്‍ ചെയ്യുകയും ചെയ്യും.

ആദ്യം നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍:

. ഗൂഗിള്‍ അസിസ്റ്റന്റ് ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഇതിനായി ഉപയോഗിക്കണം.

. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അല്ലെങ്കില്‍ അതിനു മുകളിലോ അല്ലെങ്കില്‍ iOS 10/ അല്ലെങ്കില്‍ അതിനു മുകളിലോ ആയിരിക്കണം.

. ലൊക്കേഷന്‍ സേവനങ്ങള്‍ പ്രാപ്തമാക്കുക.

. ഗൂഗിള്‍ അസിസ്റ്റന്റ് സേവനങ്ങള്‍ ശബ്ദ കമാന്‍ഡുമായി കോണ്‍ഫിഗര്‍ ചെയ്യണം, കൂടാതെ ആവശ്യമായ എല്ലാ അനുമതികള്‍ക്കും ഇതിന് ആക്‌സസ് ഉണ്ടായിരിക്കണം.

Advertisement

പാര്‍ക്കിംഗ് ലൊക്കേഷന്‍ എങ്ങനെ സേവ് ചെയ്യാം?

. 'OK Google' എന്ന കമാന്റ് ഉപയോഗിച്ച് ആദ്യം ഗൂഗിള്‍ അസിസ്റ്റന്റ് തുറക്കുക.

. അതിനു ശേഷം നിങ്ങളുടെ പാര്‍ക്കിംഗ് ലൊക്കേഷന്‍ ഓര്‍മ്മിപ്പിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനോട് ഇങ്ങനെ ചോദിക്കാം, 'Remember where I parked'.

. ഇപ്പോള്‍ ജിപിഎസ് കോര്‍ഡിനേറ്റുകളെ ഗൂഗിള്‍ അസിസ്റ്റന്റ് ഒരു പ്രത്യേക പാര്‍ക്കിംഗ് പിന്‍ ഉപയോഗിച്ച് മാപ്പില്‍ രേഖപ്പെടുത്തും.

പാര്‍ക്കിംഗ് സ്ഥലം വീണ്ടെടുക്കുന്നതിനും നാവിഗേഷം ആരംഭിക്കുന്നതിനുമുളള ഘട്ടങ്ങളാണ് അടുത്തത്. രണ്ടു മാര്‍ഗ്ഗത്തിലൂടെ നിങ്ങള്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ലൊക്കേഷന്‍ കണ്ടെത്താം.

രീതി 1

. OK Google എന്ന കമാന്റ് നല്‍കി ഗൂഗിള്‍ അസിസ്റ്റന്റ് ആദ്യ തുറക്കുക.

Advertisement

. 'Where is my car' എന്ന് നിങ്ങള്‍ക്ക് ചോദിക്കാം.

. നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം ഓട്ടോമാറ്റിക് ആയി വീണ്ടെടുക്കും.

. ടേണ്‍ നാവിഗേഷന്‍ വഴി ടാപ്പ് ചെയ്യാന്‍ കോര്‍ഡിനേറ്റ്‌സില്‍ ടാപ്പ് ചെയ്യുക.

രീതി 2:

. ഗൂഗിള്‍ മാപ്പ് തുറന്ന് 'Saved Parking' കാര്‍ഡ് എന്നതില്‍ ടാപ്പ് ചെയ്യുക.

. നാവിഗേഷന്‍ ആരംഭിക്കാനായി 'Direction' നില്‍ ആദ്യം ടാപ്പ് ചെയ്യുക, തുടര്‍ന്ന് 'Start' എന്നതിലും.

ഇതിനു പുറമേ നിങ്ങള്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍, സ്റ്റോറുകള്‍ എന്നിവയും ഭാവി റഫറന്‍സിനായി ചേര്‍ക്കാം.

ജിയോയുടെ ഡബിള്‍ ധമാക്കയ്ക്കു തിരിച്ചടിയുമായി ദിവസവും 2 ജിബി നൽകി ബിഎസ്എന്‍എല്‍

Best Mobiles in India

English Summary

How to ask Google Assistant to remember your parking location