വിആർ ഹെഡ്സെറ്റ് എന്ത്? വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?


കുറച്ചു കാലമായിട്ടുണ്ടാകുമല്ലോ നമ്മൾ ഈ വിആർ ഹെഡ്സെറ്റിനെ കുറിച്ചും അതുപയോഗിച്ച് VR, 3d, 360° വീഡിയോ ദൃശ്യങ്ങളും ഗെയിമുകളും കളിക്കുന്നതിനെ കുറിച്ചും കേൾക്കുന്നത്. ഇതിങ്ങനെ കേൾക്കുന്നു എന്നല്ലാതെ എത്രത്തോളം ഇത് എന്താണ് എങ്ങനെ ഉപയോഗിക്കാം ഏതാണ് വാങ്ങാൻ നല്ലത് എന്നൊന്നും അറിയില്ല പലർക്കും. അതിനാൽ തന്നെ ഈ കാര്യങ്ങൾ വ്യക്തമാക്കുകയാണ് ഇന്നിവിടെ.

Advertisement

എന്താണ് വിആർ ഹെഡ്സെറ്റ്?

ഗൂഗിളിന്റെ കാർഡ്ബോർഡ് ആണ് വിആർ ഹെഡ്സെറ്റ്കളുടെ ബേസ് മോഡൽ. ഗൂഗിളിന്റെ കാർഡ്ബോർഡ് തന്നെ വേണമെന്നില്ല. അതെ മാതൃകയിലുള്ള ഏതു വിആർ ഹെഡ്സെറ്റും വാങ്ങാവുന്നതാണ്. 450രുപ മുതൽ 20000 രുപ വരെയുള്ള ഹെഡ്സെറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അതിലും കൂടിയതും ഉണ്ട്. വില കൂടിയതാണെങ്കിലും കുറഞ്ഞതാണെങ്കിലും പ്രവർത്തനം എല്ലാം ഒന്ന് തന്നെ. അധികം സൗകര്യങ്ങൾ ഉണ്ടാകും എന്ന വ്യത്യാസമേ ഉള്ളൂ.

Advertisement
വിആർ ഹെഡ്സെറ്റിന്റെ ഉപയോഗങ്ങൾ

3ഡി സിനിമകളും വീഡിയോകളും നമുക്ക് ഫോണിൽ ആസ്വദിക്കാൻ പറ്റും. മികച്ച 3ഡി വീഡിയോസ് യൂട്യൂബിൽ ലഭ്യമാണ്. അതേപോലെ 3ഡി സിനിമകൾ പല സൈറ്റുകളിലും ലഭ്യവുമാണ്. രണ്ടാമതുള്ള ഉപയോഗം വിർചുവൽ റിയാലിറ്റി എന്ന അതിനൂതന സാങ്കേതിക വിദ്യയുടെ ലോകത്തേക്കുള്ള കവാടം കൂടിയാണ് ഈ ഹെഡ്സെറ്റുകൾ. ഇവ ഉപയോഗിച്ച് 360 ഡിഗ്രിയിലുള്ള വീഡിയോസ്, ഗെയിംസ്, ഫോട്ടോസ് എന്നിവ കണ്ടു ആസ്വദിക്കാവുന്നതാണ്.

നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാൻ കഴിയുമോ?

ഇന്നിറങ്ങുന്ന ഒട്ടുമിക്ക സ്മാർട്ഫോണുകൾ എല്ലാം തന്നെ വിആർ ഹെഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നതാണ്. എന്നാലും വിആർ ഹെഡ്സെറ്റ് വാങ്ങുന്നതിനു മുമ്പു ഫോൺ സപ്പോർട്ട് ആണോ എന്നുറപ്പ് വരുത്തുക.

എവിടെ നിന്നെല്ലാം വിആർ വിഡിയോകൾ കാണാം?

ഇന്റർനെറ്റിൽ നിരവധി വെബ്സൈറ്റുകൾ വിആർ കണ്ടന്റുകൾ ലഭ്യമാണ്. വീഡിയോ ആവട്ടെ, ഗെയിം ആവട്ടെ മറ്റു വിആർ ആപ്പുകൾ ആവട്ടെ, എല്ലാം അവിടെ ലഭ്യമാണ്. അതുപോലെ വിആർ, 360° വീഡിയോസ് കാണുവാനായി യുട്യൂബ് ആണ് ഏറ്റവും മികച്ച ഓപ്ഷൻ. പ്രത്യേകം ചാനലുകൾ തന്നെ ഇത്തരം വീഡിയോസിനായി യുട്യൂബിൽ ഉണ്ട്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആൻഡ്രോയിഡ് ഫോൺ അടിസ്ഥാനമാക്കിയാണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത്. ഐഫോൺ, വിൻഡോസ് ഫോൺ, ലാപ്ടോപ്പ് എന്നിവയെ സംബന്ധിച്ചു ഇവിടെ ഞാൻ പരാമർശിച്ചിട്ടില്ല. ഗൂഗിൾ തിരഞ്ഞാൽ എളുപ്പം അവയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്. ചെയ്യാവുന്നതാണ് ആവശ്യമുള്ളവർക്ക്. അതുപോലെ Vr 3d 360° എന്നിവയുടെ ടെക്‌നിക്കൽ ആയ ഭാഗങ്ങൾ ഇവിടെ പറഞ്ഞു കൂടുതൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നില്ല.

വിന്‍ഡോസ് 10ല്‍ കൊര്‍ടാന എങ്ങനെ ഉപകാരപ്രദമാക്കാം?

Best Mobiles in India

English Summary

How to choose the right VR headset