ഒന്നും പൊട്ടാതെ നിങ്ങളുടെ അഴുക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നമ്മള്‍ കാണാത്ത ബാക്ടീരിയകളുടെ ഒരു കൂമ്പാരം ഉണ്ടായിരിക്കാം. നിങ്ങളുടെ ശോച്യാലയത്തില്‍ ഉളളതിനേക്കാള്‍ കൂടുതല്‍ കീടാണുക്കള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisement

ഈ അവസരത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എങ്ങനെ വൃത്തിയാക്കാമെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

Advertisement

സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഭാവിയും കാലാവസ്ഥയും പ്രവചിക്കുന്ന റൊബോര്‍ട്ട്...!

ലിന്റ് ഇല്ലാത്ത മൈക്രോഫൈബര്‍ തുണി, കോട്ടന്‍ തുണി, ഡിസ്റ്റില്‍ ചെയ്ത വെളളം, ഐസൊപ്രൊപൈല്‍ ആല്‍ക്കഹോള്‍ തുടങ്ങിയ വസ്തുക്കളാണ് നിങ്ങള്‍ക്ക് ഇതിന് ആവശ്യമായിട്ടുളളത്.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

ആദ്യം തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

നിങ്ങള്‍ ഫോണിന് ഏതെങ്കിലും കേസോ, കവറോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യുക.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

സാധിക്കുമെങ്കില്‍ വൃത്തിയാക്കുന്നതിന് മുന്‍പ് ഫോണിന്റെ ബാറ്ററി നീക്കം ചെയ്യുക.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

നിങ്ങളുടെ ഡിസ്‌പ്ലേക്ക് പൊട്ടലോ മറ്റോ ഉണ്ടെങ്കില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ നീക്കം ചെയ്യുന്നത് ആശാസ്യമല്ല.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

നിങ്ങളുടെ ഫോണിന് കീബോര്‍ഡോ, കീപാഡോ ഉണ്ടെങ്കില്‍ ആല്‍ക്കഹോളില്‍ മുക്കി കോട്ടന്‍ തുണി കൊണ്ട് തുടയ്ക്കുക. ആല്‍ക്കഹോള്‍ ഫോണിനുളളില്‍ കടക്കാത്ത തരത്തിലാവണം തുടയ്‌ക്കേണ്ടത്.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

ബാറ്ററി കവര്‍ പോലുളള മറ്റ് ഭാഗങ്ങള്‍ ആല്‍ക്കഹോള്‍ കൊണ്ട് തുടയ്ക്കുക. ഫോണിന്റെ പ്ലാസ്റ്റിക്ക് ഭാഗങ്ങള്‍ തുടയ്ക്കുമ്പോള്‍ റബര്‍ കോട്ടിങോ, മിനുസമുളള മറ്റ് കോട്ടിങുകളോ അടര്‍ന്ന് പോകാത്തവണ്ണം സമര്‍ദം കുറച്ചായിരിക്കണം തുടയ്‌ക്കേണ്ടത്.

ലോഹം കൊണ്ടാണ് ഫോണിന്റെ പുറം ചട്ട തീര്‍ത്തിരിക്കുന്നെങ്കില്‍, ആല്‍ക്കഹോളിന് പകരം കോട്ടന്‍ വെളളത്തില്‍ മുക്കി തുടയ്ക്കുക.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

ഇനി വരണ്ട തുണി കൊണ്ട് ബാറ്ററി കവറിനുളളില്‍ വൃത്തിയാക്കുക. ബാറ്ററി കവറിനുളളില്‍ കട്ടിയായ അഴുക്കുളള ഏതെങ്കിലും ഭാഗങ്ങളുണ്ടെങ്കില്‍ വളരെ കുറച്ച് ഡിസ്റ്റില്‍ ചെയ്ത വെളളം ഉപയോഗിച്ച് വൃത്തിയാക്കുക. വെളളം കൊണ്ട് തുടയ്ക്കുന്ന ഏത് ഭാഗവും ഉടനെ ഉണക്കേണ്ടതാണ്, അല്ലെങ്കില്‍ ചിലപ്പോള്‍ വെളളം ഫോണിന് അകത്ത് കയറിയേക്കാം.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

ക്യാമറാ ലെന്‍സും, ഫ്ളാഷും വെളളത്തില്‍ മുക്കിയ കോട്ടന്‍ തുണി കൊണ്ട് വൃത്താകൃതിയില്‍ തുടയ്ക്കുക. ലെന്‍സ് വൃത്തിയാക്കിയ ശേഷം ഉടന്‍ കോട്ടന്‍ തുണിയുടെ ഉണങ്ങിയ വശം കൊണ്ട് തുടയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് വെളളം ലെന്‍സില്‍ ഇരുന്ന് ഉണങ്ങുന്നത് ഒഴിവാക്കുന്നതാണ്.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

ഫോണിന്റെ ഡിസ്‌പ്ലേയുടെ ഇയര്‍ പീസില്‍ നിന്ന് മൈക്രോഫോണിലേക്ക് ഈര്‍പ്പമുളള ലിന്റ് ഇല്ലാത്ത മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് ലംബമായി തുടയ്ക്കുക.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

നിങ്ങള്‍ക്ക് ഫോണിന് ഒരു കേസുണ്ടെങ്കില്‍, നേര്‍പ്പിച്ച ആല്‍ക്കഹോളില്‍ കോട്ടന്‍ തുണി മുക്കി അകവും പുറവും തുടയ്ക്കുക.

Best Mobiles in India

English Summary

How to Clean Your Dirty Smartphone (Without Breaking Something).