ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?


215 മില്ല്യന്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുളള മൊബൈല്‍ ഫോണ്‍ എന്ന റെക്കോര്‍ഡാണ് ജിയോ ഫോണിനുളളത്. ഒടുവില്‍ ജിയോഫോണിലും ജിയോഫോണ്‍ 2ലും വാട്ട്‌സാപ്പ് സേവനം എത്തിയിരിക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 4ജി ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി മെസേജിംഗ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. KaiOS പതിപ്പിലെത്തുന്ന ഈ ആപ്പിലൂടെ ചിത്രങ്ങള്‍, വീഡിയോകള്‍, വോയിസ് മെസേജുകള്‍ എന്നിവയെല്ലാം സ്വകാര്യത നഷ്ടപ്പെടാതെ തന്നെ അയക്കാന്‍ സാധിക്കുമെന്നാണ് ജിയോ വ്യക്തമാക്കുന്നത്.

ജിയോഫോണിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും വാട്ട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം. ജിയോഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ?

എങ്ങനെ ജിയോഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാം എന്നുളളതിന് ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.


സ്റ്റെപ്പ് 1 : ആദ്യം നിങ്ങളുടെ ജിയോഫോണ്‍ എടുത്ത് അതിലെ 'Settings' ലേക്കു പോകുക.

സ്റ്റെപ്പ് 2 : ഇനി സെറ്റിംഗ്‌സ് ടാബില്‍ നിന്നും 'സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റിലേക്കു' പോകുക.

സ്റ്റെപ്പ് 3 : ഏറ്റവും പുതിയ KaiOS അപ്‌ഡേറ്റിലാണോ നിങ്ങളുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് എന്നു ഉറപ്പു വരുത്തുക.

സ്റ്റെപ്പ് 4: ഇനി സെറ്റിംഗ്‌സിലേക്ക് തിരിച്ചു പോയി JioApps തുറക്കുക.

സ്റ്റെപ്പ് 5 : അവിടെ ജിയോആപ്‌സ് സ്റ്റോറില്‍ വാട്ട്‌സാപ്പ് തിരയുക.

സ്റ്റെപ്പ് 6 : ആപ്പ് തുറക്കുമ്പോള്‍ ആപ്പിന്റെ വിവരണം നല്‍കിക്കൊണ്ടുളള ഒരു പേജിലേക്ക് നിങ്ങളെ എത്തിക്കും.

സ്റ്റെപ്പ് 7 : ഒരിക്കല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ 'Open the app' എന്ന് അതേ പേജില്‍ ഒരു ഓപ്ഷന്‍ കാണാം. ഇതു കൂടാതെ ആപ്പ് തുറക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട്. ആപ്പ് ഡ്രോയറിലേക്ക് മടങ്ങി പോകുക, അവിടെ നിന്നും വാട്ട്‌സാപ്പ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 8 : ആപ്പ് തുറന്നു കഴിഞ്ഞാല്‍ അവിടെ കാണുന്ന നിബന്ധനകള്‍ പാലിക്കുക. അതായത് 'Agree' എന്നതില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകുക.

സ്റ്റെപ്പ് 9 : അടുത്തതായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടും.

സ്റ്റെപ്പ് 10 : നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍, ഒരു OTP നല്‍കിക്കൊണ്ട് അത് സ്ഥിരീകരിക്കും.

സ്റ്റെപ്പ് 11 : തുടര്‍ന്ന് നിങ്ങളുടെ പേര്, പ്രൊഫൈല്‍ ഫോട്ടോ എന്നിവ ആവശ്യപ്പെടും.

സ്റ്റെപ്പ് 12 : ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളെ ചാറ്റ് പേജിലേക്ക് എത്തിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് ബാക്കപ്പ് നടത്തിയില്ല എങ്കില്‍ ഇത് ഡീഫോള്‍ട്ട് വഴി ശൂന്യമാകും.

സ്റ്റെപ്പ് 13 : ഇനി ചാറ്റ് ആരംഭിക്കാനായി 'New Chat' എന്നതില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 14 : തുടര്‍ന്ന് നിങ്ങള്‍ ചാറ്റ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റിനെ തിരഞ്ഞെടുത്ത് ചാറ്റ് ആരംഭിക്കാം.

ഫോണിൽ ഒരിക്കൽ ഉപയോഗിച്ച വൈഫൈ പാസ്‌വേഡ് എങ്ങനെ കണ്ടെത്താം?


Read More About: jio news jiophone mobile

Have a great day!
Read more...

English Summary

How to download And Use WhatsApp on JioPhone