ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തുന്നതെങ്ങിനെയെന്ന് അറിയണ്ടേ ? വായിക്കൂ...


2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യമിപ്പോള്‍. അടുത്ത അഞ്ച് വര്‍ഷം രാജ്യമാര് ഭരിക്കുമെന്ന വിധിയെഴുത്ത് നടക്കുന്ന ദിനങ്ങള്‍. കേരളമടക്കം രാജ്യത്തെ ചില പ്രദേശങ്ങളിലുള്ളവര്‍ ഇതിനോടകം തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ നടക്കാനുമിരിക്കുകയാണ്. മെയ് 23നാണ് വോട്ടെണ്ണല്‍.

വോട്ട് ചെയ്തിട്ടുള്ളവര്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ ശ്രദ്ധിച്ചിട്ടുണ്ടാകും. എങ്ങിനെയാണ് ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്തുന്നതെന്നും ഇത് എത്രത്തോളം സുരക്ഷിതവും വിശ്വസനീയവുമാണെന്നും അറിയാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഈ എഴുത്തിലൂടെ വായിക്കാവുന്നതാണ്.

എന്താണ് ഇ.വി.എം

ഇ.വി.എം എന്നത് ഇലക്ടോണിക് വോട്ടിംഗ് മെഷീനാണ്. പണ്ടുകാലത്ത് പേപ്പറില്‍ ചിഹ്നം രേഖപ്പെടുത്തി വോട്ടു പെട്ടിയില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ ശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ എത്തിച്ചേര്‍ന്ന പുതിയ കണ്ടുപിടിത്തമാണ് ഇ.വി.എം. സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നെരെയുള്ള ബട്ടണ്‍ കൃത്യമായി അമര്‍ത്തണം എന്നതുമാത്രമാണ് ഇ.വി.എമ്മില്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്.

രേഖപ്പെടുത്തിയ വോട്ടുകള്‍

പണ്ടത്തെപ്പോലെ പേപ്പറില്‍ രേഖപ്പെടുത്തിയാല്‍ വോട്ട് അട്ടിമറിക്കപ്പെടുമോയെന്ന പേടി ഇ.വി.എമ്മില്‍ വേണ്ട. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മുഴുവനായും പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ് എന്നു കരുതേണ്ട. ഏതെങ്കലും സാഹചര്യത്തില്‍ വൈദ്യുതി ലഭ്യമാകാതെവന്നാല്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബാറ്ററിയും ഇ.വി.എമ്മില്‍ ഘടിപ്പിച്ചിരിക്കുന്നു.

മറ്റു സവിശേഷതകള്‍

പേപ്പര്‍ ബാലറ്റില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നിര്‍മാണം. ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുക എന്നതുമാത്രമാണ് ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്താനായി വേണ്ടിവരുന്ന രീതി. ഇത് വളരെ ലളിതമാണു താനും. ഇ.വി.എം അവതരിപ്പിച്ചതിലൂടെ കോടിക്കണക്കിനു രൂപ ലാഭിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനു കഴിഞ്ഞിട്ടുണ്ട്.

പ്രവര്‍ത്തനരീതി

ഓരോ ഇ.വി.എം മെഷീനിലും ഉള്‍പ്പെടുത്താനാകുന്നത് പരമാവധി 16 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ്. അതിനാല്‍ത്തന്നെ 16 ലധികം സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലങ്ങളില്‍ ഒന്നിലധികം ഇ.വി.എം മെഷീനുകള്‍ ഉപയോഗിക്കേണ്ടതായിവരും. ഇവയെ പരസ്പരം ബന്ധിപ്പിക്കേണ്ടതായുമുണ്ട്. ഒരു വണ്‍ടൈം പ്രോഗ്രാമബിള്‍ ചിപ്പ്‌സെറ്റ് ഉപയോഗിച്ചാണ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റുമായോ, യു.എസ്.ബിയിലൂടെയോയൊന്നും ഇ.വി.എം മെഷീന്‍ കണക്ട് ചെയ്യാനാകില്ല.

Most Read Articles
Best Mobiles in India
Read More About: news technology

Have a great day!
Read more...

English Summary

How EVMs Record Your Vote And Add Them All Up In India's 2019 General Election