എയര്‍ടെല്ലിന്റെ 350 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ എങ്ങനെ നേടാം?


ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാദാവായ എയര്‍ടെല്‍ ഇപ്പോള്‍ മൂന്നു വൈഫൈ പ്ലാനുകള്‍ അവതരിപ്പിച്ചു. അതില്‍ 100 Mbps സ്പീഡില്‍ 350ജിബി ഡാറ്റ വരെ ലഭിക്കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോളുകളും ഉള്‍പ്പെടുന്നുണ്ട്. ഡാറ്റ പ്ലാന്‍ വിലകള്‍ 899 രൂപ, 1099 രൂപ, 1299 രൂപ എന്നിങ്ങനെയാണ്. സുനില്‍ ഭാരതി മിത്തലിന്റെ കമ്പനിയാണ് എയര്‍ടെല്‍.

Advertisement

ഈ ആറ് സേവനങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്!

ജിയോ സൗജന്യമായി 4ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ കുറഞ്ഞ വിലയ്ക്ക് വൈഫൈ റൂട്ടര്‍, ജിയോഫൈ എന്നിവ 999 രൂപയ്ക്കും, 1999 രൂപയ്ക്കും വാഗ്ദാനം ചെയ്തു.

Advertisement

എയര്‍ടെല്‍ വൈഫൈ പ്ലാനുകളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍..!

എയര്‍ടെല്‍ 899 രൂപ വൈഫൈ പ്ലാന്‍

അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ 150 ജിബി ബ്രോഡ്ബാന്‍ഡ് ഡാറ്റ 40Mbps സ്പീഡില്‍ നല്‍കുന്നു. ബോണസോ ഡാറ്റ ഓവര്‍-ഓള്‍ സൗകര്യമോ ഇതിലില്ല.

ലോകത്തിലെ പൊതുവായ പാസ്‌വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവ സുരക്ഷിതമാണോ?

 

എയര്‍ടെല്‍ 1099 രൂപ പ്ലാന്‍

ഈ പ്ലാനില്‍ 100 Mbps സ്പീഡില്‍ 250ജിബി ഡാറ്റ ലഭിക്കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ഉണ്ട്. ഇതില്‍ ബോണസ് ഡാറ്റ 1000 ജിബിയാണ്, വാലിഡിറ്റി 2018 മാര്‍ച്ച് 31 വരേയും.

എയര്‍ടെല്‍ 1299 രൂപ പ്ലാന്‍

ഈ പ്ലാനില്‍ 350 ജിബി ഡാറ്റ 100 Mbps സ്പീഡില്‍ ലഭിക്കുന്നു. ഇതിനോടൊപ്പം 1000 ജിബി ബോണസ് ഡാറ്റയും മാര്‍ച്ച് 31 വരെയുളള വാലിഡിറ്റിയില്‍ ലഭിക്കുന്നു.

Best Mobiles in India

English Summary

Bharti Airtel, India's largest telecom services provider, is offering three Wi-fi plans with up to 350 GB data in 100 Mbps speed and unlimited call