എയര്‍ടെല്ലിന്റെ പ്രിതിദിനം 4ജി ഡാറ്റ എങ്ങനെ നേടാം?


രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഒട്ടനേകം പ്ലാനുകളാണ് അവതരിപ്പിച്ചത്. അതിലൊരു പ്ലാന്‍ ആണ് പ്രതി ദിനം 4ജിബി 3ജി/ 4ജി ഡാറ്റ എന്നത്. ഉപഭോക്താക്കള്‍ ഏറ്റെടുത്ത ഈ ഡാറ്റ പ്ലാനിന്റെ വില 999 രൂപയാണ്.

Advertisement

ജിയോ ഫെസ്റ്റീവ് ഓഫര്‍ തുടരുന്നു: വേഗമാകട്ടേ!

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമായി ലഭിക്കുന്ന ഈ പാക്കിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പാക്കില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളും ലഭിക്കുന്നു. ടെലികോം വിപണി ഇത്രയേറെ മത്സരത്തിന് ഇടയാക്കാനുളള പ്രധാന കാരണം ജിയോ തന്നയാണ്.

Advertisement

മറ്റു ടെലികോം പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം..

999 രൂപയ്ക്ക് ജിയോ ഓഫര്‍ ചെയ്യുന്നത് എന്ത്?

ജിയോ നമ്പര്‍ നിങ്ങള്‍ 999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 90ജിബി 4ജി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. 90 ദിവസത്തെ പാക്ക് ഉപയോഗിച്ചു കഴിഞ്ഞാല്‍ ഡാറ്റ വേഗത 128 Kbps ആയി കുറയും. ഈ പാക്കില്‍ അണ്‍ലിമിറ്റഡ് എസ്എംഎസും അണ്‍ലിമിറ്റഡ് ഫ്രീ കോളും ലഭിക്കുന്നു.

 

 

ജിയോ 349 പ്ലാന്‍/ 399 പ്ലാന്‍

ജിയോയുടെ മറ്റു രണ്ടു പ്ലനുകളാണിത്. 349 രൂപയുടെ പ്ലാനില്‍ 20ജിബി 4ജി സ്പീഡ് ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. റിലയന്‍സ് ജിയോയുടെ വെബ്‌സൈറ്റ് പ്രകാരം ഈ പ്ലാനില്‍ ഡാറ്റ ലിമിറ്റ് ഇല്ല.

ജിയോ 399 രൂപയുടെ പ്ലാനില്‍ 1ജബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 84 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി. ഫ്രീ വോയിസ് കോള്‍, എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ഉണ്ട്.

വിന്‍ഡോസ് 10ലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എന്നന്നേക്കുമായി എങ്ങനെ ഡിലീറ്റ് ചെയ്യാം?

 

എയര്‍ടെല്ലിന്റെ മറ്റു പ്ലാനുകള്‍

എയര്‍ടെല്ലിന്റെ 199 രൂപയുടെ പാക്കില്‍ കോളുകളും അതു പോലെ 1ജിബി മൊബൈല്‍ ഡാറ്റയും ലഭിക്കുന്നു. വാലിഡിറ്റി 28 ദിവസമാണ്. 199 രൂപയുടെ റീച്ചാര്‍ജ്ജ് പാക്കില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ കമ്പനിയുടെ നിയമ പ്രകാരം ലഭിക്കുന്നു. എയര്‍ടെല്‍ 349 രൂപ പ്ലാനില്‍ 28 ജിബി ഡാറ്റ (പ്രതി ദിനം 1ജിബി) അണ്‍ലിമിറ്റഡ് കോളിനോടൊപ്പം നല്‍കുന്നു.

 

 

Best Mobiles in India

English Summary

Bharti Airtel, country's largest telecom service provider, is offering 4 GB 3G/4G data per day for Rs. 999.