റിലയന്‍സ് ബിഗ് ടിവി ഓഫര്‍ 5 വര്‍ഷത്തേക്ക് സൗജന്യമായി എങ്ങനെ നേടാം?


ഡിറ്റിഎച്ച് വിഭാഗത്തില്‍ മത്സരം മുറുകുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ റിലയന്‍സ് ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇതിലൂടെ അഞ്ച് വര്‍ഷത്തേക്ക് സൗജന്യമായി എച്ച്ടി ടിവി ചാനലുകള്‍ ലഭ്യമാകും.

Advertisement

എന്നാല്‍ ഈ ഓഫറിന്റെ കീഴില്‍ കുറച്ചു കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ബിഗ് ടിവി ഓഫറില്‍ അഞ്ഞൂറോളം ചാനലുകളാണ് നിങ്ങള്‍ക്ക് ഫ്രീയായി നല്‍കുന്നത്. ഈ ഓഫര്‍ പ്രകാരം HEVC സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങുന്നവര്‍ക്ക് പേ ചാനലുകള്‍ ഉള്‍പ്പെടെയാണ് അഞ്ഞൂറോളം എച്ച്ഡി ചാനലുകള്‍ ഒരു വര്‍ഷം സൗജന്യമായി ലഭിക്കുന്നത്.

Advertisement

റിലയന്‍സ് ജിയോ വെബ്‌സൈറ്റില്‍ 2018 മാര്‍ച്ച് 1ന് പ്രീബുക്കിംഗ് ആരംഭിച്ചു. പരിമിത കാലയളവിലെ ഓഫറാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ബുക്ക് ചെയ്ത് 30 ദിവസത്തിനു ശേഷം സെറ്റ്-ടോപ്പ് ബോക്‌സും ODUഉും ലഭിക്കും.

ഓഫറില്‍ സെറ്റ്‌ടോപ്പ് ബോക്‌സ് ഒരു HD HEVC സെറ്റ്-ടോപ്പ്-ബോക്‌സാണ്. യുഎസ്ബി പോര്‍ട്ട് , റെക്കോര്‍ഡിംഗ്, യൂട്യൂബ്, വ്യൂവിംഗ് ചാനല്‍ എന്നിവ സെറ്റ്‌ടോപ്പ് ബോക്‌സ് പിന്തുണയ്ക്കുന്നു.

പുതിയ ഐഫോണുകള്‍ക്ക് സൂപ്പര്‍ ഓഫറുകള്‍, വേഗമാകട്ടേ

റിലയന്‍സ് ബിഗ് ടിവിയില്‍ അഞ്ച് വര്‍ഷത്തേക്ക് ഫ്രീ ടൂ എയര്‍ ചാനലുകളും ഫ്രീയായി ലഭിക്കുന്നു. 499 രൂപയാണ് സെറ്റ്‌ടോപ് ബോക്‌സിന്റെ വില. എന്നാല്‍ കണക്ഷന്‍ ആക്ടിവേറ്റ് ചെയ്യാന്‍ 1500 രൂപ റീച്ചാര്‍ജ്ജ് ചെയ്യണം. കൂടാതെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് 250 രൂപയും. പേ ചാനലുകള്‍ ഒരു വര്‍ഷം മാത്രമേ ലഭ്യമാകൂ.

Advertisement

അതിനു ശേഷം പേ ചാനലുകള്‍ വേണമെങ്കില്‍ പ്രതിമാസം 300 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണം. നിങ്ങള്‍ രണ്ടു വര്‍ഷം തുടര്‍ച്ചയായി റീച്ചാര്‍ജ്ജ് ചെയ്താല്‍ 2000 രൂപ ക്യാഷ്ബാക്ക് കിട്ടും. ഈ തുക പിന്നീട് റീച്ചാര്‍ജ്ജിനായി ഉപയോഗിക്കാം.

Best Mobiles in India

Advertisement

English Summary

Reliance Big TV will start offering HD channels as well as free-to-air channels effectively free as part of a new offer, under the government's Digital India initiative.