ടിക്‌ടോക്ക് ബാന്‍ ചെയ്തു, ഇപ്പോഴും ദശലക്ഷക്കണക്കിന് ആളുകള്‍ ഇത്‌ ഉപയോഗിക്കുന്നു..


ലോകത്തിലെ തന്നെ പോപ്പുലര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായ ടിക്‌ടോക്ക് ഇനി ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ബാന്‍ ചെയ്തു കൊണ്ട് കോടതി ഉത്തരവിറക്കി. ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് ഗൂഗിള്‍ സ്‌റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്ലിക്കേഷന്‍ റിമൂവ് ചെയ്തു. മദ്രാസ് ഹൈകോടതിയില്‍ കഴിഞ്ഞ ഏപ്രില്‍ 3നു തമിഴ്‌നാട് ഗവണ്‍മെന്റ് കൊടുത്ത ഹര്‍ജിയില്‍ മേലാണ് പുതിയ ഉത്തരവ്.

Advertisement

എന്നിരുന്നാലും ഇപ്പോഴും 120 ദശലക്ഷം ആളുകളാണ് ടിക്‌ടോക്ക് ഉപയോഗിക്കുന്നത്. ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ 240 മില്ല്യന്‍ പേരാണ് ഡൗണ്‍ലോഡ് ചെയ്തിട്ടുളളത്.

Advertisement

ടിക്‌ടോക്കിന്റെ വരവോടു കൂടി വലിയൊരു ശതമാനം യുവാക്കളും അവരുടെ സ്വന്തം കഴിവുകളെ പുറം ലോകത്ത് എത്തിക്കാനുളള ഒരു മാധ്യമം എന്ന നിലയില്‍ നെഞ്ചിലേറ്റുകയായിരുന്നു. അതിനാല്‍ തന്നെ വലിയൊരു വിഭാഗം ഉപയോക്താക്കള്‍ക്കും ഇതൊരു തിരിച്ചടി ആണെന്നതില്‍ സംശയമില്ല.

നിലവിലെ കണക്കെടുപ്പ് സംബന്ധിച്ച് ഇത് പൂര്‍ണ്ണമായ നിരോധനം അല്ലെന്ന് ഒരു സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടു. ടിക്‌ടോക്ക് ഉപയോഗം അതിരു കടക്കുന്നു എന്നും ഇത് നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യമല്ല എന്നുളള പരാതിയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.

Best Mobiles in India

Advertisement

English Summary

How millions still continue to use TikTok