ഇന്‍സ്റ്റാഗ്രാം നോക്കി നോക്കി സമയം പോയോ? എന്നാല്‍ ഇതറിയാന്‍ ഇതാ ഒരു മാര്‍ഗ്ഗം..!


ഫോട്ടോ-മെസേജിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാമില്‍ പുതിയ സവിശേഷത എത്തിയിരിക്കുന്നു. അതായത് ഇനി മുതല്‍ എത്ര നേരം നിങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിലവഴിച്ചു എന്നറിയാനുളള സംവിധാനമാണിത്. 'യുവര്‍ ആക്ടിവിറ്റി' എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഈ സവിശേഷതയിലൂടെ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ദൈനംദിന ഉപയോഗ പരിധി സജ്ജമാക്കാന്‍ കഴിയും. പ്രൊഫൈല്‍ പേജിന്റെ മുകളില്‍ വലതു വശത്തെ ഹാംബര്‍ഗര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുന്നതിലൂടെ പുതിയ സവിശേഷത നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാനാകും. 'Your Activity' എന്ന ഐക്കണില്‍ ടാപ്പു ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ഒരു ദിവസം ശരാശരി എത്ര സമയം ആപ്പില്‍ ചിലവഴിച്ചു എന്നു കാണാനാകും.

Advertisement

ഈ ഓഗസ്റ്റിലാണ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും 'ആക്ടിവിറ്റി ഡാഷ്‌ബോഡ്' എന്ന പേരിലുളള ഫീച്ചര്‍ അവതരിപ്പിച്ചത്. എത്ര സമയം ആപ്പില്‍ ചിലവഴിച്ചു എന്നറിയാനുളള സംവിധാനമാണിത്. നിരന്തരമായി വരുന്ന നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാനും സഹായകരമാകുന്ന രീതിയിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിന്റെ ശരാശരി ഉപയോഗത്തിന്റെ സമയകണക്കുകള്‍ ഡാഷ്‌ബോര്‍ഡ് നിങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിനു പുറമേ റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുളള ക്രമീകരണവും ഉണ്ട്.

ഇന്‍സ്റ്റാഗ്രാമിന്റെ മറ്റൊരു വാര്‍ത്തയാണ്, കമ്പനി തങ്ങളുടെ ആപ്ലിക്കേഷന്‍ ഹിന്ദി ഭാഷയിലും പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിടുന്നു എന്നത്. ആപ്ലിക്കേഷന്‍ ഗവേഷകനായ ജെയിന്‍ മാഞ്ചന്‍ വോങ് ഈ പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്‍സ്റ്റാഗ്രാം ഫ്രഞ്ച്, ജര്‍മന്‍, അറബിക്, കൊറിയന്‍, വിയറ്റ്‌നാമീസ് തുടങ്ങിയ ഭാഷകള്‍ പിന്തുണയ്ക്കുന്നു.

Advertisement

200 രൂപയ്ക്കു താഴെയുളള മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍...!

Best Mobiles in India

Advertisement

English Summary

How Much Time You Spend In Instagram, This New Feature Tells To You