വരുംകാലങ്ങളിലെ സിനിമ എങ്ങനെയായിരിക്കും? 7 അദ്ഭുതകരമായ മാറ്റങ്ങൾ!


സിനിമയും സാങ്കേതികവിദ്യയും തമ്മിൽ ഒഴിച്ചുകൂടാനാവാത്ത ബന്ധമാണുള്ളതെന്ന് കാലാകാലങ്ങളിലായി തെളിയിക്കപ്പെട്ട കാര്യമാണ്. സാങ്കേതികവിദ്യ സിനിമക്കും മറിച്ച് അതേപോലെ സിനിമ സാങ്കേതികവിദ്യക്കും ഒരേപോലെ ഗുണങ്ങൾ ചെയ്തിട്ടുണ്ട്. രണ്ടിന്റെയും വളർച്ചയിൽ ഇവയ്ക്ക് പരസ്പരം കാര്യമായ പങ്കുണ്ട് എന്നത് നമുക്കറിയാവുന്ന കാര്യം തന്നെയാണ്.

Advertisement

മാറുന്ന കാലത്തിനൊത്ത പല സാങ്കേതികവിദ്യകളും കാലാനുസൃതമായി സിനിമകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ വ്യത്യസ്തങ്ങളായ പല അനുഭവങ്ങളാണ് പ്രേക്ഷകർക്കും സിനിമയ്ക്കുള്ളിലും അകത്തും പുറത്തുമായുള്ള ആളുകൾക്കുമെല്ലാം തന്നെ ലഭിച്ചത്. സിനിമയും സാങ്കേതികവിദ്യയും എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് പറയാൻ തുടങ്ങിയാൽ ഒരു നൂറ് പുസ്തകങ്ങൾ എങ്കിലും ചുരുങ്ങിയത് എഴുതാനുണ്ടാവും.

Advertisement

അതിനാൽ തന്നെ ആ വിഷയങ്ങളിലേക്ക് കൂടുതലായി കടക്കുന്നില്ല. പകരം ഇന്നിവിടെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് സിനിമാ മേഖലയിൽ വൈകാതെ തന്നെ വരാൻ പോകുന്ന അല്ലെങ്കിൽ വരാൻ സാധ്യതയുള്ള അതുമല്ലെങ്കിൽ സാങ്കേതികവിദ്യ സിനിമക്ക് വരുംകാലങ്ങളിൽ നൽകാൻ പോകുന്ന ഏറ്റവും മികച്ച 7 മാറ്റങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

1. സെറ്റുകൾക്കും മറ്റും 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ

ലോകത്ത് ഇന്ന് ഏറെ ഉപകാരപ്രദമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് 3ഡി പ്രിന്സിറ്റിങ് മേഖല. പ്രത്യേകിച്ചും വ്യത്യസ്തങ്ങളായ പല തരത്തിലുള്ള ഉത്പന്നങ്ങളും മറ്റും ഉണ്ടാക്കുന്നതിൽ. ഈ സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു മേഖലയായി വളർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ സിനിമ. പ്രത്യേകിച്ച് സെറ്റുകളും മറ്റുമൊക്കെ 3ഡി മോൾഡിൽ നിർമ്മിച്ചെടുക്കാൻ സാധിക്കുക എന്നത് സിനിമ മേഖലക്ക് കുറച്ചൊന്നുമല്ല സഹായകമാകുന്നത്. ഈയടുത്തിറങ്ങിയ Zero Dark Thirty, Ex Machina, Avengers: Age of Ultron എല്ലാം ഈ വിദ്യ ഫലപ്രദമായി ഉപയോഗിച്ച സിനിമകളാണ്.

2. വെളിച്ചവും അനുബന്ധ വിഷയങ്ങളും

സിനിമ ആവട്ടെ ഫോട്ടോഗ്രാഫി ആവട്ടെ, ഒട്ടും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കൃത്യമായ തോതിലുള്ള പ്രകാശവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. ഇവിടെ സാങ്കേതികവിദ്യയുടെ പുത്തൻ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ പുതിയ പല സൗകര്യങ്ങളും ആശയങ്ങളും ഈ മേഖലയിൽ കടന്നുവന്നിട്ടുമുണ്ട്, ഇനിയും കടന്നുവരാനുമുണ്ട്.

3. ഡ്രോണുകൾ

ഡ്രോണുകളുടെ വരവ് ഇന്ന് ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണല്ലോ. സമസ്തമേഖലകളിലും ഇനി ഡ്രോണുകൾ ആധിപത്യം സ്ഥാപിക്കുന്ന കാലം വിദൂരമല്ല. അതിനാൽ തന്നെ സിനിമാ രംഗത്തും ഡ്രോണുകൾ അടക്കിവാഴും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വ്യത്യസ്ത ദിശകളിൽ പലയിടങ്ങളിൽ നിന്നായി പല തരത്തിലുള്ള ഷോട്ടുകൾ എടുക്കുന്നതിനും ക്യാമറയുടെ സ്ഥങ്ങളിൽ സാരമായ മാറ്റങ്ങൾ വരുത്തുന്നതിനുമെല്ലാം ഡ്രോണുകൾ പരമാവധി ഉപയോഗപ്പെടുത്താനാകും.

4. AI സാങ്കേതികവിദ്യ വഴി സിനിമക്ക് വേണ്ടിയുള്ള എഴുത്ത്

ഇന്ന് സാങ്കേതികരംഗത്ത് ഏറ്റവും നൂതനമായ വിപ്ലവങ്ങൾ സൃഷ്ടിക്കുന്ന നിത്യേന സൃഷിടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് AI സാങ്കേതികവിദ്യ. ഒരുപക്ഷെ കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണുകളുടെയും വരവിന് ശേഷം അവയിലെ ഏറ്റവും നൂതനമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതും AI സാങ്കേതികവിദ്യ തന്നെയാണ്. ഇതേ സാങ്കേതികവിദ്യ, അതായത് കൃത്വിമ ബുദ്ധി ഉപയോഗിച്ച് കംപ്യൂട്ടറുകളും മറ്റും സ്വയം കാര്യങ്ങൾ തിരിച്ചറിഞ്ഞ് സിനിമക്ക് വേണ്ടിയുള്ള എഴുത്തും മറ്റുമൊക്കെ ചെയ്യുന്ന കാലവും വിദൂരമല്ല.

5. AI സാങ്കേതികവിദ്യ വഴി മെച്ചപ്പെട്ട ശബ്ദമികവ്

മുകളിൽ AI സാങ്കേതികവിദ്യ വഴി സിനിമയ്ക്ക് വേണ്ടിയുള്ള എഴുത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നുപറഞ്ഞല്ലോ. ഇതേ രീതിയിൽ സിനിമയിലെ തന്നെ മറ്റു സാങ്കേതികവശങ്ങളായ ദൃശ്യങ്ങളുടെ കാര്യത്തിലും ശബ്ദത്തിന്റെ കാര്യത്തിലുമെല്ലാം തന്നെ വരുംകാലങ്ങളിൽ AI സാങ്കേതികവിദ്യ കൂടുതൽ സഹായകമാകും എന്നുറപ്പ്. പ്രത്യേകിച്ചും ശബ്ദത്തിന്റെ കാര്യത്തിൽ.

6. നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ സിനിമയിൽ കാണാൻ..

ഇത് പെട്ടെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം എങ്കിലും ഇന്നലെ നമ്മൾ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലായിരുന്ന പല കാര്യങ്ങളും ഇന്ന് വന്നതുപോലെ ഇതും നാളെ വരും എന്നതിൽ യാതൊരു സംശയവുമില്ല. ആളുകൾക്ക് തങ്ങളുടെ ഫോൺ പോലുള്ള എന്തെങ്കിലും ഉ[ഉപകരണങ്ങൾ ഉപയോഗിച്ചോ മറ്റോ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഇഷ്ടമുള്ള സീനുകളിലായി ഒരു സിനിമ തന്നെ പല രീതിയിൽ കാണാൻ സാധിക്കുന്ന സഹായവും സിനിമയുടെ ഭാവിയിലേക്കുള്ള ചിന്തകളിൽ വരുന്ന ഒന്നാണ്.

7. സിനിമയുടെ സമസ്ത മേഖലകളിലും..

മുകളിൽ ഇതുവരെ നമ്മൾ പറഞ്ഞത് വിരലിലൊതുങ്ങാവുന്ന വളരെ ചുരുക്കം സാങ്കേതികവശങ്ങളെ കുറിച്ച് മാത്രമാണ്. എന്നാൽ അതിനുപുറമെ വളരെ വിശാലമായ പുത്തൻ സാങ്കേതിക ചിന്തകൾക്കും ആശയങ്ങൾക്കും ഏറെ ഇടമുള്ള മേഖലയാണ് സിനിമ എന്നതിൽ സംശയമില്ല. സിനിമയുടെ നിർമ്മാണവും വിതരണവും അവതരണവും പ്രേക്ഷകർക്ക് ലഭ്യമാകുന്ന മാറ്റങ്ങളും എല്ലാമായി വരുംകാലങ്ങളിൽ സിനിമ ഏറെ മാറുമെന്ന് നമുക്കുറപ്പിക്കാം.

Best Mobiles in India

English Summary

How Technology Continues to Revolutionize the Film Industry