ബ്ലോക്ക് ചെയ്ത വാട്ട്‌സാപ്പില്‍ എങ്ങനെ മെസേജ് അയക്കാം?

മള്‍ട്ടിമീഡിയ ഓഡിയോ, വീഡിയോ മെസേജുകള്‍, സ്റ്റിക്കറുകള്‍ കൂടാതെ ഡോക്യുമെന്റുകള്‍ എന്നിവ പോലുളള സന്ദേശങ്ങള്‍ തത്ക്ഷണം അയക്കാം.


നിലവില്‍ ആശയവിനിമയം നടത്താന്‍ ഏവരും ഉപയോഗിക്കുന്ന പൊതുവായ സംവിധാനമാണ് വാട്ട്‌സാപ്പ്. മള്‍ട്ടിമീഡിയ ഓഡിയോ, വീഡിയോ മെസേജുകള്‍, സ്റ്റിക്കറുകള്‍ കൂടാതെ ഡോക്യുമെന്റുകള്‍ എന്നിവ പോലുളള സന്ദേശങ്ങള്‍ തത്ക്ഷണം അയക്കാം വാട്ട്‌സാപ്പിലൂടെ.

Advertisement

കോളിംഗ് സംവിധാനം

ലോകത്തിലെ ഏറ്റവും പ്രശസ്ഥമായ കോളിംഗ് സംവിധാനം ഇപ്പോള്‍ വാട്ട്‌സാപ്പായി മാറിയിരിക്കുകയാണ്. കൂടാതെ വാട്ട്‌സാപ്പില്‍ സ്റ്റാറ്റസ് ഇടുകയും ഒപ്പം അനാവശ്യമായ അല്ലെങ്കില്‍ അലോസരപ്പെടുത്തുന്ന കോണ്‍ടാക്റ്റുകള്‍ തടയുക എന്ന ഓപ്ഷനും ഇതിലുണ്ട്.

Advertisement
വാട്ട്‌സാപ്പ് ബ്ലോക്ക്

ബ്ലോക്ക് എന്ന ഫീച്ചറിലൂടെ അനാവശ്യമായ സന്ദേശങ്ങളില്‍ നിങ്ങള്‍ക്ക് മുക്തി നേടാം. എന്നാല്‍ നിങ്ങള്‍ അവരെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നു അവര്‍ക്ക് അറിയാന്‍ സാധിക്കില്ല എന്നാണ് ഇതിന്റെ മറ്റൊരു വശം. ഇതിനെ കുറിച്ച് ഒരു നോട്ടിഫിക്കേഷനും വാട്ട്‌സാപ്പ് മറ്റാര്‍ക്കും അയക്കില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ.

ബ്ലോക്ക് ചെയ്‌തോ എന്ന് അറിയാന്‍ സാധിക്കും

എന്നാല്‍ നിങ്ങള്‍ക്കു തന്നെ ചില മാര്‍ഗ്ഗത്തിലൂടെ വാട്ട്‌സാപ്പില്‍ നിങ്ങളെ ബ്ലോക്ക് ചെയ്‌തോ എന്ന് അറിയാന്‍ സാധിക്കും. അത് എങ്ങനെയാണെന്നു നോക്കാം.

1. നിങ്ങളെ ബ്ലോക്ക് ചെയ്ത ആളിന്റെ ലാസ്റ്റ് സീനും ഓണ്‍ലൈന്‍ സ്റ്റാറ്റസും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.

2. ബ്ലോക്ക് ചെയ്ത ആളുടെ DP കാണിക്കില്ല.

3. അവരെ നിങ്ങള്‍ക്ക് വാട്ട്‌സാപ്പിലൂടെ വിളിക്കാന്‍ സാധിക്കില്ല അതു പോലെ തിരിച്ചും.

4. ആ വ്യക്തിക്ക് അയച്ച സന്ദേശങ്ങളില്‍ ഒരു ഗ്രേ ചെക്ക് മാര്‍ക്ക് മാത്രമേ കാണിക്കൂ.

വാട്ട്‌സാപ്പിലെ ചാറ്റ്

ഇതാണ് ബ്ലോക്ക് ചെയ്ത വ്യക്തിയുടെ വാട്ട്‌സാപ്പിലെ ചില സൂചനകള്‍. എന്നാല്‍ ബ്ലോക്ക് ചെയ്ത വ്യക്തിയോട് നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനും ചില മാര്‍ഗ്ഗങ്ങള്‍ ഇവിടുണ്ട്.

. മറ്റൊരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പ് സൃഷ്ടിക്കാം, അതില്‍ നിങ്ങളുടെ ബ്ലോക്കര്‍ നമ്പരും ചേര്‍ക്കാം.

. എന്നാല്‍ ഈ പറഞ്ഞത് പ്രാവര്‍ത്തികമായില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട്.

. വാട്ട്‌സാപ്പിലേക്ക് പോയി 'Account' എന്ന ഓപ്ഷന്‍ തുറക്കുക.

. അവിടെ 'Delete My Account' തിരഞ്ഞെടുക്കുക.

. വാട്ട്‌സാപ്പ് Uninstall ചെയ്യുക.

. ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

. അടുത്തതായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും വാട്ട്‌സാപ്പ് റീ-ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍, OTP എന്നിവ എന്റര്‍ ചെയ്യുക. റീസ്റ്റോറും ബാക്കപ്പും ചെയ്യാതിരിക്കുക.

. ഇപ്പോള്‍ നിങ്ങളുടെ നമ്പര്‍ അണ്‍ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇനി നിങ്ങളെ ബ്ലോക്ക് ചെയ്ത എല്ലാവര്‍ക്കും നിങ്ങള്‍ക്കു സന്ദേശങ്ങള്‍ അയക്കാം.

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

നിങ്ങള്‍ വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് വീണ്ടും അത് റീ-ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, ആരംഭത്തില്‍ നിന്നു തന്നെ ആപ്പ് സന്ദേശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

റീ-ഇന്‍സ്റ്റോള്‍

മറ്റുളളവരെ ബുദ്ധിമുട്ടിപ്പിക്കാതെ നിങ്ങള്‍ക്കു തന്നെ ഇത് സ്വയം ചെയ്യാവുന്നതാണ്.

Best Mobiles in India

English Summary

WhatsApp is the most common and preferred means of communication in today's world. It has replaced standard text messages such as SMS with a fast and instant means of messaging with added features like multimedia, video and audio messages, stickers, and support for documents such as Word, PDF, and much more.