ആധാർ രജിസ്‌ട്രേഷൻ, ഫോട്ടോ പുതുക്കൽ, ഓൺലൈൻ ഓഫ്‌ലൈൻ അപ്ഡേഷൻ എന്നിവ എങ്ങനെ ചെയ്യാം


ഇന്ന് ഏതൊരു കാര്യത്തിനും ആധാർ അനിവാര്യമാണ്, ആധാർ കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ആധാർ കൃത്യമായി സമയത്ത് പുതുക്കി ഉപയോഗിക്കേണ്ടത് തുടർച്ചയായ ഉപയോഗത്തിന് അനിവാര്യമാണ്. പലർക്കും സമയത്ത് ആധാർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. ഇത് എന്തുകൊണ്ടെന്നാൽ ചെയ്യാനുള്ള രീതികളെ കുറിച്ച് പരിചയമില്ലാത്തതു കൊണ്ടാകാം. ഇപ്പോഴിതാ, ആദായനികുതി അടയ്ക്കുന്നതിനും റേഷന്‍, ഗ്യാസ് തുടങ്ങി സേവനങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ കൂടിയെ കഴിയൂ.

സാംസംഗ് ഗ്യാലക്‌സി എ30 റെഡ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍

ആദായനികുതി

ആദായനികുതി അടയ്ക്കാനായി പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധപ്പെടുത്താന്‍ സാധിക്കാതെ വന്ന പലര്‍ക്കും ആധാറിലെയും പാനിലെയും വിവരങ്ങള്‍ മാറിക്കിടുക്കുന്നത് ഒരു തടസ്സമായി എന്നു വാര്‍ത്തകളുണ്ടായിരുന്നല്ലോ. പേരു ചേര്‍ത്തതില്‍ വന്ന അക്ഷര പിശകോ, ജനന തീയതിയില്‍ വന്ന ഒരക്കത്തിന്റെ മാറ്റമോ എല്ലാമാകാം പ്രശ്‌നം. ആധാറിന്റെ പൂർണവിവരങ്ങളെ കുറിച്ചും രജിസ്‌ട്രേഷൻ, ഫോട്ടോ പുതുക്കൽ, ഓൺലൈൻ ഓഫ്‌ലൈൻ അപ്ഡേഷൻ എന്നിവ എങ്ങനെ നടത്താം എന്ന് നോക്കാം.

ആധാര്‍ അപ്‌ഡേറ്റു ചെയ്യണം

മൂന്നു വര്‍ഷം ആധാര്‍ ഉപയോഗിക്കാതെ കിടന്നാലും പ്രവര്‍ത്തന രഹിതമാകാം. അങ്ങനെ സംഭവിച്ചാലും ആധാര്‍ അപ്‌ഡേറ്റു ചെയ്യണം. ആധാര്‍ അപ്‌ഡേഷന്‍ നടത്താനും അല്ലെങ്കില്‍ തെറ്റിപ്പോയ ആധാര്‍ വിശദാംശങ്ങള്‍ തിരുത്താനും മൂന്നു രീതികളുണ്ട്. ഈ വഴികൾ നിങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ ഉപകാരപ്പെട്ടേക്കാം.

ഓണ്‍ലൈന്‍ അപ്‌ഡേഷന്‍ എളുപ്പമാണ്

1. ഓണ്‍ലൈനായി സ്വയം ചെയ്യാം

2. പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിലൂടെ ചെയ്യാം

3. അടുത്തുള്ള എന്റോള്‍മെന്റ് സെന്ററിലെത്തി ചെയ്യാം

ഓണ്‍ലൈന്‍ അപ്‌ഡേഷന്‍ എളുപ്പമാണ്. പക്ഷേ, ഒരു കുഴപ്പം എന്താണെന്നു ചോദിച്ചാല്‍ നിങ്ങളുടെ

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിച്ചവര്‍ക്കു മാത്രമെ ഇതു സാധ്യമാകൂ. വണ്‍ ടൈം പാസ്‌വേഡ്

അയച്ചാണ് ഇതു ചെയ്യുന്നത് എന്നതാണ് കാരണം. ആധാറിന് സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടല്‍

(Self Service Update Portal (SSUP) ഉണ്ട്. ഇതില്‍ കയറി പേര്, അഡ്രസ്, ജനന തീയതി,

മൊബൈല്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ കാര്യങ്ങള്‍ അപ്‌ഡേറ്റു ചെയ്യാം.

ആധാര്‍ നമ്പര്‍

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്യുക. പേര് മാറ്റം, തിരുത്ത്, സര്‍നെയിം മാറ്റം തുടങ്ങിയവയ്ക്കു വേണ്ട അപേക്ഷ നല്‍കാം. ഇതിനുള്ള തെളിവായി സ്വയം സാക്ഷ്യപ്പെടുത്തിയ തെളിവുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡു ചെയ്യണം.

ഫോം ഡൗണ്‍ലോഡ് ചെയ്യണം

വേണ്ട കാര്യങ്ങള്‍ ചെയ്തു കഴിയുമ്പോള്‍ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും.

ഇതിലൂടെ അപേക്ഷയുടെ പുരോഗതി അറിഞ്ഞുകൊണ്ടിരിക്കാം. പോസ്റ്റ് ഓഫിസിലെത്തി അപ്‌ഡേറ്റു ചെയ്യുന്ന രീതി 2018 ജൂലൈ 31 മുതല്‍ നിർത്തലാക്കിയിരുന്നു. ഇനി അങ്ങനെ ചെയ്യണമെങ്കില്‍ ആദ്യം ഫോം ഡൗണ്‍ലോഡ് ചെയ്യണം.

പ്രാദേശിക ഭാഷ

മാറ്റം വരുത്താനുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തുക. പ്രാദേശിക ഭാഷയിലും വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യാം. ആധാറിനു രജിസ്റ്റര്‍ ചെയ്ത സമയത്ത് ഉപയോഗിച്ച പ്രാദേശിക ഭാഷ തന്നെ ഉപയോഗിക്കണം. വേണ്ട മാറ്റങ്ങള്‍ ഫോമില്‍ വരുത്തുക. ഇതിനും മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ഇമെയില്‍ നിര്‍ബന്ധമില്ല. ഫോം വ്യക്തമായ രീതിയില്‍ പൂരിപ്പിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഫോമിന് ഒപ്പം വയ്ക്കണം. ഇത് അയയ്ക്കുന്ന പോസ്റ്റല്‍ കവറിനു മുകളില്‍ 'Aadhaar Update/Correction' എന്ന് എഴുതിയിരിക്കണം.

ആധാര്‍ പെര്‍മനെന്റ് എന്റോള്‍മെന്റ്

അപ്‌ഡേഷന്‍ നടത്താനുള്ള മറ്റൊരു വഴി അടുത്തുള്ള ആധാര്‍ പെര്‍മനെന്റ് എന്റോള്‍മെന്റ് സെന്ററില്‍ ചെല്ലുക എന്നതാണ്. അക്ഷയ സെന്ററുകളില്‍ അപ്‌ഡേഷന്‍ സാധ്യമാണ്. മുകളില്‍ പറഞ്ഞതു കൂടാതെ,

ബയോമെട്രിക്‌സ്, ഫോട്ടോ അടക്കമുള്ള വിശദാംശങ്ങള്‍ ഇവിടെ അപ്‌ഡേറ്റു ചെയ്യാം. ഒറിജിനല്‍ രേഖകള്‍ കയ്യില്‍ വയ്ക്കാന്‍ പ്രത്യേകം ഓര്‍ക്കണം. അവ സ്‌കാന്‍ ചെയ്തതിനു ശേഷം തിരിച്ചു തരും.

ഇ-ആധാര്‍ ഡൗണ്‍ലോഡ്

ഓണ്‍ലൈനായും പോസ്റ്റിലൂടെയും അപ്‌ഡേറ്റു ചെയ്യുന്നതിനു ഫീസു നല്‍കേണ്ട. പക്ഷേ, എന്റോള്‍മെന്റ് സെന്ററുകളില്‍ പോകുന്നവര്‍ ഓരോ തവണയും 50 രൂപ നല്‍കേണ്ടതായി വരും. മാറ്റം വന്നു കിട്ടാനുള്ള കുറഞ്ഞ സമയം രണ്ടു മുതൽ 15 ദിവസം വരെയാണ്. മാറ്റം വരുത്താനുള്ള അഭ്യര്‍ഥന യുഐഡിഎഐ പ്രതിനിധി പരിശോധിക്കും. മാറ്റങ്ങള്‍ വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് uidai.gov.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ആധാര്‍ ലിങ്കിലുടെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

മൊബൈല്‍ ഫോണ്‍ നോട്ടിഫിക്കേഷന്‍

പേര്, അഡ്രസ്, ജനന തിയതി തുടങ്ങിയ കാര്യങ്ങള്‍ അപ്‌ഡേറ്റു ചെയ്തവര്‍ക്ക് ആധാര്‍ ലെറ്ററും നിങ്ങള്‍ നല്‍കിയിരിക്കുന്ന അഡ്രസില്‍ വരും. മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റു ചെയ്തവര്‍ക്ക് ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വരും.

ആധാർ കാർഡിലെ ഫോട്ടോ മാറ്റം വരുത്തുന്നതിനുള്ള മികച്ച നടപടികൾ

ആധാർ കാർഡിലെ ചിത്രം തൃപ്തികരമല്ല എന്നഭിപ്രായമുള്ള ധാരാളം ആളുകളുണ്ട് എന്തെന്നാൽ കൊടുത്ത ഫോട്ടോ മങ്ങിക്കുന്നതായിരിക്കും അല്ലെങ്കിൽ വ്യക്തത കുറവായിരിക്കും. ആധാർ കാർഡിലെ ഫോട്ടോ മാറ്റം വരുത്തുന്നതിനുള്ള മികച്ച നടപടികൾ നിങ്ങൾ അന്വേഷിക്കുവായിരിക്കും. ചിലർക്ക് ആധാർ ഐഡി പ്രൂഫായി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ് കാരണം ആധാറിൽ അവരുടെ ഫോട്ടോ വ്യക്തമല്ല, അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഒരു ദ്വിതീയ ഐഡി പ്രൂഫ് ഉപയോഗിക്കണം.

ആധാർ കാർഡിലെ ഫോട്ടോ

ആധാർ കാർഡിലെ ഫോട്ടോ ഇത് ശരിക്കും അസൗകര്യം ഉണ്ടാക്കാം, മാത്രമല്ല അവരുടെ ഫോട്ടോ മാറ്റാനുള്ള പ്രധാനമായ കാരണം. ഏതാനും മാസം മുമ്പ് ഈ വിഷയം ഉയർത്തിക്കാട്ടി ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാനായി സർക്കാർ അനുവാദം നൽകിയിരുന്നു. ഇവിടെ ആധാർ കാർഡിന്റെ ഫോട്ടോ മാറ്റുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദേശങ്ങളും നോക്കാം.

എനിക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ സാധിക്കുമോ ?

ഇതിനുള്ള ഉത്തരം അതെ എന്നാണ്, നിങ്ങൾക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു ഓൺലൈൻ മീഡിയം വഴി മാറ്റുവാൻ സാധ്യമല്ല. ഗവൺമെൻറ് സ്രോതസ്സിൽ ഇങ്ങനെ ഫോട്ടോ മാറ്റുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല, ആളുകൾ ഈ സംവിധാനം ദുരുപയോഗം ചെയ്തേക്കാം എന്ന ഭയത്തെ തുടർന്നാണ് ഈ വ്യവസ്ഥ കൊണ്ടുവരാത്തതിലുള്ള പ്രധാന കാരണം. ആയതിനാൽ, ആകെ ചെയ്യാനുള്ളത്, ആധാറിന്റെ എൻറോൾമെൻറ് കേന്ദ്രത്തെ സമീപിക്കുക അല്ലെങ്കിൽ യൂ.ഐ.എ.ഡി.ഐ യ്ക്ക് പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുക

ഞാൻ എങ്ങനെയാണ് അതിനെക്കുറിച്ച് പഠിക്കുന്നത്?

ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ്ലൈൻ വഴികളാണ്. ഓൺലൈൻ മീഡിയ വഴി ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള യാതൊരു വ്യവസ്ഥയും ഇല്ല.

യൂ.ഐ.എ.ഡി.ഐ

യൂ.ഐ.എ.ഡി.ഐ ആദ്യത്തെ വഴി https://uidai.gov.in/images/UpdateRequestFormV2.pdf, എന്ന വെബ്‌സൈറ്റിൽ നിന്നും ഫോറം ഡൗൺലോഡ് ചെയ്തത്, അത് പൂരിപ്പിച്ച് യൂ.ഐ.എ.ഡി.ഐ യ്ക്ക് പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുക. രണ്ടാമത്തെ വഴി എന്നത് സമീപത്തെ ആധാർ എൻറോൾമെൻറ് സെൻറർ സന്ദർശിക്കുകയും ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റു ചെയ്യുകയും ചെയ്യുക.

ഫോട്ടോ മാറ്റുന്നതിനും

രണ്ട് ആഴ്ച്ച സമയമാണ് ഇതിനായി വേണ്ടിവരുന്നത്. അതിനുപുറമെ, ഫോട്ടോ മാറ്റുന്നതിനും കാർഡ് പുതുക്കി ലഭിക്കുന്നതിനുമായി 15 രൂപ ചാർജുണ്ട്. കൂടാതെ, ആധാർ കാർഡിന് 5 വയസ്സിന് താഴെയുള്ള കുട്ടിയുടെ ഫോട്ടോ ഇല്ല. 15 അലെങ്കിൽ 18 വയസ്സ് ആകുമ്പോൾ കുട്ടിയുടെ ഫോട്ടോ പുതുക്കേണ്ടതുണ്ട്.

ആധാർ കാർഡ് രജിസ്ട്രേഷൻ: ആധാർ കാർഡ് ഓൺലൈനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ

യു.ഐ.ഡി.എ.ഐ ആധാർ കാർഡ് ഓൺലൈൻ രജിസ്ട്രേഷൻ:

സൗജന്യമായി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു സേവനമാണ് ആധാർ എൻറോൾമെൻറ്. ആധാർ കാർഡ് ലഭിക്കുന്നതിനായി ഏതൊരു ഇന്ത്യൻ പൗരനും അയാളുടെ വ്യക്തിത്വം തെളിയിക്കുന്ന പ്രൂഫുമായി ഇന്ത്യയിലെ ഏത് അംഗീകൃത ആധാർ എൻറോൾമെന്റ് സെന്ററും സന്ദർശിക്കാം.

ആധാർ കാർഡിന് എങ്ങനെ അപേക്ഷിക്കാം ?

"https://uidai.gov.in/images/aadhaar_enrolment_correction_form_version_2.1.pdf " എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ ആധാർ രജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്യണം.

ഐറിസ് സ്കാൻ

ആവശ്യമുള്ള വിവരങ്ങൾ നൽകുമ്പോൾ നിർദേശ പ്രകാരം ഫോം പൂരിപ്പിക്കുക. -അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ കണ്ടെത്തണം. ടയർ 1 നഗരങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് " https://uidai.gov.in/images/Tier1_Cities_PECs.pdf" ഈ ലിങ്ക് വഴി ഇത് കണ്ടെത്താനാകും. മറ്റ് നഗരങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഇത് ഈ "https://appointments.uidai.gov.in/easearch.aspx" ലിങ്ക് വഴി കണ്ടെത്തുവാൻ കഴിയും.

ആധാർ യു.ഐ.എ.ഡി.ഐ

തിരിച്ചറിയൽ രേഖ തെളിയിക്കുന്ന രേഖകളും അസ്സൽ തെളിയിക്കുന്ന രേഖകളും എല്ലാം ചേർത്ത് ഈ എൻറോൾമെന്റ് സെന്ററുകളിലൊന്നിൽ ഫോം സമർപ്പിക്കണം. - എല്ലാ രേഖകളും അംഗീകരിച്ചുകഴിഞ്ഞാൽ, ബയോമെട്രിക്ക് ഡാറ്റ, വിരലടയാളങ്ങളും, ഐറിസ് സ്കാൻ ഉൾപ്പെടുന്നതുമായ എല്ലാം രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകന്റെ ഫോട്ടോയും ഈ സമയം എടുക്കും.

ആധാർ ബയോമെട്രിക്ക് ഡാറ്റ

മുകളിൽ പറഞ്ഞ എല്ലാ സമർപ്പണത്തിന് ശേഷവും 14 അക്ക എൻറോൾമെന്റ് നമ്പർ ഉൾപ്പെടുന്ന ഒരു അംഗീകൃത സ്ലിപ്പ് അപേക്ഷകന് നൽകും. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനാണിത്. - ആധാർ കാർഡ് തയ്യാറാക്കിയാൽ അപേക്ഷകർക്ക് ഇ-ആധാർ കാർഡിന്റെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.

Most Read Articles
Best Mobiles in India
Read More About: aadhaar update news technology

Have a great day!
Read more...

English Summary

The Supreme Court has upheld the constitutional validity of Aadhaar in its judgement last year. However, it is mandatory to link your PAN with Aadhaar, filing income tax return (ITR) and also applying for new PAN card. If there are spelling errors and other mistakes in your Aadhaar card details, you may be not be able to link the two. There could be other reasons why you may need to update the details in your your Aadhaar card. And one of those is if your Aadhaar becomes inactive.