പുതിയ ഗ്രൂപ്പ് ഫെയ്‌സ്‌ടൈം ഫീച്ചര്‍ ഐഫോണിലും ഐപാഡിലും എങ്ങനെ ഉപയോഗിക്കാം


കഴിഞ്ഞ ആഴ്ച ആപ്പിള്‍ iOS12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റ് പുറത്തിറക്കി. സെപ്റ്റംബര്‍ മുതല്‍ ഇതിന്റെ ബീറ്റാപതിപ്പ് ലഭ്യമായിരുന്നു. 2018-ല്‍ ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നടത്തിയ പ്രധാന അപ്‌ഡേറ്റാണ് iOS 12.1.

Advertisement

അപ്‌ഡേറ്റിനൊപ്പം നിരവധി പുതിയ ഫീച്ചറുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രൂപ്പ് ഫെയ്‌സ്‌ടൈം. ജൂണില്‍ നടന്ന WWDC 2018-ല്‍ ആപ്പിള്‍ ഇതേക്കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. ഫെയ്‌സ്‌ടൈം ഉപയോഗിച്ച് ഒരേസമയം 32 പേരുമായി ചാറ്റ് ചെയ്യാന്‍ കഴിയും.

Advertisement

ഐഫോണ്‍ 5S, 6, 6 പ്ലസ്, ഐപാഡ് എയര്‍, ഐപാഡ് മിനി 2, ഐപാഡ് മിനി 3, ഐപാഡ് മിനി 4, ആറാംതലമുറ ഐപോഡ് ടച്ച് എന്നിവയില്‍ ഗ്രൂപ്പ് ഫെയ്‌സ്‌ടൈം വഴി വീഡിയോ കോളുകള്‍ ചെയ്യാനാകില്ല. ഇവര്‍ ഓഡിയോ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.


ഫെയ്‌സ്‌ടൈം എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

1. ഫെയ്‌സ്‌ടൈമില്‍ വലതുവശത്ത് മുകള്‍ ഭാഗത്തായി കാണുന്ന ആഡ് ബട്ടണില്‍ അമര്‍ത്തുക

2. മുകള്‍ ഭാഗത്തെ എന്‍ട്രി ഫീല്‍ഡില്‍ ചാറ്റ് ചെയ്യേണ്ട വ്യക്തികളുടെ പേരോ ഫോണ്‍ നമ്പരോ ടൈപ്പ് ചെയ്യുക

3. ആഡ് കോണ്ടാക്ട് ബട്ടണില്‍ അമര്‍ത്തി കോണ്ടാക്ടില്‍ നിന്ന് വ്യക്തികളെ ചേര്‍ക്കാനും കഴിയും

Advertisement

4. വീഡിയോയില്‍ അമര്‍ത്തി വീഡിയോ കോള്‍ ചെയ്യാം. ഓഡിയോയില്‍ അമര്‍ത്തിയാല്‍ ഓഡിയോ കോള്‍


ഗ്രൂപ്പ് മെസ്സേജില്‍ നിന്നും ഗ്രൂപ്പ് ഫെയ്‌സ്‌ടൈം കോള്‍ ചെയ്യാന്‍ സാധിക്കും. ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം:


1. മെസ്സേജ് കണ്‍വര്‍സേഷനില്‍ പ്രൊഫൈല്‍ പിക്ചറിലോ മുകള്‍ ഭാഗത്ത് കാണുന്ന അക്കൗണ്ട് ബട്ടണിലോ അമര്‍ത്തുക

2. ഫെയ്‌സ്‌ടൈമില്‍ അമര്‍ത്തുക


ഗ്രൂപ്പ് ഫെയ്‌സ്‌ടൈം കോളിനിടെ എപ്പോള്‍ വേണമെങ്കിലും പുതിയ ആളുകളെ ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനായി ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക:

1. ഫെയ്‌സ്‌ടൈം കോളിനിടെ സ്‌ക്രീനില്‍ അമര്‍ത്തി മോര്‍ ബട്ടണ്‍ എടുത്ത് അതില്‍ അമര്‍ത്തുക

2. ഇനി ഡ് പേഴ്‌സണില്‍ അമര്‍ത്തണം

Advertisement

3. കോളില്‍ ഉള്‍പ്പെടുത്തേണ്ട വ്യക്തിയുടെ പേര് അല്ലെങ്കില്‍ ആപ്പിള്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക

4. ആഡ് ബട്ടണ്‍ അമര്‍ത്തി കോണ്ടാക്ടില്‍ നിന്നും ആളുകളെ ചേര്‍ക്കാം

5. ആഡ് പേഴ്‌സണ്‍ ടു ഫെയ്‌സ്‌ടൈമില്‍ അമര്‍ത്തുക

ഗ്രൂപ്പ് ഫെയ്‌സ്‌ടൈം കോളിലേക്ക് ക്ഷണം ലഭിച്ചാല്‍ അറിയിച്ച് അല്ലെങ്കില്‍ സന്ദേശം ഫോണില്‍ വരും. കോളിനിടെ എപ്പോള്‍ വേണമെങ്കിലും ഇവയില്‍ അമര്‍ത്തി നിങ്ങള്‍ക്കും അതില്‍ പങ്കുചേരാം.

Best Mobiles in India

English Summary

How to use the new group FaceTime feature in iPhones and iPads