ഭൂമി ഉണ്ടായത് എങ്ങനെ? അക്കഥ പറയും ഈ പര്‍വ്വതങ്ങള്‍


ഭൂമിയുടെ ഉള്‍ഭാഗമായ മാന്റിലില്‍ ശാസ്ത്രജ്ഞര്‍ വലിയ പര്‍വ്വതങ്ങള്‍ കണ്ടെത്തി. ഭൂമി എങ്ങനെയാണ് രൂപപ്പെട്ടതെന്ന നമ്മുടെ ധാരണ മാറ്റിമറിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് വിലയിരുത്തല്‍.

ഭൂമിക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്. ക്രസ്റ്റ്, മാന്റില്‍, കോര്‍ എന്നിവയാണ് അവ. കോറിനെ ബാഹ്യ കോര്‍ എന്നും അന്തര്‍ കോര്‍ എന്നും വിഭജിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ മറ്റ് നിരവധി പാളികള്‍ ഭൂമിയിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ബൊളീവിയയില്‍ നടന്ന ശക്തമായ ഭൂകമ്പത്തിന്റെ വിവരങ്ങളില്‍ നിന്നാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 660 കിലോമീറ്റര്‍ താഴെയുള്ള പാളിയില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വതങ്ങളെ കുറിച്ച് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയത്. സയന്‍സ് ജേണല്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു. 660 കിലോമീറ്റര്‍ അതിര്‍ത്തി എന്നാണ് ശാസ്ത്രലോകം ഈ പാളിക്ക് നല്‍കിയിരിക്കുന്ന പേര്.

8.2 ശക്തിയുള്ള ഭൂകമ്പത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയിലെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഡസിയിലെയും ശാസ്ത്രജ്ഞര്‍ ചൈനയില്‍ നിന്നുള്ള ഭൗമഗവേഷകര്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഭൂകമ്പത്തിന്റെ ഫലമായുണ്ടാകുന്ന തരംഗങ്ങള്‍ക്ക് പ്രകാശരശ്മികളുടേതിന് സമാനമായ സ്വഭാവമാണ്. അവ പ്രതിഫലിക്കുകയും തടസ്സങ്ങള്‍ വരുമ്പോള്‍ ചെറുതായി വളയുകയും ചെയ്യും.

തരംഗങ്ങളുടെ പഠനത്തില്‍ നിന്ന് 660 കിലോമീറ്റര്‍ അതിര്‍ത്തിക്ക് വലിയ കാഠിന്യമുണ്ടെന്ന് മനസ്സിലായി. ഒരു പക്ഷെ ഭൂമിയുടെ ഉപരിതലത്തെക്കാള്‍ കടുപ്പം. ഇതിന്റെ ഉയരം കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഭൂമിയിലെ ഏതൊരു വസ്തുവിനെക്കാളും ഇതിന് വലുപ്പമുണ്ടാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ പറയുന്നു.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 410 കിലോമീറ്റര്‍ താഴെയുള്ള പാളിയിലും സമാനമായ പഠനം നടത്തിയെങ്കിലും ഇതുപോലുള്ള കാഠിന്യം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഓൺലൈൻ പണമിടപാടുകൾക്ക് വൻ ഭീക്ഷണിയായി ഈ ആപ്പ്

Most Read Articles
Best Mobiles in India
Read More About: earth science news

Have a great day!
Read more...

English Summary

How was the Earth formed