എയര്‍ടെല്ലിന്റെ 399 രൂപ പ്ലാനില്‍ 50 രൂപ ഡിസ്‌ക്കൗണ്ട് എങ്ങനെ നേടാം?


ലോകത്തിലെ ഏറ്റവും വലിയ സേവനദാദാക്കളില്‍ ഒരാളായ എയര്‍ടെല്‍ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ പ്രതിമാസ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു.
അതായത് 399 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 50 രൂപ ഡിസ്‌ക്കൗണ്ടാണ് കമ്പനി നല്‍കുന്നത്. എന്നു വച്ചാല്‍ 349 രൂപയ്ക്ക് അതേ ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് അര്‍ത്ഥം.

ഈ പുതിയ ഓഫറിന്റെ കാലാവധി ആറുമാസമാണ്. അങ്ങനെ ഈ ഓഫറില്‍ മൊത്തത്തില്‍ 300 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിക്കും.

399 രൂപ പ്ലാന്‍

399 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഡേറ്റ റോള്‍ഓവര്‍ സൗകര്യത്തോടു കൂടി 20ജിബി ഡേറ്റയാണ് മൊത്തത്തില്‍ ലഭിക്കുന്നത്. ഇതിനോടൊപ്പം ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. ഒപ്പം ഈ പ്ലാനില്‍ സൗജന്യമായി വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.

 

 

എയര്‍ടെല്‍ അന്താരാഷ്ട്ര വോയിസ് കോള്‍

കഴിഞ്ഞ മാസമാണ് എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 'Foregin Pass' എന്ന അന്താരാഷ്ട്ര വോയിസ് പായ്ക്കുകള്‍ അവതരിപ്പിച്ചത്. വോയിസ് പായ്ക്ക് ആരംഭിക്കുന്നത് 196 രൂപ മുതലാണ്. എല്ലാ ജനപ്രീതിയാര്‍ജ്ജിച്ച സ്ഥലങ്ങളിലും ഈ പായ്ക്ക് ലഭ്യമാണ്. മൂന്നു പായ്ക്കുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. അതായത് 196 രൂപയ്ക്ക് 20 മിനിറ്റ്, 296 രൂപയ്ക്ക് 40 മിനിറ്റ്, 446 രൂപയ്ക്ക് 75 മിനിറ്റ് എന്നിങ്ങനെയാണ് ഓഫറുകള്‍.

പ്ലാന്‍ വാലിഡിറ്റികള്‍

20 മിനിറ്റ് ലഭിക്കുന്ന 196 രൂപയുടെ പ്ലാന്‍ വാലിഡിറ്റി ഏഴു ദിവസമാണ്. 296 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയും 446 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റിയുമാണ്. ഈ പ്ലാനുകള്‍ ആക്ടിവേറ്റ് ചെയ്യാനായി മൈ എയര്‍ടെല്‍ ആപ്പ്, എയര്‍ടെല്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ അടുത്തുളള എയര്‍ടെല്‍ സ്റ്റോറില്‍ പോയാലും മതിയാകും.

ഇത് കേരളത്തിന്റെ ഇലക്ട്രിക്ക് മനുഷ്യൻ; ഏത് വൈദ്യുതിയും ഇദ്ദേഹത്തിന് പ്രശ്നമില്ല!Read More About: airtel telecom news technology

Have a great day!
Read more...

English Summary

How you can get Rs 50 discount on Airtel's Rs 399 plan