എച്ച്ടിസിയില്‍ നിന്നും മൂന്ന് വിന്‍ഡോസ് ഫോണ്‍ ഉത്പന്നങ്ങള്‍ വരുന്നു



നോക്കിയയ്ക്ക് ശേഷം എച്ച്ടിസിയും വിന്‍ഡോസ് ഫോണ്‍ 8 ഉത്പന്ന വിപണിയിലേക്ക് കാര്യമായി കടക്കുന്നു. എച്ച്ടിസി സെനിത്, എച്ച്ടിസി റിയോ, എച്ച്ടിസി അക്കോര്‍ഡ് എന്നീ മൂന്ന് ഹാന്‍ഡ്‌സെറ്റുകളാണ് വിവിധ വിലയില്‍ എച്ച്ടിസി പുറത്തിറക്കുന്നത്. റിയോയ്ക്കാണ് ഇതില്‍ ഏറ്റവും കുറവ് വില. ഈ മാസം ഒക്ടോബറില്‍ ഈ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കാനാണ് നീക്കം. വിന്‍ഡോസ് ഫോണ്‍ 8 ഓപറേറ്റിംഗ് സിസ്റ്റം ഏകദേശം ആ സമയത്താകും ഇറക്കുക.

4 ഇഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലെയാണ് ഇതിലേത്. 4 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 720പിക്‌സല്‍ ഹൈ റെസലൂഷന്‍ വീഡിയോയും ഇതില്‍ എടുക്കാം. എച്ച്ടിസി അക്കോര്‍ഡ് 4.3 ഇഞ്ച് ഹൈ ഡെഫനിഷന്‍ സൂപ്പര്‍ എല്‍സിഡി2 ഡിസ്‌പ്ലെയിലാണ് വരുന്നത്. എച്ച്ടിസി സെനിത് ഈ ശ്രേണിയിലെ അവസാന മോഡലാണ്. 4.7 ഇഞ്ച് എച്ച്ഡി സൂപ്പര്‍ എല്‍സിഡി2 ഡിസ്‌പ്ലെയാണ് ഇതിലേത്.

Advertisement

ഈ ഫോണുകളുടെ കൂടുതല്‍ സവിശേഷതകള്‍ വ്യക്തമായിട്ടില്ല. എച്ച്ടിസി വിന്‍ഡോസ് 8 ഫോണിന്റെ ചോര്‍ന്ന റോഡ്മാപില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തായത്. എന്തായാലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്പനിയില്‍ നിന്ന് ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചേക്കും.

Best Mobiles in India

Advertisement