ജിയോ പ്ലാനുകളില്‍ വര്‍ദ്ധനവുണ്ടായേക്കും


2019-20 സാമ്പത്തിക വര്‍ഷം റിലയന്‍സ് ജിയോയുടെ പ്ലാനുകളിന്മേല്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യത. 9,000 രൂപയുടെ ലോംങ് ടേം കപ്പാസിറ്റി ലീസിംഗ് ഡിലുകള്‍ ഉള്ളതു കാരണമാണ് വില വര്‍ദ്ധനയ്ക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡീമെര്‍ജ്ഡ് ഫൈബര്‍, ടവര്‍ അസറ്റ്സ് എന്നിവയുടെ ക്രമീകരണത്തിനായി പ്രത്യേക വാഹനങ്ങള്‍ സജ്ജീകരിക്കുന്നതിനായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

Advertisement

'ജിയോ

രാജ്യമെമ്പാടും 4ജി സേവനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വോഡഫോണ്‍ ഇന്ത്യ ലിമിറ്റഡും എയര്‍ടെലും 25,000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ജിയോയ്‌ക്കെതിരെയുള്ള ഒരു മത്സരം കൂടിയാണിത്.

Advertisement

ജിയോയെ സംബന്ധിച്ചു നോക്കിയാല്‍ താരിഫില്‍ കുറവുവരുത്തി പരമാവധി ഉപയോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുകയെന്ന തന്ത്രമാണ് ഇതുവരെ പയറ്റി വന്നിരുന്നത്. എന്നാല്‍ വരും കാലങ്ങളില്‍ താരിഫിലെ ഈ കുറവ് ജിയോക്ക് നിലനിര്‍ത്താന്‍ കഴിയില്ലെന്നുറപ്പാണ്.

2016 സെപ്റ്റംബറില്‍ ജിയോ വിപണിയിലെത്തിയതു മുതല്‍ വന്‍ ഓഫറുകളാണ് ജിയോ നല്‍കിപ്പോരുന്നത്. അണ്‍ലിമിറ്റഡ് കോളിംഗും ഡാറ്റയുമെല്ലാം വളരെ കുറഞ്ഞ താരിഫില്‍ ഉപയോക്താക്കളിലേക്കെത്തി. പിന്നീടത് ചെറിയ രീതിയില്‍ വിലയില്‍ വര്‍ദ്ധനവു വരുത്താനും കമ്പനി നിര്‍ബന്ധിതമായി.

ജിയോയുടെ വരാനിരിക്കുന്ന ടവര്‍, ഫൈബര്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്നിവയ്ക്കായി വലിയ മൂലധനം ആവശ്യമാണ്. മീഡിയാ ഡിസ്ട്രിബ്യൂഷന്‍ കമ്പനികള്‍, ടെലികോം രംഗം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ എന്നീ മേഖലകളിലോട്ടെല്ലാം കൈവെയ്ക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം.

Advertisement

2019 മാര്‍ച്ചോടെ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോ വലിയ കുതിച്ചുചാട്ടം നടത്തുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. വോഡഫോണ്‍ ഇന്ത്യ ലിമിറ്റഡിന്റെ 10,900 കോടിയെന്ന റവന്യു ജിയോ മറികടക്കുമെന്നും മാര്‍ച്ചോടെ ജിയോയുടെ റവന്യു 11,100 കോടിയിലെത്തുമെന്നും കമ്പനി വിലയിരുത്തുന്നുണ്ട്.

Best Mobiles in India

Advertisement

English Summary

jio plans may increase