എം.ഡബ്ല്യൂ.സി: ഹുവാവെ മൂന്ന് പുതിയ ഉപകരണങ്ങള്‍ ലോഞ്ച് ചെയ്തു!!!


ടെക്‌ലോകത്തെ പുതിയ അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത് സ്‌പെയിനിലെ ബാര്‍സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് തുടക്കമാവുകയാണ്. ലോകത്തെ ഏറ്റവും വലിയ ടെക് ഷോകളില്‍ ഒന്നായ എം.ഡബ്ല്യൂ.സി തുടങ്ങു േമുമ്പുതന്നെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു.

Advertisement

സാംസങ്ങിന്റെ രണ്ടാം ജനറേഷന്‍ സ്മാര്‍ട് വാച്ചിനു പിന്നാലെ ഹുവാവെ പുതിയ മൂന്ന് ഉപകരണങ്ങള്‍ ലോഞ്ച് ചെയ്തു. ഒരു സ്മാര്‍ട്‌ഫോണും രണ്ടു ടാബ്ലറ്റുമാണ് ഈ ചൈനീസ് കമ്പനി പുറത്തിറക്കിയത്. അസെന്‍ഡ് സീരീസില്‍ ഉള്‍പ്പെട്ട ജി 6 സ്മാര്‍ട്‌ഫോണും മീഡിയാ പാഡ് M1, മീഡിയ പാഡ് X1 എന്നീ ടാബ്ലറ്റുകളുമാണ് കമ്പനി അവതരിപ്പിച്ചത്.

Advertisement

അസെന്‍ഡ് ജി 6 സ്മാര്‍ട്‌ഫോണിന് 3 ജി, 4 ജി വേരിയന്റുകള്‍ ഉണ്ടാകും എന്ന് കമ്പനി അറിയിച്ചു. ഇതില്‍ 3 ജി വേരിയന്റ് താമസിയാതെ വിപണിയിലെത്തും. 4 ജി വേരിയന്റ് ഏപ്രിലില്‍ മാത്രമെ വില്‍പനയ്‌ക്കെത്തുകയുള്ളു. മീഡിയാ പാഡ് ടാബ്ലറ്റുകളില്‍ X1 ചൈന, റഷ്യ, വെസ്‌റ്റേണ്‍ യൂറോപ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഉടന്‍ എത്തും.

M1 ടാബ്ലറ്റാകട്ടെ യൂറോപ്, റഷ്യ, മിഡില്‍ ഈസ്റ്റ്, ചൈന, ജപ്പാന്‍, ഏഷ്യ പെസഫിക്, ഓസ്‌ട്രേലിയ, ലാറ്റിന്‍ അമേരിക എന്നിവിടങ്ങളില്‍ തുടക്കത്തില്‍ ലഭ്യമാവും. പുതിയ ഉപകരണങ്ങളുടെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.

Advertisement

ഹുവാവെ അസന്‍ഡ് ജി 6 -ന്റെ പ്രത്യേകതകള്‍

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് ഉള്ള അസന്‍ഡ് ജി 6-ന് 4.5 ഇഞ്ച് qHD ഡിസ്‌െപ്ലയാണ്. 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 8 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 2000 mAh ബാറ്ററി, NFC എന്നിവയുണ്ട്.

ഹുവാവെ മീഡിയ പാഡ് X1 ടാബ്ലറ്റ്

1920-1200 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഫുള്‍ HD LTPS ഡിസ്‌പ്ലെ, 1.6 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 13 എം.പി. സോണി എക്‌സ്‌മോര്‍ പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 5000 mAh ബാറ്ററി എന്നിവയാണ് മീഡിയ പാഡ് X1-ല്‍ ഉള്ളത്.

Advertisement

ഹുവാവെ മീഡിയ പാഡ് M1

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 8 ഇഞ്ച് HD IPS ഡിസ്‌പ്ലെ, 1.6 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 5 എം.പി. പ്രൈമറി ക്യാമറ, 1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ടാബ്ലറ്റില്‍ 4800 mAh ബാറ്ററിയാണ് ഉള്ളത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: Gadgets.ndtv.com

Best Mobiles in India