ആൻഡ്രോയിഡ് അപ്ഡേറ്റുകൾ, ഗൂഗിൾ ആപ്പുകൾ തുടങ്ങിയവ ഹുവായ്ക്ക് നഷ്‌ടമാകും

ഹുവായിയെ യു.എസ്. വാണിജ്യ വകുപ്പ് ബ്‌ളാക്‌ലിസ്റ്റിൽ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആഗോളതലത്തില്‍ ഹുവായിയെ പ്രതിസന്ധിയിലായത്.


ചൈനീസ് സ്മാർട്ഫോൺ കമ്പനിയായ ഹുവായ്ക്ക് അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വ്യവസായ നിയന്ത്രണം വന്നതോടെ ഹുവായ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ പിന്തുണ പിന്‍വലിക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

Advertisement

ഇതോടെ ഹുവായ്ക്ക് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ഇനി മുതൽ ലഭ്യമാകില്ല.

Advertisement

യു.എസ്. വാണിജ്യ വകുപ്പ്

ഹുവായിയെ യു.എസ്. വാണിജ്യ വകുപ്പ് ബ്‌ളാക്‌ലിസ്റ്റിൽ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആഗോള തലത്തില്‍ ഹുവായിയെ പ്രതിസന്ധിയിലായത്. അമേരിക്കയില്‍ നിന്നുള്ള സ്ഥാപനങ്ങളുമായി സാധന സേവന കൈമാറ്റങ്ങള്‍ നടത്തുന്നതില്‍ ഹുവായ്ക്ക് വിലക്കുവന്നു. ഇതിൻറെ ഭാഗമായാണ് ഗൂഗിളും ഹുവായിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുന്നത്.

ആന്‍ഡ്രോയിഡ്

ഇതോടെ ആന്‍ഡ്രോയിഡ് പിന്തുണ ഹുവായ് ഫോണുകള്‍ക്ക് ഇല്ലാതാവും. ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിക്കും. വരാനിരിക്കുന്ന ഹുവായ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നുള്ള
ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഗിൾ ആപ്പുകൾ

അതായത് ഹുവായിയുടെ പി 30, പി 30 പ്രോ, മേറ്റ് 20 പ്രോ ഉള്‍പ്പടെ പഴയതും പുതിയതുമായ
ഫോണുകളില്‍ ആന്‍ഡ്രോയിഡ് സുരക്ഷാ അപ്‌ഡേറ്റുകള്‍ ഇനി മുതൽ ലഭിക്കില്ല.

ഹുവായ് സ്മാർട്ഫോണുകൾ

കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന്റെ അനുമതിയോടെ അമേരിക്കന്‍ വാണിജ്യ വകുപ്പ് ഹുവായ് ടെക്‌നോളജീസിനേയും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായുള്ള അനുബന്ധ സ്ഥാപനങ്ങളേയും ബ്‌ളാക്‌ലിസ്റ്റിൽ ഉള്‍പ്പെടുത്തിയത്.

ഗൂഗിൾ സേവനങ്ങൾ

അതേസമയം, ഇങ്ങനെ ഒരു ആന്‍ഡ്രോയിഡ് നിരോധനം ഹുവായ്ക്ക് സംഭവിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന് ഹുവായിയുടെ ഹൈസിലിക്കണ്‍ ചിപ്പ് ഡിവിഷന്‍ അഭിപ്രായപ്പെട്ടു.

ഗൂഗിൾ

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആന്‍ഡ്രോയിഡ് നിരോധനം പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ഹുവായ് നടത്തിവരുന്നുണ്ട്. ആന്‍ഡ്രോയിഡിന് പകരകാരനായി സ്വന്തമായൊരു ഓ.എസ് ഹുവായ് സ്മാർട്ഫോണുകൾക്കായി വികസിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹുവായ് P30 പ്രൊ

പുതിയതായി ലഭിച്ച വിവരങ്ങൾ

യു.എസ്. കോമേഴ്സ് ഡിപ്പാർട്ട്മെന്റ് ഹുവായ്ക്ക് ഒരു താൽക്കാലിക ലൈസൻസ് നൽകി, നിലവിലെ നെറ്റ്വർക്കുകൾ പ്രവർത്തിപ്പിക്കുന്നതിനും ഉപകരണങ്ങളിലേക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭ്യമാക്കുന്നതിനും ഉള്ള അതിന്റെ കഴിവിനെ പുനഃസ്ഥാപിക്കുന്നതിനായാണ് ഇത്.

ഹുവായ് P30

എല്ലാ ഹുവായ്, ഹോണർ ഡിവൈസുകൾക്ക് സുരക്ഷാ അപ്ഡേറ്റുകളും സെയിൽസ്-സർവീസ് സേവനങ്ങളും തുടരുന്നതായി ഹുവായ് ഔദ്യോഗികമായി മറുപടി നൽകിയിട്ടുണ്ട്.

ഹുവായ് മേറ്റ് 20 പ്രൊ

ഗൂഗിൾ പ്ലേയും അതിൻറെ സേവനങ്ങളും ഹുവായ് ഉപകരണങ്ങളിൽ തുടർന്നും പ്രവർത്തിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.

Best Mobiles in India

English Summary

The temporary general license is specifically aimed at letting Huawei support existing customers and devices, rather than continue development of future products using software, technology or components from U.S. companies. The license is set to run until August 19, 2019, buying Huawei time to operate somewhat normally and ease the burden on consumers and businesses that currently work with Huawei.