8 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയും കരുത്തന്‍ ബാറ്ററിയുമായി ഹുവായ് മീഡിയാപാഡ് എം5 ലൈറ്റ്


പ്രമുഖ ചൈനീസ് ഇലക്ട്രോണിക് നിര്‍മാതാക്കളായ ഹുവായ തങ്ങളുടെ ഏറ്റവും പുതിയ ടാബ്ലെറ്റിനെ വിപണിയിലെത്തിച്ചു. ഹുവായ് മീഡിയാപാഡ് എം5 ലൈറ്റ് എന്നാണ് പുത്തന്‍ മോഡലിന്റെ പേര്. ഹുവായ് എന്‍ജോയ് 9എസ്, എന്‍ജോയ് 9ഇ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പമാണ് മീഡിയാപാഡിനെയും ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്.

നിശ്ചയിച്ചിരിക്കുന്നത്

3ജി.ബി റാം കരുത്തും 32 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള മീഡിയാപാഡ് എം5 ലൈറ്റ് വൈഫൈ മോഡലിന് ഇന്ത്യന്‍ വില ഏകദേശം 12,300 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 14,500 രൂപയും നല്‍കണം. 3ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുള്ള വൈഫൈ പ്ലസ് 4ജി വേരിയന്റിന് 15,500 രൂപയും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജുള്ള വൈഫൈ പ്ലസ് 4ജി മോഡലിന് 16,500 രൂപയുമാണ് വില.

മീഡിയാപാഡ് ലഭിക്കും

ഡാര്‍ക്ക് ഗ്രേ, ഷാംപെയിന്‍ ഗോള്‍ നിറഭേദങ്ങളില്‍ മീഡിയാപാഡ് ലഭിക്കും. തിങ്കളാഴ്ച മുതല്‍ വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്. ഹുവായ് മീഡിയാപാഡ് എം5 ലൈറ്റിന് 8 ഇഞ്ച് ഉള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്. 1920X1200 പിക്‌സലാണ് റെസലൂഷന്‍. കൂട്ടിന് 2.5 ഡി കര്‍വ്ഡ് ഗ്ലാസുമുണ്ട്. ഇത് ടാബ്ലെറ്റിന് പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്.

മെമ്മറി കരുത്ത് ഉയര്‍ത്താനാകും.

2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ കിരിന്‍ 710 12എന്‍.എം പ്രോസസ്സറാണ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രധാനമായും രണ്ടു വേരിയന്റുകളിലായാണ് മീഡിയാപാഡ് ലഭിക്കുക. 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ്, 4ജി.ബി റാം64 ജി.ബി സ്റ്റോറേജ് എന്നിവയാണ് രണ്ടു വേരിയന്റുകള്‍. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജി.ബി വരെ ഇന്റേണല്‍ മെമ്മറി കരുത്ത് ഉയര്‍ത്താനാകും.

മികച്ച ഫീച്ചര്‍

ക്യാമറ ഭാഗത്തും മികച്ച ഫീച്ചര്‍ തന്നെയാണുള്ളത്. 13 മെഗാപിക്‌സലിന്റേതാണ് പിന്‍ ക്യാമറ. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 5 മെഗാപിക്‌സലിന്റെ സെന്‍ഫി ക്യാമറയാണ്. 5,100 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും മീഡിയാപാഡിലുണ്ട്. മികച്ച സറൗണ്ട് ശബ്ദം നല്‍കുന്ന ഹര്‍മന്‍ കാര്‍ഡോണ്‍ ക്വാഡ് സ്പീക്കറുകളും ടാബ്ലെറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കണക്ടീവിറ്റി സംവിധാനങ്ങള്‍

ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് ഹുവായുടെ സ്വന്തം ഇ.എം.യു.ഐ 9.0 യുമുണ്ട്. 4ജി എല്‍.റ്റി.ഇ, വൈഫൈ, ബ്ലൂടൂത്ത് 4.2, ജി.പി.എസ് കണക്ടീവിറ്റി സംവിധാനങ്ങള്‍ ഈ മോഡലിലുണ്ട്. 310 ഗ്രാമാണ് ഭാരം.

Most Read Articles
Best Mobiles in India
Read More About: huawei display battery news

Have a great day!
Read more...

English Summary

Huawei MediaPad M5 Lite announced with 8-inch Full HD display, 5100mAh battery