ആൻഡ്രോയ്ഡ് പി അപ്‌ഡേറ്റ് ലഭിക്കുന്ന വവേയ് മോഡലുകൾ


ആൻഡ്രോയിഡ് പി ഇങ്ങെത്തിയിരിക്കുകയാണല്ലോ. അടിമുടി മാറ്റത്തോടെയാണ് ആൻഡ്രോയ്ഡ് തങ്ങളുടെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് വേർഷൻ അവതരിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ ആരാധകരെല്ലാം തന്നെ തങ്ങളുടെ ഫോണിൽ എപ്പോൾ ആൻഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കും എന്നതും കാത്തിരിക്കുകയാണ്. ഇന്നിവിടെ ആൻഡ്രോയ്ഡ് പി അപ്‌ഡേറ്റ് ലഭ്യമാകുന്ന വവേയ് മോഡലുകൾ ഏതെന്ന് പരിചയപ്പെടുത്തുകയാണ്.

Advertisement

MyDrivers റിപ്പോർട്ട് ചെയ്യുന്ന പ്രകാരം മറ്റു കമ്പനികളെ പോലെ തന്നെ വാവേയും തങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ ആൻഡ്രോയ്ഡ് പി വേർഷൻ പരീക്ഷിച്ചു വരികയാണ്. കമ്പനി വക്താക്കളിൽ നിന്നും ലഭ്യമായ വിശ്വസനീയമായ സ്രോതസ്സ് പ്രകാരം വവേയ് mate 10 പ്രോ, വവേയ് പി 20, ഓണർ 10, ഓണർ വി 10 എന്നീ മോഡലുകളിൽ ആൻഡ്രോയിഡ് പി പരീക്ഷണം നടത്താൻ പോകുകയാണ്.

Advertisement

ഇതിനാവശ്യമായ പരിശോധനകളും ടെസ്റ്റുകളും ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഒരു ബീറ്റാ വേർഷനും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തങ്ങളുടെ മറ്റു മോഡലുകളിലേക്കും വൈകാതെ തന്നെ ആൻഡ്രോയ്ഡ് പി പിന്തുണ കമ്പനി എത്തിക്കുമെന്നും പ്രതീക്ഷിക്കാം. ഈയടുത്ത് വൺപ്ലസ് 6നും വിവോ, നോക്കിയ മോഡലുകൾക്കും കമ്പനികൾ ആൻഡ്രോയിഡ് പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിന് പിറകെയാണ് വവേയ് കൂടെ തങ്ങളുടെ ഫോണുകൾക്ക് ആൻഡ്രോയിഡ് പി അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആൻഡ്രോയ്ഡ് പി പ്രധാന സവിശേഷതകൾ

ഫോൺ ഉപയോഗം കുറയ്ക്കാൻ പുതിയ ഡാഷ്‌ബോർഡ് ആൻഡ്രോയിഡ് പിയിൽ അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു ഒരുപക്ഷെ ആൻഡ്രോയിഡ് പി യിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഫീച്ചർ ഇതായിരിക്കും. ഫോൺ ഉപയോഗം, ആപ്പ് ഉപയോഗം എന്നിവ കൂട്ടി അതുവഴി ലഭിക്കുന്ന പരസ്യങ്ങളിലൂടെയും മറ്റും വരുമാനമുണ്ടാക്കാൻ കമ്പനികൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് അതിൽ നിന്നെല്ലാം ഏറെ വിഭിന്നമായി ഒരു ഡാഷ്ബോർഡ് സൗകര്യമാണ് ഗൂഗിൾ തങ്ങളുടെ പ്രിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Advertisement

ഇതുപയോഗിച്ച് ഒരു ദിവസം നിങ്ങൾ ഏതൊക്കെ ആപ്പുകൾ എത്ര സമയം ഉപയോഗിച്ചു, ഫോൺ എത്ര നേരം ഉപയോഗിച്ചു തുടങ്ങി ഫോണിൽ നിങ്ങൾ ചിലവഴിച്ച ഓരോന്നും വ്യക്തമായി അറിയാൻ സാധിക്കും. ഇത് നിങ്ങളുടെ ഉപയോഗത്തിനും കുട്ടികളുടെ മേൽ നിയന്ത്രണം ഏർപ്പെടുന്നതിനും തുടങ്ങി വശാലമായ ഒരു ആശയത്തലേക്കുള്ള വാതിലാണ് തുറക്കുന്നത്.

ആൻഡ്രോയ്ഡിന്റെ മൂന്ന് ബട്ടൺ നാവിഗേഷന് ഇനി വിടപറയാം. അപ്ലിക്കേഷനുകൾ മാറ്റുന്നത് പോലുള്ള പ്രധാന കാര്യങ്ങളെല്ലാം ഇപ്പോൾ ഐഫോൺ എക്സിലെ പോലുള്ള ആംഗ്യങ്ങളിലൂടെ പൂർത്തിയാക്കാം. ഗസ്റ്ററുകൾ ആയിരിക്കും ഇനിമുതൽ നാവിഗേഷൻ ചെയ്യുന്നതിനുള്ള പ്രധാന മാർഗ്ഗം. ഇവകൂടാതെ ഒട്ടനവധി മറ്റു സവിശേഷതകളോടും കൂടിയാണ് ആൻഡ്രോയിഡ് പി എത്തുന്നത്. ആൻഡ്രോയ്ഡ് പി എത്താൻ അല്പം വൈകുമെങ്കിലും ഗൂഗിൾ, എസൻഷ്യൽ, സോണി, നോക്കിയ, ഷവോമി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കായി ഒരു പൊതു ബീറ്റ ഇന്നലെ മുതൽ ലഭ്യമാണ്.

Advertisement

സാംസങിന്റെ മാന്ത്രിക ഫോൺ അവസാനം എത്തി! സവിശേഷതകൾ അതിഗംഭീരം!

Best Mobiles in India

English Summary

Huawei Models Getting Android P Update