ഹുവായ് P20 മാര്‍ച്ച് 27ന് പുറത്തിറങ്ങും; പിന്നില്‍ മൂന്ന് ക്യാമറകള്‍ക്ക് സാധ്യത


ഹുവായിയുടെ P20 ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അഭ്യൂഹങ്ങളും കാത്തിരിപ്പും അവസാനിപ്പിച്ച് ഫോണ്‍ മാര്‍ച്ച് 27-ന് പുറത്തിറങ്ങിയേക്കും. മാര്‍ച്ച് 27-ന് കമ്പനി ഒരു പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ P20 ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കമ്പനി പത്രസമ്മേളത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടില്ല.

Advertisement

ഹുവായി മാധ്യമങ്ങള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ SEE MOOORE WITH AI എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വലിയ O ചിഹ്നങ്ങളും കാണാം. ഇത് മൂന്ന് ക്യാമറകളെയാണ് സൂചിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ശ്രേണിയില്‍ P20, P20 പ്ലസ്, P20 ലൈറ്റ് എന്നിങ്ങനെ മൂന്ന് മോഡലുകള്‍ ഉണ്ടാകും.

Advertisement

പിന്നില്‍ മൂന്ന് ക്യാമറകള്‍

P20 ശ്രേണിയിലെ മൂന്ന് ഫോണുകളിലും Leica സര്‍ട്ടിഫിക്കറ്റോട് കൂടിയ മൂന്ന് ക്യാമറകള്‍ ഉണ്ടാകുമെന്നാണ് വിവരം. 5x ഹൈബ്രിഡ് സൂമോട് കൂടിയ 40 MP ക്യാമറയെ കുറിച്ചാണ് കോള്‍ക്കുന്നത്.

മൂന്ന് മോഡലുകളിലും 24 MP സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. DSLR ക്യാമറകളില്‍ എടുക്കുന്ന അതേ ഗുണമേന്മയുള്ള ചിത്രങ്ങള്‍ P20 ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുക്കാന്‍ കഴിയുമെന്ന് ചുരുക്കം.

ഹുവായ് വികസിപ്പിച്ചെടുത്ത Hi-Silicon Kirin 970 പ്രോസസ്സറായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുക.

ഹുവായ് Mate 10, Mate 10 Pro സ്മാര്‍ട്ട്‌ഫോണുകളില്‍ ഇതേ ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂറല്‍ നെറ്റ്‌വര്‍ക്ക് പ്രോസസ്സര്‍ യൂണിറ്റ് (NPU) ഉള്‍പ്പെടുന്ന Kirin 970 SoC-ക്ക് AI, ഡീപ് ലേണിംഗ് അടിസ്ഥാനമായ പ്രവൃത്തികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

രഹസ്യപേരും നിറങ്ങളും

ഹുവായ് P20-ക്ക് ഇട്ടിരിക്കുന്ന രഹസ്യപേര് എമിലി എന്നാണത്രേ. സെറാമിക് ബ്ലാക്ക്, ട്വിലൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. P20 പ്ലസിന്റെ രഹസ്യനാമം ഷാര്‍ലെറ്റ് എന്നാണ്. ഇതും നേരത്തേ പറഞ്ഞ രണ്ട് നിറങ്ങളിലായിരിക്കും വിപണിയില്‍ എത്തുക. ആന്‍ എന്നാണ് P20 ലൈറ്റിന്റെ വിളിപ്പേര്. ഇത് മിഡ്‌നൈറ്റ് ബ്ലാക്ക്, ക്ലെയ്ന്‍ ബ്ലൂ, സാക്കുറ പിങ്ക് എന്നീ നിറങ്ങളില്‍ P20 ലൈറ്റ് പുറത്തിറക്കും.

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളില്‍ എങ്ങനെ ജിഫ് (GIF) സ്റ്റിക്കര്‍ ഉപയോഗിക്കാം

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ആന്‍ഡ്രോയ്ഡ് ഒറിയോ

ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് P20 ശ്രേണിയിലെ മൂന്ന് ഫോണുകളും പ്രവര്‍ത്തിക്കുന്നത്.

Best Mobiles in India

English Summary

Huawei has sent out invites for a press conference that will take place on March 27 at the Grand Palais in Paris, France. While the company hasn't revealed the exact purpose of the press conference, the clues on the invite clearly hints at the P20 series. The P20 series will include three smartphones; the regular P20, P20 Plus and P20 Lite.