ഫോണില്‍ കണക്ടു ചെയ്യാതെ തന്നെ കോൾ ചെയ്യാവുന്ന വാച്ചുമായി വാവെയ്! സംഭവം കിടിലൻ!


സ്മാര്‍ട്ട് വാച്ചുകള്‍ക്ക് പ്രീമമേറുന്നത് മനസ്സിലാക്കിയാണ് നിരവധി ബ്രാന്‍ഡുകള്‍ വന്‍ വിലകുറവില്‍ വിപണിയില്‍ എത്തിക്കുന്നത്. സ്മാര്‍ട്ട് വാച്ചുകള്‍ സമയം നോക്കാന്‍ മാത്രമുളളതല്ല എന്ന് ഏവര്‍ക്കും അറിയാവുന്നൊരു കാര്യമാണ്. സ്മാര്‍ട്ട് വാച്ചിനെ ആഡംബരത്തിന്റെ പ്രതീകമെന്നും പറയാറുണ്ട്. ഇതിന് ഒരു ഫിറ്റ്‌നസ് ബാന്‍ഡായും അത്യാധുനിക വാച്ചായും പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. സ്മാര്‍ട്ട്‌ഫോണുകളില്‍ ബന്ധിപ്പിച്ചാല്‍ നിരവധി മറ്റു സേവനങ്ങളും ഇത്തരം വാച്ചുകളില്‍ ലഭ്യമാകും.

Advertisement

പല കമ്പനികളുടെ സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. ഓരോ വാച്ചുകളും ഒന്നിനെന്നു മെച്ചമാണ്.ഏറ്റവും ഒടുവില്‍ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചത് വാവെയ് കമ്പനിയാണ്. ചൈനയില്‍ അവതരിപ്പിച്ച ഈ വാച്ചിന്റെ പേര് വാവെയ് വാച്ച് 2 (2018) എന്നാണ്. ഈ സ്മാര്‍ട്ട് വാച്ച് eSim ടെക്‌നോളജിയുമായാണ് എത്തിയിരിക്കുന്നത്. അതായത് ഈ വാച്ച് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ കണക്ടു ചെയ്യാതെ തന്നെ കോളുകള്‍ ചെയ്യാനും അതു പോലെ സ്വീകരിക്കാനും കഴിയും. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും ഇസിം പിന്തുണ നല്‍കുന്നില്ല എന്നും നിങ്ങള്‍ ഓര്‍ക്കുക.

Advertisement

ഇന്ത്യയില്‍ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡും റിലയന്‍സ് ജിയോയും മാത്രമാണ് ഇസിം ടെക്‌നോളജി പിന്തുണയ്ക്കുന്നത്, അതും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആപ്പില്‍ വാച്ച് 3 സെല്ലുലാറില്‍. വാവെയ് വാച്ച് 2 (2018) എപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് വ്യക്തമല്ല. ഒരു പക്ഷേ എത്തിയാല്‍ ഈ വാച്ചില്‍ ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്തുണക്കുമോ എന്നും സംശയമാണ്. അതിനാല്‍ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ വ്യത്യസ്ഥ ടെലികോം ബാന്‍ഡുകള്‍ ഉളളതായി ഞാന്‍ നിങ്ങളെ ഈ അവസരത്തില്‍ ഓര്‍മ്മിപ്പക്കുകയാണ്.

ഇന്ത്യക്കു പുറത്തു നിന്നും ഇസിം പിന്തുണയുളള സ്മാര്‍ട്ട് വാച്ചുകള്‍ നിങ്ങള്‍ വാങ്ങിയാല്‍ അത് വോയിസ് കോള്‍ പ്രവര്‍ത്തിക്കുമോ എന്നും ഉറപ്പില്ല. അതിന് ഒരു ഉത്തമ ഉദാഹരണമാണ് 'ആപ്പിള്‍ വാച്ച് 3 സെല്ലുലാര്‍'. യുഎസ് മോഡലിലെ ഈ വാച്ച് ഇന്ത്യയില്‍ പിന്തുണയ്ക്കില്ല.

Advertisement

വാവെയ് വാച്ച് 2 (2018)ന്റെ സവിശേഷതകളിലേക്ക് നമുക്കിനി കടക്കാം. ഈ വാച്ചില്‍ ഹാര്‍ട്ട് റേറ്റ് മോണിറ്ററിനോടൊപ്പം ഫിറ്റ്‌നെസ് ട്രാക്കിംഗിനായി വ്യത്യസ്ഥതരം സെന്‍സറുകളും ഉപയോഗിച്ചിട്ടുണ്ട്. വാവെയ് പേ പിന്തുണയുമുണ്ട് ഈ വാച്ചിന്. മൂന്നു വ്യത്യസ്ഥ വേരിയന്റുകളിലാണ് ഈ വാച്ച് എത്തിയിരിക്കുന്നത്, അതായത് ഇസിം പിന്തുണയുളള വാവെയ് വാച്ച് 2 (2018)ന് ഇന്ത്യന്‍ വില ഏകദേശം 21,000 രൂപയാണ്. അടുത്തത് നാനോ 4ജി സിം പിന്തുണയുളള വാച്ച് 2 (2018)ന് വില ഏകദേശം 20,000 രൂപയും ബ്ലൂട്ടൂത്ത് വേര്‍ഷന് ഏകദേശം 18,000 രൂപയുമാണ്.

സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളെ കണ്ണുംപൂട്ടി എന്തിന് വിശ്വസിക്കുന്നു?? എന്തിന് പ്രചരിപ്പിക്കുന്നു??

ഇവ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് വിയര്‍ ഒഎസ് 2.0യിലാണ്. കൂടാതെ ഇത് പിന്തുണയ്ക്കുന്നത് iOS 8.2യിലും അതിനു മുകളിലുളള ഐഫോണുകളിലുമാണ്. ഈ മൂന്നു വേരിയന്റുകളില്‍ നിന്നും പ്രധാന വ്യത്യാസമുളളത് ഇസിം വേരിയന്റിനാണ്. അതായത് ഇത് വോയിസ് കോളുകള്‍ക്കും മൊബൈല്‍ ഡേറ്റക്കുമായി നേറ്റീവ് പിന്തുണ നല്‍കുന്നു. മറ്റു രണ്ടു മോഡലുകളും ഏകദേശം വാവെയ് വാച്ച് 2 പോലെയാണ്.

Best Mobiles in India

Advertisement

English Summary

Huawei Watch 2 (2018) Launched With Support For eSIM Technology