ഹുവായ് വാച്ച് ജി.റ്റി, ബാന്റ് 3 പ്രോ, ബാന്റ് 3ഇ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍; വില 1,699 മുതല്‍


ഹുവായുടെ പുത്തന്‍ വെയറബിള്‍ ഉപകരണങ്ങള്‍ വിപണിയിലെത്തുന്നുവെന്ന ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് മൂന്നു മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹുവായ് വാച്ച് ജി.റ്റി, ബാന്റ് 3 പ്രോ, ബാന്റ് 3ഇ എന്നിവയാണ് പുതിയ മോഡലുകള്‍. സ്മാര്‍ട്ട് വാച്ചിന്റെ വില 15,990 രൂപയാണ്. ഫിറ്റ്‌നസ് ബാന്റിന്റെ വില ആരംഭിക്കുന്നത് 1,699 രൂപ മുതലാണ്.

Advertisement

ഹുവായ് വാച്ച് ജി.റ്റി

കഴിഞ്ഞ ഒക്ടോബറിലാണ് ഹുവായ് വാച്ച് ജി.റ്റി മോഡലിനെ ഹുവായ് അവതരിപ്പിക്കുന്നത്. 1.39 ഇഞ്ച് ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയുള്ള സ്‌ക്രീനിന്റെ റെസലൂഷന്‍ 454X454 പിക്‌സലാണ്. ഓപ്റ്റിക്കല്‍ ഹാര്‍ട്ട് സെന്‍സറും ഹുവായുടെ ട്രൂസ്‌ക്രീന്‍ 3.0 സംവിധാനവുമായാണ് മോഡലിന്റെ വരവ്. ഏറ്റവു മികച്ച ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗുള്ള മോഡലാണ് ജി.റ്റി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Advertisement
രണ്ടു വേരിയന്റുകളാണ്

സ്ലീപ്പ് ട്രാക്കിംഗാണ് മോഡലിലുള്ള മറ്റൊരു സംവിധാനം. ഇന്‍ബിള്‍ട്ട് ജി.പി.എസ് സംവിധാനവും വാച്ചിലുണ്ട്. വാച്ച് ജിറ്റി. വാച്ച് ജി.റ്റി ക്ലാസിക്ക് എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് മോഡലിനുള്ളത്. ഗൂഗിള്‍ വെയര്‍ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ രണ്ടാഴ്ചവരെ ബാറ്ററി ബാക്കപ് ലഭിക്കും. സ്വിമ്മിംഗ്, ക്ലൈംബിംഗ് എന്നിവയ്ക്കും അനുയോജ്യ മോഡലാണിത്.

15,990 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് ാേഡലിന്റെ വില. ക്ലാസിക്ക് മോഡല്‍ ആവശ്യമെങ്കില്‍ 16,990 രൂപ നല്‍കണം. മാര്‍ച്ച് 19 മുതല്‍ ഇരു മോഡലുകളുടെയും വില്‍പ്പന ആരംഭിക്കും. തുടക്കമെന്ന നിലയില്‍ ഹുവായ് AM61 BT മോഡല്‍ ഹെഡ്‌സെറ്റ് ഓഫറിലൂടെ നല്‍കും.

ഹുവായ് ബാന്റ് 3 പ്രോ

0.95 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120X240 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. അപ്ലോ 3 മൈക്രോപ്രോസസ്സറും 384 KB റാമുമാണ് കരുത്തിനായി വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 1 എം.ബി റോമും 6 എം.ബി ഫ്‌ളാഷ് മെമ്മറിയും വാച്ചിലുണ്ട്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓ.എസ് മുതലോ ഐ.ഒ.എസ് 9ന് മുകളിലോ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഈ മോഡലിനെ ബന്ധിപ്പിക്കാനാകും.

ബാക്കപ്പ് നല്‍കുന്നു

ഹോം ബട്ടണ്‍, കണ്ടിന്യൂസ് ഹാര്‍ട്ട് ട്രാക്കിംഗ്, 6 ആക്‌സിസ് വെയറിംഗ് ഡിറ്റക്ഷന്‍ സെന്‍സര്‍, കാര്‍ഡിയോ ടാക്കോമീറ്റര്‍ എന്നിവ വാച്ചിലുണ്ട്. 50 മീറ്റര്‍ വരെയുള്ള വെള്ളം പ്രതിരോധിക്കാനും വാച്ചിനാകും. 100 മില്ലി ആംപയറിന്റെ ബാറ്ററി 7 മണിക്കൂര്‍ ബാക്കപ്പ് നല്‍കുന്നു. വില 4,699 രൂപ.

ഹുവായ് ബാന്‍ന്റ് 3ഇ

0.5 ഇഞ്ച് പി ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് വാച്ചിലുള്ളത്. 88X48 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. ബ്ലൂടൂത്ത് 4.2 കണക്ടീവിറ്റിക്കായുണ്ട്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓ.എസ് മുതലോ ഐ.ഒ.എസ് 9ന് മുകളിലോ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഈ മോഡലിനെ ബന്ധിപ്പിക്കാനാകും. 77 മില്ലി ആംപയറിന്റെ ബാറ്ററിയാണ് വാച്ചിലുള്ളത്.

സംവിധാനങ്ങള്‍ വാച്ചിലുണ്ട്

5ATM വാട്ടര്‍ റെസിസ്റ്റന്‍സ്, 6-ആക്‌സിസ് മോഷന്‍ സെന്‍സര്‍, റണ്ണിംഗ് മോണിറ്ററിംഗ്, സ്ലീപ്പ് ട്രാക്കര്‍ എന്നീ സംവിധാനങ്ങള്‍ വാച്ചിലുണ്ട്. 17 ഗ്രാമാണ് ഭാരം. 1,699 രൂപയാണ് ഹുവായ് ബാന്‍ഡ് 3ഇയുടെ വില.

റിലയൻസ് ജിയോ 2 ജി.ബി / ഡേ ഡാറ്റ പായ്ക്കുകൾ: വില, ആനുകൂല്യങ്ങൾ, മറ്റ് വിശദാംശങ്ങൾ ഇവിടെ

 

 

Best Mobiles in India

English Summary

Huawei Watch GT, Band 3 Pro, Band 3e launched in India, starts at 1,699