കരുത്തൻ ബാറ്ററിയും കിടിലൻ ലുക്കുമായി ഹുവായ് വാച്ച് ജി.റ്റി; ഫസ്റ്റ് ഇംപ്രഷൻ


ഫ്‌ളാഗ്ഷിപ്പ്, മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നതിൽ കരുത്തരാണ് ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരായ ഹുവായ്. സ്മാർട്ട്‌ഫോണുകൾ മാത്രമല്ല സ്മാർട്ട് വാച്ചുകളും പുറത്തിറക്കുന്നതിൽ ഹുവായ്ക്ക് വലിയ സ്ഥാനമുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സ്മാർട്ട് വാച്ചാണ് ഹുവായ് വാച്ച് ജി.റ്റി. ഇതിനോടൊപ്പം സ്മാർട്ട് ബാന്റ് 3 പ്രോ, ബാന്റ് 3ഇ എന്നീ മോഡലുകളും വിപണിയിലെത്തി.

Advertisement

സ്മാർട്ട് വാച്ച്

ഫോസിൽ, സാംസംഗ്, ഫിറ്റ്ബിറ്റ്, മോട്ടോറോള, ഹുവാമി അമേസ്ഫിറ്റ് സീരീസ് തുടങ്ങിയ ബ്രാന്റുകളുടെ മോഡലുകളാണ് നിലവിൽ വിപണിയിലുള്ള സ്മാർട്ട് ബാന്റുകൾ. ഇന്നത്തെ എഴുത്തിലൂടെ ഹുവായ് വാച്ച് ജിറ്റി എന്ന സ്മാർട്ട് വാച്ചിനെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്. കൂടുതലറിയാൻ തുടർന്നു വായിക്കൂ...

Advertisement

ലൈറ്റ് വെയിറ്റ് പ്രീമിയം ഡിസൈൻ

വിവിധ നിറഭേദങ്ങളിൽ കിടിലൻ ക്ലാസിക്ക് ഡിസൈനാണ് വാച്ചിനുള്ളത്. ഓരോ വാച്ചും പ്രത്യേക സ്റ്റൈലോടു കൂടിയതാണ്. കറുത്ത ഡയലോടു കൂടിയ സിലിക്കൺ ബാന്റും, ക്ലാസിക്ക് എഡിഷനുമെല്ലാം വളരെ രൂപഭംഗിയേറിയതാണ്. ഇതിൽ ക്ലാസിക്ക് മോഡലാണ് ഇന്നിവിടെ റിവ്യൂ ചെയ്യുന്നത്. ക്ലാസിക്ക് മോഡലിന് മറ്റ് മോഡലുകളെക്കാൾ 1,000 രൂപ വിലകൂടുതലാണ്.

വളരെ പ്രീമിയം ഡിസൈനാണ് ജി.റ്റിക്കുള്ളത്. ഒറ്റ നോട്ടത്തിൽ ചുള്ളൻ. 5 എ.റ്റി.എം വാട്ടർ റെസിസ്റ്റീവിറ്റിയാണ് വാച്ചിനുള്ളത്. 50 മീറ്റർ വരെയുള്ള ആഴത്തിലുള്ള വെള്ളത്തെയും വാച്ച് പ്രതിരോധിക്കും. സെറാമിക്ക്, മെറ്റൽ എന്നിയുടെ സങ്കരമാണ് വാച്ച്. സർക്കുലർ ആകൃതിയിലാണ് ബേസിൽസ് ക്രമീകരിച്ചിരിക്കുന്നത്. ആകെ നോക്കിയാൽ ശ്രേണിലെ കരുത്തൻ.

വൈബ്രന്റ് ഡിസ്‌പ്ലേ

ഹുവായ് വാച്ച് ജി.റ്റിയുടെ സ്‌പോർട്‌സ്, ക്ലാസിക്ക് വേരിയന്റുകൾക്ക് 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. സാമാന്യം ഭേദപ്പെട്ട സ്‌ക്രീൻ തന്നെയാണെന്നു പറയാം. 454X454 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷൻ. അമോലെഡ് പാനൽ ശ്രേണിയിലെ മികച്ചതാണ്. ചില സമയങ്ങളിലെ ബ്രൈറ്റ്‌നെസ് ലെവൽ അത്ര മികവു പുലർത്തുന്നതായി തോന്നിയില്ല.

ഫീച്ചറും സവിശേഷതകളും

ഗൂഗിളിന്റെ വെയർ ഓഎസ് അധിഷ്ഠിതമായാണ് വാച്ച് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി ലൈഫ് അധികമാണ്. കസ്റ്റം കോർടെക്‌സ് എം-4 ഇരട്ട കോർ ചിപ്പ്‌സെറ്റ് വാച്ചിനു കരുത്തേകുന്നു. ബിൾട്ട് ഇൻ ജി.പി.എസ് സംവിധാനവും ഗ്ലോണാസും വാച്ചിലുണ്ട്.

ഹാർട്ട് റേറ്റ് സെൻസർ, അൾട്ടിമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗ്രയോസ്‌കോപ്, ആക്‌സിലോമീറ്റർ, മാഗ്നെറ്റോമീറ്റർ എന്നീവ വാച്ചിന്റെ സവിശേഷതകളാണ്. തേർഡ് പാർട്ടി ആപ്പുകൾ വാച്ചിലില്ല.

വർക്ക്ഔട്ട് ആക്ടിവിറ്റി സപ്പോർട്ട്

റണ്ണിംഗിനും സൈക്ലിംഗിനും ഹൈക്കിംഗിനും ട്രയൽ റണിനും എന്തിനേറെ ഫ്രീ ട്രെയിനിംഗിനുമെല്ലാം വാച്ച് നിങ്ങളെ സഹായിക്കും. അതായത് വർക്കഔട്ട് പ്രവർത്തികൾക്ക് ഇവൻ ധാരാളം. കൂടാതെ ഹാർട്ട് റേറ്റ്, സ്റ്റെപ്പ് കൗണ്ട്, ഏറൊബിക്, അനേറോബിക് ട്രെയിനിംിനും വാച്ചിന്റെ സേവനം ലഭിക്കും. 24 മണിക്കൂറിന്റെ നിരന്തരമായ ഹാർട്ട് റേറ്റ് സെൻസറിംഗും മോണിറ്ററിംഗും വാച്ച് നടത്തും.

ബാറ്ററി ലൈഫ്

ലോംഗ് ലാസ്റ്റിംഗ് ബാറ്ററി ലൈഫാണ് വാച്ചിനുള്ളത്. 100 ശതമാനം ചാർജ് ചെയ്താൽ ഏകദേശം രണ്ടാഴ്ചവരെ ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ സമയം ചാർജ് നിലനിർത്താനായി സ്മാർട്ട് പവർ സേവിംഗ് സംവിധാനവുമുണ്ട്.

വിലയും വിപണിയും

മാർച്ച് 19 മുതലാണ് വാച്ചിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോണിലൂടെയാണ് വിൽപ്പന. ക്ലാസിക്ക് എഡിഷന് 16,990 രൂപയും സ്‌പോർട്‌സ് എഡിഷൻ 15,990 രൂപയുമാണ് വില. മാത്രമല്ല 2,999 രൂപ വിലയുള്ള ഏർലി ബേഡ് ഹെഡ് സെറ്റ് വാച്ചിനൊപ്പം സൗജന്യമായി ലഭിക്കും.

ചുരുക്കം

ശ്രേണിയിലെ ലുക്കും കരുത്തും ഒത്തിണങ്ങിയ സ്മാർട്ട് വാച്ച് മോഡലാണ് ഹുവായ് വാച്ച് ജി.റ്റി. തികച്ചും ചുള്ളൻ. കൂടാതെ രണ്ടാഴ്ചത്തെ ബാറ്ററി ബാക്കപ്പും വാച്ചിനെ വ്യത്യസ്തനാക്കുന്നുണ്ട്.

Best Mobiles in India

English Summary

Huawei Watch GT First Impressions: Aggressive pricing and 2-week battery life promise