ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് ഹുവായി Y7 പ്രൈം (2018) എത്തിയിരിക്കുന്നു


കഴിഞ്ഞ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആഗോള വിപണിയില്‍ തരംഗം സൃഷ്ടിച്ച് ആപ്പിളിനെ പോലും പിന്നിലാക്കി വില്‍പനയില്‍ രണ്ടാം സ്ഥാനത്തം നേടി എടുത്തു ഹുവായി.

ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഫ്‌ളാഗ്ഷിപ്പ് ഫോണുകളായ പി20, പി20 പ്രോ, പോര്‍ഷെ ഡിസൈന്‍ മേറ്റ് RS സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. എന്നാല്‍ ഈ ഫോണുകള്‍ക്കൊപ്പം ബജറ്റ് ഫോണായ ഹുവായ് Y7 പ്രൈം 2018 എന്ന ഫോണും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഹുവായ് Y7 പ്രൈമിന്റെ പുതുക്കിയ പതിപ്പാണ്.

ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നീ മൂന്നു നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

മെറ്റല്‍ യൂണിബോഡി ഡിസൈന്‍ ചെയ്ത ഈ ഫോണിന് 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ 1440x720 പിക്‌സല്‍ റസൊല്യൂഷനാണ്. 1.4GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, അഡ്രിനോ 505 ജിപിയു, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഈ ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി വിപുലീകരിക്കാവുന്ന സംഭരണശേഷിയും ഫോണിലുണ്ടാകും.

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3000 എംഎഎച്ച് ബാറ്ററിയും ഈ ഹുവായ് Y7 പ്രൈമിലുണ്ട്. മുന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്, അതില്‍ 13എംപി പ്രൈമറി സെന്‍സറും 2എംപി സെക്കന്‍ഡറി സെന്‍സറുമാണ്. സെല്‍ഫിക്കായി 8എംപി ക്യാമറയും ഉള്‍പ്പെടുന്നു. കൂടാതെ ഇതിനോടൊപ്പം ഫേഷ്യല്‍ റെകഗ്നിഷന്‍ സവിശേഷതയും ഉണ്ട്.

തീർച്ചയായും ഏതൊരാളും അറിഞ്ഞിരിക്കേണ്ട എമർജൻസി നമ്പറുകൾ

ഉപകരണത്തിന്റെ പിന്‍ പാനലിലായാണ് വിരലടയാള സ്‌കാനര്‍ സ്ഥാപിച്ചിരിക്കുന്നത്. ഹൈബ്രിഡ് സിം സ്ലോട്ട്, 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത് 4.1, വൈഫൈ, ജിപിഎസ്, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയും ഹുവായി Y7 പ്രൈമില്‍ ഉണ്ട്.

Most Read Articles
Best Mobiles in India
Read More About: huawei news smartphones

Have a great day!
Read more...

English Summary

Huawei launched a budget smartphone dubbed as Huawei Y7 Prime 2018. The smartphone is refreshed version of Huawei Y7 Prime smartphone launched last year.