ഐബോള്‍ കോമ്പ്ബുക്ക് മെറിറ്റ് G9 വിപണിയില്‍


കോമ്പോബുക്ക് പ്രീമിയോ V2.0-ന് പിന്നാലെ ഐബോള്‍ പോക്കറ്റിനിണങ്ങുന്ന മറ്റൊരു ലാപ്‌ടോപ് കൂടി വിപണിയിലെത്തിച്ചിരിക്കുന്നു. കോമ്പ്ബുക്ക് മെറിറ്റ് G9 എന്ന് പേരിട്ടിരിക്കുന്ന ലാപ്‌ടോപ് വിന്‍ഡോസ് 10-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സെലെറോണ്‍ N3550 പ്രോസസ്സര്‍ കോമ്പ്ബുക്ക് മെറിറ്റ് G9-നെ ആകര്‍ഷകമാക്കുന്നു. വില 13999 രൂപ.

Advertisement

കൊബാള്‍ ബ്ലൂ കളറില്‍ വരുന്ന ലാപ്‌ടോപ്പിന്റെ ഭാരം 1.1 കിലോഗ്രാമാണ്. 1366x768 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 11.6 ഇഞ്ച് HD ഡിസ്‌പ്ലേ, ടച്ച്പാഡ്, 2.4 GHz ഇന്റെല്‍ സെലെറോണ്‍ N3350 പ്രോസസ്സര്‍, 2GB റാം എന്നിവയാണ് ഇതിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

Advertisement

32 GB സ്റ്റോറേജ് ലാപ്‌ടോപ്പിലുണ്ട്. ഇത് 128 GB വരെ വികസിപ്പിക്കാന്‍ കഴിയും. 1TB വരെ ശേഷിയുള്ള എക്‌സ്റ്റേണല്‍ HDD അല്ലെങ്കില്‍ SSD ഇതില്‍ ഉപയോഗിക്കാം. മുന്‍ഭാഗത്ത് VGA വെബ്ക്യാം ഉണ്ട്. 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക്, ഇരട്ട സ്പീക്കറുകള്‍ എന്നിവയും ലാപ്‌ടോപ്പിനെ ആകര്‍ഷണീയമാക്കുന്ന ഘടകങ്ങളാണ്. ഇവ കോമ്പ്ബുക്ക് മെറിറ്റ് G9-നെ ദൈനംദിന ജോലികള്‍ക്കും വിനോദങ്ങള്‍ക്കും അനുയോജ്യമാക്കുന്നു.

5000 mAh Li-Po ബാറ്റിയാണ് ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചാര്‍ജ്ജ് ആറുമണിക്കൂര്‍ വരെ നില്‍ക്കും. ഏഴുമണിക്കൂര്‍ വരെ ഓഫ്‌ലൈന്‍ വീഡിയോകള്‍ കാണാന്‍ കഴിയുമെന്നും 20 മണിക്കൂര്‍ വരെ ഓഫ്‌ലൈന്‍ ഓഡിയോ പ്ലേബാക്ക് സാധ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

Advertisement

ഗൂഗിൾ മാപ്‌സിൽ ഇനി നാവിഗേഷൻ ഐക്കൺ മാറ്റാം.. അതും വാഹനങ്ങളുടെ രൂപത്തിലേക്ക്

ബ്ലൂടൂത്ത് 4.0, HDMI പോര്‍ട്ട്, USB 2.0, 3.0 പോര്‍ട്ടുകള്‍, ഇന്റെല്‍ ഡ്യുവല്‍ ബാന്‍ഡ് വയര്‍ലെസ് എന്നിവയ്‌ക്കൊപ്പം ഇന്റലിജന്റ് പവര്‍ സേവിംഗ് മൈക്രോസോഫ്റ്റ് ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയ Cortana, ആന്റിവൈറസ് എന്നീ സൗകര്യങ്ങളും ലാപ്‌ടോപ്പില്‍ ലഭ്യമാണ്.

ദൈനംദിന ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മ്മിച്ചിരിക്കുന്ന ലാപ്‌ടോപ്പാണ് ഐബോള്‍ കോമ്പ്ബുക്ക് മെറിറ്റ് G9 എന്ന് കമ്പനി സിഇഒയും ഡയറക്ടറുമായ സന്ദീപ് പരസ്രംപൂരിയ പറഞ്ഞു. രൂപകല്‍പ്പനയിലും പ്രവര്‍ത്തനത്തിലും ഒരുപോലെ ഊന്നല്‍ നല്‍കിയാണ് ലാപ്‌ടോപ് വിപണിയിലെത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Best Mobiles in India

Advertisement

English Summary

iBall CompBook Merit G9 with Windows 10 OS and Intel Celeron processor has been launched at a price point of Rs. 13,999. The laptop comes with an 11.6-inch display, up to 1TB of expandable storage space, and a 5000mAh battery. This laptop weighs in at just 1.1 kg and comes only in Cobalt Blue color.