വേര്‍പ്പെടുത്താവുന്ന ക്യാമറാ ലെന്‍സോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!


അഴിച്ചുമാറ്റാവുന്ന ക്യാമറാ ലെന്‍സുളള ആന്‍ഡ്രോയിഡ് ഫോണ്‍ എത്തിക്കഴിഞ്ഞു. ഐബോളാണ് എംഎസ്എല്‍ആര്‍ കൊബാള്‍ട്ട്4 എന്ന ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

8,499 രൂപയാണ് ഫോണിന്റെ വില. ആഴിച്ച് മാറ്റാവുന്ന നാല് എംഎസ്എല്‍ആര്‍ ലെന്‍സോട് കൂടിയാണ് ഫോണ്‍ ലഭ്യമാകുന്നത്.

അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

8എക്‌സ് സൂമുളള സൂം ലെന്‍സ്, 175-180 ഡിഗ്രി ദൃശ്യകോണോട് കൂടിയ ഫിഷ് ഐ ലെന്‍സ്, 10എക്‌സ് മാഗ്നിഫിക്കേഷന്‍ സാധ്യമാകുന്ന 10-15 എംഎം മാക്രോ ലെന്‍സ്, 130 ഡിഗ്രി ദൃശ്യകോണോട് കൂടിയ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയാണ് ഫോണിന്റെ ഒപ്പം ലഭിക്കുന്നത്.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

പ്രധാന ക്യാമറാ 8എംപിയും, മുന്‍ ക്യാമറാ 3.2എംപിയുമാണ്. 5ഇഞ്ച് ക്യുഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.4ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ കോര്‍ട്ടെക്‌സ് എ7 പ്രൊസസ്സര്‍ തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

Most Read Articles
Best Mobiles in India
Read More About: iball news smartphone android

Have a great day!
Read more...

English Summary

iBall mSLR Cobalt4 With Bundled Detachable Lenses Launched at Rs. 8,499.