കളിസ്ഥലത്ത് സ്മാർട്ട് വാച്ചുകൾ വിലക്കി അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ.


കളിസ്ഥലത്ത് സ്മാർട്ട് വാച്ചുകൾ വിലക്കി അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ. ക്രിക്കറ്റ് മൈതാനത്ത് കളിക്കിടെ സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നതിൽ നിന്നുമാണ് കളിക്കാരെ അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ വിലക്കിയിരിക്കുന്നത്. കളിക്കിടെ നടക്കുന്ന ഒത്തുകളിയും വാതുവെപ്പും തടയാനാണ് ഇതെന്ന് അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ (ഐ സി സി) വ്യക്തമാക്കി. വെള്ളിയാഴ്ച ആണ് ഈ നയം അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ കൊണ്ടുവന്നിരിക്കുന്നത്.

Advertisement

Source

ലോർഡ്‌സിൽ കഴിഞ്ഞ ദിവസം ഇന്ഗ്ലണ്ടിനെതിരെയുള്ള തങ്ങളുടെ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്നതിനിടെ ചില പാക് താരങ്ങൾ സ്മാർട്ട് വാച് ധരിച്ചതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അന്താരാഷ്ട ക്രിക്കറ്റ് കൗൺസിലിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണ് അന്താരാഷ്ട ക്രിക്കറ്റ് കൗൺസിലിന് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

Advertisement

" കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ കളി നടക്കുന്നതിനിടെ കളിസ്ഥലത്തും ഉദ്യോഗസ്ഥരുടെ ഏരിയയിലും നിരോധിച്ചിരിക്കുകയാണ്. ഇന്റർനെറ്റുമായി ബന്ധപ്പെടുത്താൻ പറ്റുന്ന യാതൊരു ഉപകരണവും ഇവരാരും തന്നെ ഈ സമയത്ത് ഉപയോഗിക്കാൻ പാടുള്ളതല്ല" അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കുന്നു.

ഇന്റര്നെറ്റുമായോ വൈഫൈയുമായോ ബന്ധപ്പെടുത്താവുന്ന ഇത്തരം സ്മാർട്ട് വാച്ചുകൾ വഴി കമ്മ്യൂണിക്കേഷൻ സാധ്യമാകും എന്നതാണ് ഇതിന് കാരണം. ഇതുവഴി വാതുവെപ്പുമാരുമായോ മറ്റോ എളുപ്പം തന്നെ കളിക്കാർക്ക് സംവദിക്കാനും സാധിക്കും. ഈയൊരു വിഷയം മുൻനിർത്തി എടുത്ത അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹവുമാണ്.

വൺപ്ലസ് 6 സാംസങ്ങ് ഗാലക്‌സി എസ് 9നെക്കാളും മികച്ചതോ??

രണ്ടു പാകിസ്ഥാൻ കളിക്കാർ കളിക്കിടെ സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചതായി ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇവർ തെറ്റായ രീതിയിൽ എന്തെങ്കിലും ചെയ്തു എന്നതിന് സൂചനകളോ തെളിവോ ഒന്നും തന്നെയില്ല. എന്തായാലും ഇത്തരം ഊഹങ്ങൾ തടയാനും ഇനി ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് തടയാനായി അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ ഈ തീരുമാനത്തിൽ എത്തുകയായിരുന്നു എന്ന് കരുതാം.

Best Mobiles in India

Advertisement

English Summary

ICC Warns Players from Using Smartwatches on the Field