ഐഡിയയ്ക്കും റിലയന്‍സിനും പുതിയ 3ജി പ്ലാനുകള്‍



എയര്‍ടെല്‍ 3ജി താരിഫ് നിരക്കുകള്‍ കുറച്ചതിന് പിറകെ മറ്റ് പ്രമുഖ ടെലികോം കമ്പനികളും 3ജി നിരക്കില്‍ കുറവു വരുത്തുന്നു. ആദ്യം ഐഡിയയും പിന്നീട് റിലയന്‍സുമാണ് 3ജി നിരക്ക് വെട്ടിച്ചുരുക്കിയതായി അറിയിച്ചിരിക്കുന്നത്.

Advertisement

3ജി സേവനത്തില്‍ 70 ശതമാനം വരെ കിഴിവാണ് ഐഡിയ സെല്ലുലാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഡിയ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് 10 കെബി ഡാറ്റയ്ക്ക് 3 പൈസ നല്‍കിയാല്‍ മതി. മുമ്പ് ഇതേ ഡാറ്റയ്ക്ക് 10 പൈസയായിരുന്നു ഐഡിയ ഈടാക്കിയിരുന്നത്. സാഷെ പാക്ക്, റെഗുലര്‍ പാക്ക്, അണ്‍ലിമിറ്റഡ് പാക്ക് എന്നിങ്ങനെ പുതിയ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Advertisement

10 രൂപയുടെ സാഷെ പാക്ക് 30 മിനുട്ട് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സര്‍ഫിംഗ് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ 25 രൂപയുടെ ഹീറോ-25 എന്ന സാഷെ പാക്കിന് 3 ദിവസത്തെ കാലാവധിയും 100എംബി ഡാറ്റാ ഉപയോഗവും ഐഡിയ നല്‍കുന്നുണ്ട്.

പണം കൂടുതല്‍ ചെലവാകും എന്ന വേവലാതിയില്ലാതെ യുവതലമുറക്ക് ഇന്റര്‍നെറ്റ് എവിടെ വെച്ചും ആക്‌സസ് ചെയ്യാനുള്ള അവസരമാണ് പുതിയ സാഷെ പാക്കുകള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഐഡിയ സെല്ലുലാര്‍ സിഎംഒ ശശി ശങ്കര്‍ വ്യക്തമാക്കി.

250 രൂപയ്ക്ക് 1 ജിബി ഡാറ്റാ ഡൗണ്‍ലോഡാണ് ഐഡിയ നല്‍കുന്നത്. കൂടാതെ പ്രതിമാസം 950 രൂപയ്ക്ക് 6ജിബി ഡാറ്റയുടെ അണ്‍ലിമിറ്റഡ് പ്ലാനും ഐഡിയ അവതരിപ്പിച്ചിട്ടുണ്ട്. 27 ലക്ഷം 3ജി ഉപയോക്താക്കളുള്ള ഐഡിയ് 3207 നഗരങ്ങളിലാണ് ഈ സേവനം നല്‍കുന്നത്.

Advertisement

90 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) പുതുക്കിയ 3ജി താരിഫ് അവതരിപ്പിച്ചത്. പ്രതിമാസം 250 രൂപയ്ക്ക് 1ജിബി 3ജി ഡാറ്റ ലഭിക്കും. 2ജിബിയ്ക്ക് 450 രൂപയാണ്.

3ജി ഡാറ്റാ നിരക്കുകള്‍ കുറച്ചതിനൊപ്പം മൈ ബെസ്റ്റ് പ്ലാന്‍ എന്ന പുതിയൊരു പ്ലാന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 6 ജിബിയ്ക്ക് 1250 രൂപയാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. 6ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാലും വേഗത കുറയുമെങ്കിലും ഈ അണ്‍ലിമിറ്റഡ് പ്ലാനില്‍ അധികം പണം നല്‍കേണ്ടതില്ല.

Best Mobiles in India

Advertisement