ഐഡിയയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു


ഐഡിയ സെല്ലുലാറിന്റെ താരിഫ് പ്ലാനുകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. അത് അത്ര മികച്ചതാണോ? എന്നിരുന്നാലും ജിയോ എയര്‍ടെല്ലിനെ പോലെ കമ്പനിയുടെ വെബ്‌സൈറ്റിന്റെ കീഴില്‍ മികച്ച താരിഫ് പ്ലാനുകളും ഉണ്ട്.

Advertisement


ഐഡിയയുടെ രണ്ട് ദീര്‍ഘകാല പ്ലാനുകളാണ് 897 രൂപയുടേതും 1197 രൂപയുടേതും, ഈ രണ്ട് പ്ലാനുകളുടേയും വാലിഡിറ്റി 84 ദിവസമായിരുന്നു, എന്നാല്‍ ഇപ്പോള്‍ 70 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനുകള്‍ക്ക് കമ്പനി നല്‍കുന്നത്.

ഈ പ്ലാനുകള്‍ക്ക് 84 ദിവസമായിരുന്നു വാലിഡിറ്റി നല്‍കിയിരുന്നത,് ഇപ്പോള്‍ 70 ദിവസമാക്കി കുറച്ചിരിക്കുന്നു. 697 രൂപ പ്ലാനില്‍ 1.5ജിബി ഡാറ്റയും പ്രതി ദിനവും, 897 രൂപ പ്ലാനില്‍ 2ജിബി ഡാറ്റ പ്രതി ദിവനം, 1197 രൂപ പ്ലാനില്‍ 2.5ജിബി ഡാറ്റ പ്രതി ദിനവുമാണ് നല്‍ക്കുന്നത്.

Advertisement

മികച്ച ടെലികോം മൊബൈല്‍ ആപ്പ്, ഇപ്പോള്‍ ഇവിടെ!!

നോണ്‍-4ജി ഹാന്‍സെറ്റുകളിലെ ഓഫറുകള്‍

ഐഡിയയുടെ ഈ ഓഫറുകള്‍ എല്ലാം തന്നെ 4ജി ഹാന്‍സെറ്റുകളില്‍ മാത്രമാണ്. 4ജി ഹാന്‍സെറ്റുകളല്ല എങ്കില്‍ ഈ ഓഫറുകള്‍ എല്ലാം തന്നെ വ്യത്യാസപ്പെട്ടിരിക്കും. നിങ്ങള്‍ 4ജി ഹാന്‍സെറ്റ് അല്ലാ ഉപയോഗിക്കുന്നതെങ്കില്‍ 697 പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 70 ദിവസത്തെ വാലിഡിറ്റിയില്‍ 6ജിബി ഡാറ്റയായിരിക്കും മൊത്തത്തില്‍ ലഭിക്കുന്നത്.

അതു പോലെ തന്നെ 4ജി ഹാന്‍സെറ്റ് അല്ലാത്തതില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 897 രൂപ പ്ലാനില്‍ 15ജിബി ഡാറ്റ മൊത്തത്തിലും 1197 രൂപ പ്ലാനില്‍ 30ജിബി ഡാറ്റ മൊത്തത്തിലും ലഭിക്കുന്നു.

4ജി ഹാന്‍സെറ്റിലെ ഓഫറുകള്‍

നിങ്ങളുടെ 4ജി ഹാന്‍സെറ്റില്‍ 697 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ മൊത്തത്തില്‍ 105ജിബി ഡാറ്റയും 897 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 140 ജിബി ഡാറ്റയും 1197 രൂപയ്ക്ക് 175ജിബി ഡാറ്റയും മൊത്തത്തില്‍ ലഭിക്കുന്നു.

എന്നാല്‍ ഡാറ്റ ബനിഫിറ്റ് കൂടാതെ ഈ പ്ലാനുകളില്‍ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസും പ്രതിദിനം ലഭിക്കുന്നു.

ഓലയുടെ വലിയ ഇലക്ട്രിക് വാഹനം ഇന്ത്യയില്‍

എയര്‍ടെല്‍ 999 രൂപ പ്ലാന്‍ (Airtel)

എന്നാല്‍ എയര്‍ടെല്‍ 999 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 60ജിബി ഡാറ്റ, 100എസ്എംഎസ് പ്രതിദിനം എന്നിവ 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഈ പ്ലാനുകള്‍ ഐഡിയ മാജിക് ഓഫറുകള്‍ക്ക് അര്‍ഹമാണ്, ഇതില്‍ 3300 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു.

Best Mobiles in India

English Summary

Idea has two long-validity plans of Rs 897 and Rs 1197, which earlier used to offer benefits for 84 days