ജിയോയെ വെല്ലാന്‍ ഐഡിയയുടെ തകര്‍പ്പന്‍ ഓഫര്‍


രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാദാക്കളായ ഐഡിയ പുതിയ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ എന്നീ കമ്പനികളെ കടത്തിവെട്ടാനുളള ഐഡിയയുടെ പുതിയ നീക്കമായി നമുക്കിതിനെ കാണാം.

227 രൂപയുടെ അണ്‍ലിമിറ്റഡ് ഓഫറാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ എയര്‍ടെല്ലിന്റെ 219 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ ലക്ഷ്യം വച്ചാണ്. എയര്‍ടെല്ലിന്റെ 219 രൂപയുടെ പ്ലാനില്‍ സൗജന്യമായി ഹലോ ട്യൂണ്‍സിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം.

ഈ പ്ലാനില്‍ പ്രതിദിനം 1.4ജിബി 4ജി/3ജി/2ജി ഡേറ്റയോടൊപ്പം 250 മിനിറ്റ് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ പ്രതിദിനവും ആഴ്ചയില്‍ 1000 മിനിറ്റ് വോയിസ് കോളും നല്‍കുന്നു. കൂടാതെ ഈ പ്ലാനില്‍ പ്രതിദിനം 100 ഫ്രീ എസ്എംഎസും നല്‍കുന്നു. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

ഈ മേല്‍പറഞ്ഞ ആനുകൂല്യങ്ങള്‍ക്കു പുറമേ, ഐഡിയയുടെ പുതിയ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡൈലര്‍ ടോണ്‍ സബ്‌സ്‌ക്രിപ്ഷനും അതു പോലെ മിസ്ഡ് കോള്‍ അലേര്‍ട്ടും നല്‍കുന്നു. നിലവില്‍ ഈ പുതിയ പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ മാത്രമാണ്. എന്നാല്‍ ഇത് ഉടന്‍ തന്നെ എല്ലാ സബ്‌സ്‌ക്രൈബര്‍മാര്‍ക്കും എത്തുമെന്നു പ്രതീക്ഷിക്കുന്നു.

മിസ്ഡ് കോള്‍ അലേര്‍ട്ട് സബ്‌സ്‌ക്രിപ്ഷനെ കുറിച്ചു പറയുകയാണെങ്കില്‍, ഇത് 30 രൂപ പ്രതിമാസം നല്‍കി പ്രത്യേകം തിരഞ്ഞെടുക്കേണ്ടതാണ്. എന്നാല്‍ ഐഡിയയുടെ 227 രൂപ പ്ലാനില്‍ മിസ്ഡ് കോള്‍ അലേര്‍ട്ട് 15 ദിവസത്തേക്ക് സൗജന്യമാണ്. ഈ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ SUB MC1249 എന്ന് 54300 യിലേക്ക് എസ്എംഎസ് അയക്കുക.

ഇതിലുപരി ഈ പ്ലാനില്‍ ചില മത്സരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിനെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം ഇത് ഏകദേശം വോഡാഫോണിന്റെ RED Hot Deals നു സമാനമാണ്. ഏറ്റവും പുതിയ താരിഫ് പ്ലാനായ 199 രൂപയില്‍ മിസ്ഡ് കോള്‍ അലേര്‍ട്ടും ഡയലര്‍ ടോണുകളും ഉണ്ട്.

എന്നാല്‍ എയര്‍ടെല്ലിന്റെ 219 രൂപ പ്ലാനില്‍ 1.4ജിബി ഡേറ്റ പ്രതിദിനം, 100എസ്എംഎസ് പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഫ്രീ ഹലോ ട്യൂണ്‍സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ നല്‍കുന്നു.

ഒരു ഫോൺ വാങ്ങുമ്പോൾ 90 ശതമാനം ആളുകളും പറ്റിക്കപ്പെടുന്നത് ഈ 7 കാരണങ്ങൾ കൊണ്ടാണ്!

Most Read Articles
Best Mobiles in India
Read More About: idea offers news

Have a great day!
Read more...

English Summary

idea-s-promotional-offer