അധിക ഡേറ്റയുമായി ഐഡിയയുടെ 199 രൂപ പ്ലാന്‍ പുതുക്കിയിരിക്കുന്നു..


ടെലികോം രംഗത്ത് എക്കാലവും പോരാട്ടം ശക്തമാണ്. ലോകം തന്നെ അതിവേഗം ഡിജിറ്റലാകാന്‍ കുതിക്കുമ്പോള്‍ ഫോണനുബന്ധ ലോകങ്ങളിലേക്ക് സാധാരണക്കാര്‍ വരെ കയറി ഇരുപ്പു കഴിഞ്ഞു. താരിഫ് പ്ലാന്‍ പ്രഖ്യാപിച്ചു കൊണ്ടുളള കമ്പനികളുടെ ഏറ്റുമുട്ടല്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

Advertisement

താരിഫ് യുദ്ധം ശക്തമായതോടെ പുതിയ ഓഫറുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് ഐഡിയയാണ്. ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഡിയയുടെ 199 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്.

Advertisement

അങ്ങനെ പുതുക്കിയ പ്ലാനില്‍ പ്രതിദിനം 2ജിബി 3ജി/4ജി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പ്ലാനില്‍ മൊത്തത്തില്‍ 56ജിബി ഡേറ്റ ഇപ്പോള്‍ ലഭിക്കുന്നു. പ്ലാന്‍ വാലിഡിറ്റിക്ക് ഒരു മാറ്റവുമില്ല, 28 ദിവസം തന്നെയാണ് പുതുക്കിയ പ്ലാനിലും.

നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 1.4ജിബി ഡേറ്റയായിരുന്നു. അങ്ങനെ മൊത്തത്തില്‍ 39.2ജിബി ഡേറ്റ മാത്രമാണ് ലഭിച്ചിരുന്നത്.

എന്നാല്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ പുതുക്കിയ പ്ലാന്‍ ലഭിക്കുന്നത്. മറ്റുളളവര്‍ 1.4ജിബി ഡേറ്റയില്‍ തന്നെ തുടര്‍ന്നു കൊണ്ടു പോകണം. ഡേറ്റ ഓഫര്‍ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതി ദിനം 100എസ്എംഎസ് എന്നിവയും ഉണ്ട്. എന്നാല്‍ കോളുകള്‍ നല്‍കിയിരിക്കുന്നത് ചില നിയന്ത്രണങ്ങളോടെയാണ്, അതായത് പ്രതിദിനം 250 മിനിറ്റ് ഫ്രീയും അതു പോലെ പ്രതിവാരം 1000 മിനിറ്റുമാണ് ഫ്രീ. പരിധി കഴിഞ്ഞാല്‍ പ്രധാന ബാലന്‍സില്‍ നിന്നും പണം ഈടാക്കുന്നതാണ്.

Advertisement

നേരത്തെ സൂചിപ്പിച്ചിരുന്നു ഈ പ്ലാന്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണെന്ന്. നിങ്ങളുടെ ഐഡിയയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാനിന് അര്‍ഹരാണോ എന്നറിയാന്‍ 'മൈ ഐഡിയ ആപ്പ്' തുറക്കുകയോ അല്ലെങ്കില്‍ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

ഇതു കൂടാതെ ചില പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഐഡിയയുടെ ക്യാഷ്ബാക്ക് ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നുണ്ട്.

ഏതൊരു ടെലികോം കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് മറ്റു കമ്പനികളെ ലക്ഷ്യം വച്ചായിരിക്കും. അതിന് യാതൊരു സംശയവുമില്ല. അതു പോലെ ഐഡിയ ഇവിടെ ലക്ഷ്യം വച്ചിരിക്കുന്നത് ജിയോയേയും എയര്‍ടെല്ലിനേയുമാണ്. ജിയോയുടെ 198 രൂപ പ്രീപെയ്ഡ് പ്ലാന്‍ ഓഫര്‍ ചെയ്യുന്നത് പ്രതിദിനം 2ജിബി ഡേറ്റയാണ്. കൂടാതെ അതിനോടൊപ്പം പ്രതിദിനം 100 എസ്എംഎസ്, ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, ഫ്രീ വോയിസ് കോള്‍, ഫ്രീ കോളര്‍ ട്യൂണ്‍സ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

Advertisement

എന്നാല്‍ എയര്‍ടെല്ലിന്റെ 99 രൂപ പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ 2ജിബി 4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും 300എസ്എംഎസും ഉണ്ട്.

തകർപ്പൻ സവിശേഷതകളുമായി അസൂസ് സെൻഫോൺ 5Z എത്തി; വൺപ്ലസ് 6നേക്കാൾ മികച്ചത്?

Best Mobiles in India

English Summary

Idea Rs 199 Prepaid Pack Now Offers 2GB Data per Day, Unlimited Voice Calls for 28 Days