ഐഡിയയുടെ പുതിക്കിയ നിര്‍വ്വാണ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ 125ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍..!


ജിയോയെ വെല്ലാന്‍ അണ്‍ലിമിറ്റഡ് പ്ലാനുമായി ഐഡിയ. അതായത് ഐഡിയയുടെ നിര്‍വ്വാണ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ പുതിയ ഓഫറുള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ഐഡിയ വരിക്കാര്‍ക്ക് കൂടുതല്‍ ഡേറ്റ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് കമ്പനി.

ഐഡിയ നിര്‍വ്വാണ പ്ലാനുകളായ 399 രൂപ, 499 രൂപ, 999 രൂപ, 1299 രൂപ എന്നീ പ്ലാനുകളില്‍ 125ജിബി ഡേറ്റ വരെ നല്‍കുന്നു. എല്ലാ നിര്‍വ്വാണ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും സൗജന്യമായി അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ജിയോ നല്‍കുന്നതു പോലെ റോമിംഗില്‍ ഇന്‍കമിംഗ് കോള്‍ സൗജന്യമല്ല.

ഇതിനു മുന്‍പുളള നിര്‍വാണ പ്ലാനുകളായ 389 രൂപ, 649 രൂപ, 1699 രൂപ, 1999 രൂപ, 2999 രൂപ എന്നീ പ്ലാനുകള്‍ ഈ വര്‍ഷം ആദ്യം പുതുക്കിയിരുന്നു. എന്നാല്‍ ഇൗ പ്ലാനുകള്‍ പുതുമയോടെ വീണ്ടും അവതരിപ്പിക്കുമോ എന്നതിനെ കുറിച്ച് യാതൊരു അറിയിപ്പും കമ്പനി നല്‍കിയിട്ടില്ല.

നിര്‍വ്വാണ 399 രൂപ പ്ലാന്‍

ഐഡിയയുടെ 399 രൂപ നിര്‍വ്വാണ പ്ലാനില്‍ 40ജിബി ഡേറ്റയും റോള്‍ഓവര്‍ ആനുകൂല്യം 200ജിബി വരെയുമാണ്. ഡേറ്റ ഉപയോഗത്തില്‍ പ്രതിദിന പരിധിയില്ല. കൂടാതെ ഈ പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി, നാഷണല്‍ എന്നിവ പരിധിയില്ലാതെ നല്‍കുന്നു. ഇതിനോടൊപ്പം 100 എസ്എംഎസ് പ്രതിദിനവും ഉണ്ട്.

ഇതിനു മുന്‍പുളള നിര്‍വ്വാണ 389 രൂപ പ്ലാനില്‍ 20ജിബി ഡേറ്റയും 200 ജിബി റോള്‍ഓവര്‍ ആനുകൂല്യവുമായിരുന്നു.

നിര്‍വ്വാണ 499 രൂപ പ്ലാന്‍

നിലവില്‍ ഐഡിയയുടെ 499 രൂപ നിര്‍വ്വാണ പ്ലാനില്‍ 75ജിബി ഡേറ്റയാണ് നല്‍കുന്നത്. മുന്‍പ് ഈ പ്ലാനില്‍ 40ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. 200ജിബി ഡേറ്റ റോള്‍ഓവര്‍ ആനുകൂല്യമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100എസ്എംഎസ് എന്നിവയും നല്‍കുന്നു.

നിര്‍വ്വാണ 999 രൂപ പ്ലാന്‍

ഐഡിയയുടെ നിര്‍വ്വാണ 999 രൂപ പ്ലാനില്‍ 100ജിബി ഡേറ്റ വരെ നല്‍കുന്നു. മുന്‍പ് ഈ പ്ലാനില്‍ 80ജിബി ഡേറ്റയായിരുന്നു. മുകളില്‍ സൂചിപ്പിച്ച പ്ലാനിനെ പോലെ 200ജിബി ഡേറ്റ റോള്‍ഓവര്‍ സൗകര്യവും ഇതിലുണ്ട്. ഒപ്പം അണ്‍ലിമിറ്റഡ് കോളിംഗ് സേവനവും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നുണ്ട്.

നിര്‍വ്വാണ 1299 രൂപ പ്ലാന്‍

നിര്‍വ്വാണ 1299 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 125ജിബി ഡേറ്റയാണ് നല്‍കുന്നത്. മുന്‍പ് ഈ പ്ലാനില്‍ 100ജിബി ഡേറ്റയായിരുന്നു. ഡേറ്റ റോള്‍ ഓവര്‍ ലിമിറ്റ് 200ജിബി വരെയാണ്. ഇതു കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളും 100 എസ്എംഎസും പ്രതിദിനം നല്‍കുന്നു.

യുഎസ്എ, കാനഡ, ചൈന, ഹോംഗ് കോംഗ്, സിങ്കപ്പൂര്‍, മലേഷ്യ, തായ്‌ലാന്റ് എന്നീവിടങ്ങളിലേക്ക് പ്രത്യേക കോഡുകള്‍ ഉപയോഗിച്ചാല്‍ 100 മിനിറ്റ് ഇന്റര്‍നാഷണല്‍ കോളുകള്‍ സൗജന്യമായി ചെയ്യാം.

നോക്കിയ 9 സവിശേഷതകൾ എല്ലാം പുറത്ത്; ഒറ്റവാക്കിൽ അതിഗംഭീരം!

Most Read Articles
Best Mobiles in India
Read More About: idea telecom news technology

Have a great day!
Read more...

English Summary

Idea Rs 399, Rs 499, Rs 999, Rs 1,299 Nirvana Postpaid Recharge Packs Offer Up to 125GB Data