ഐഡിയയുടെ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തുവോ?


രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ തമ്മിലുളള താരിഫ് യുദ്ധം തുടരുകയാണ്. ജിയോയുടെ വരവോടു കൂടി നിലവിലെ വരിക്കാരെ നഷ്ടപ്പെടുമെന്നു മുന്‍കൂട്ടി കണ്ടു കൊണ്ടാണ് മിക്ക കമ്പനികളും ഓഫറുകള്‍ നല്‍കുന്നത്.

ഇനി ഐഡിയയുടെ ഊഴമാണ്. രണ്ട് പുതിയ അണ്‍ലിമിറ്റഡ് പ്രീപെയ്ഡ് പായ്ക്കുകളാണ് ഐഡിയ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 999 രൂപയുടേയും 1298 രൂപയുടേയും ഈ പായ്ക്കുകള്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ പരിമിതമായ ഡാറ്റയും എസ്എംഎസും നല്‍കുന്നു.

എന്നാല്‍ ഐഡിയ സെല്ലുലാറുമായും മറ്റു താരിഫ് പ്ലാനുമായി ഈ പുതിയ പദ്ധതികള്‍ പൊരുത്തപ്പെടുന്നില്ല. നിലവില്‍ ഈ പ്ലാനുകള്‍ രണ്ടും തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭിക്കുന്നത്.

998 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, മൊത്തത്തില്‍ 5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ്. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

മറുവശത്ത് ഐഡിയയുടെ 1298 രൂപ പ്രീപെയ്ഡ് പ്ലാനിലും അണ്‍ലിമിറ്റ് കോളുകള്‍ ചെയ്യാം, അതു പോലെ 100 എസ്എംഎസ് പ്രിതിദിനവും. എന്നാല്‍ ഈ പ്ലാനില്‍ ലഭിക്കുന്ന ഡാറ്റ 7ജിബിയാണ്. പ്ലാനിന്റെ കാലാവധി 32 ദിവസവും. ഐഡിയ സെല്ലുലാറിന്റെ വോയിസ് കോളുകള്‍ ഓരോ ആഴ്ചയിലും 100 നമ്പറിലേക്കു മാത്രമേ വിളിക്കാന്‍ സാധിക്കൂ.

അണ്‍ലിമിറ്റഡ് കോളുകള്‍ പ്രതിവാരം 1000 മിനിറ്റും പ്രതി ദിനം 250 മിനിറ്റുമാണ്. ലിമിറ്റ് കഴിഞ്ഞാല്‍ സാധാരണ വോയിസ് കോളുകളുടെ ചാര്‍ജ്ജ് ഈടാക്കും.

ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഒരു ഫയൽ സേഫ് ആണോ എന്ന് എങ്ങനെ എളുപ്പം കണ്ടെത്താം

നേരത്തെ സൂചിപ്പിച്ചതു പോലെ ഈ പ്ലാനുകള്‍ മറ്റു ഓപ്പറേറ്റര്‍മാരുടെ താരിഫ് പ്ലാനുമായി പൊരുത്തപ്പെടാനാകില്ല. ഐഡിയയുടെ മറ്റു പ്ലാനുകളായ 897 രൂപ, 1197 രൂപ, 697 രൂപ എന്നീ പ്ലാനുകള്‍ 1.5ജിബി ഡാറ്റ മുതല്‍ 2.5 ജിബി ഡാറ്റ വരെ പ്രതിദിനം നല്‍കുന്നു. ഈ മൂന്നു പ്ലാനുകളുടേയും വാലിഡിറ്റ് 70 ദിവസമാണ്.

കൂടാതെ മറ്റു പ്രീപെയ്ഡ് പ്ലാനുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 199 രൂപയ്ക്ക് പ്രതിദിനം 1.4ജിബി ഡാറ്റയും 100 എസ്എംഎസും പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോളും നല്‍കുന്നു. ഒരേ ഓഫറും വ്യത്യസ്ഥ വാലിഡിറ്റിയുമായ മറ്റു പ്ലാനുകളാണ് 309 രൂപ, 357 രൂപ, 399 രൂപ, 448 രൂപ, 509 രൂപ എന്നീ പ്ലാനുകള്‍.

Most Read Articles
Best Mobiles in India
Read More About: idea news tariff plans telecom

Have a great day!
Read more...

English Summary

Idea Cellular has introduced two new unlimited prepaid recharge packs priced at Rs. 998 and Rs. 1,298. The Rs. 998 prepaid plan from Idea Cellular offers unlimited voice calling, 5GB of data on the whole and 100 SMS per day and is valid for 28 days. The Rs. 1,298 prepaid plan from Idea Cellular offers similar benefits and 7GB data on the whole and valid for 35 days.