ജിയോയെ വെല്ലാന്‍ ഐഡിയയുടെ 227 രൂപ പ്ലാന്‍.. ഓഫറുകള്‍ ഇങ്ങനെ..!


ടെലികോം മേഖലയില്‍ എക്കാലവും പോരാട്ടം ശക്തമാണ്. താരിഫ് പ്ലാന്‍ പ്രഖ്യാപിച്ചിട്ടുളള കമ്പനികളുടെ ഏറ്റുമുട്ടല്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നീ കമ്പനികള്‍ വ്യത്യസ്ഥതരം ഓഫറുകളുമായി എത്തിയിട്ടുണ്ട്. ഇനി ഐഡിയയുടെ ഊഴമാണ്.

227 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനാണ് ഐഡിയയുടെ പുതിയ ഓഫര്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച ഈ പ്ലാനില്‍ 1.4ജിബി 3ജി/ 2ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിദിനം 250 മിനിറ്റ് അണ്‍ലിമിറ്റഡ് വോയിസ് കോളും ആഴ്ചയില്‍ 1000 മിനിറ്റ് വോയിസ് കോളുമാണ് ഐഡിയ നല്‍കുന്നത്.

100 എസ്എംഎസ് ആണ് പ്രതിദിനം ഈ പ്ലാനില്‍. കൂടാതെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളര്‍ ട്യൂണ്‍സ് സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

മൈ ഐഡിയ ആപ്പു വഴിയോ അല്ലെങ്കില്‍ കമ്പനി വെബ്‌സൈറ്റില്‍ നിന്നോ ഈ പ്ലാന്‍ നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ചില തിരഞ്ഞെടുത്ത ഐഡിയ ഉപയോക്താക്കള്‍ക്ക് കമ്പനി ക്യാഷ്ബാക്ക് ഓഫറുകളും മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതു കൂടാതെ ഫിഫ വേള്‍ഡ് കപ്പ് 2018 സമയത്ത് സോണിലൈവ് മെമ്പര്‍ഷിപ്പ് സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് 150 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു. 'നിര്‍വാണ' സ്‌കീമിനു കീഴില്‍ ഐഡിയ സെല്ലുലാര്‍ വ്യത്യസ്ഥതരം പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഐഡിയയുടെ ഈ പുതിയ പ്ലാനിനോടു താരതമ്യം ചെയ്യാന്‍ മികച്ചത് എയര്‍ടെല്ലിന്റെ 129 രൂപ പ്ലാനാണ്. ഈ പ്ലാനില്‍ സൗജന്യമായി ഡേറ്റ, വോയിസ് കോളിംഗ് സൗകര്യമുണ്ട്. ഇതു കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതി ദിനം 1ജിബി 4ജി ഡേറ്റ, പ്രതിദിനം 100എസ്എംഎസ്, ഫ്രീ ഹലോ ട്യൂണ്‍സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലിന്റെ ഈ പ്ലാന്‍ അല്ലാതെ ഐഡിയക്കു സമാനമായി നില്‍ക്കുന്ന മറ്റൊരു പ്ലാനാണ് ജിയോയുടെ 198 രൂപ പ്ലാന്‍. ഈ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, ഫ്രീ വോയിസ് കോളിംഗ്, പ്രതിദിനം 100എസ്എംഎസ്, കമ്പനിയുടെ പ്രൊപ്രൈറ്ററി ആപ്ലിക്കേഷനുകള്‍ക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ കൂടാതെ ഫ്രീ കോളര്‍ ട്യൂണുകളും ജിയോ നല്‍കുന്നു.

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം? വീഡിയോ കാണാം

രണ്ടും മൂന്നുമല്ല, 5 ക്യാമറകളുമായി ഒരു ബ്രഹ്‌മാണ്ഡ ഫോൺ വരുന്നു; ഒപ്പം 3D മാപ്പിംഗ് അടക്കം പലതും!

Most Read Articles
Best Mobiles in India
Read More About: idea jio news

Have a great day!
Read more...

English Summary

Idea's Rs. 227 Pack Gives Unlimited Calls, 1.4GB Data per Day, Dialer Tone