ആകാശ് 2 ഐഐടി ബോംബെയുടെ പരീക്ഷണശാലയില്‍



ആകാശ് ടാബ്‌ലറ്റിന്റെ പുതുക്കിയ പതിപ്പ് ഐഐടി ബോംബെ പരിശോധിച്ചുവരികയാണെന്ന് ഡാറ്റാവിന്‍ഡ് അറിയിച്ചു. പരിശോധനക്കൊപ്പം എഞ്ചിനീയറിംഗ് കോളേജുകളില്‍ ആവശ്യമായ ആപ്ലിക്കേഷനുകളും കണ്ടന്റുകളും ഐഐടി ബോംബെ തയ്യാറാക്കുമെന്നും ആകാശ് നിര്‍മ്മാതാക്കളായ ഡാറ്റാവിന്‍ഡ് വ്യക്തമാക്കി.

ഡാറ്റാവിന്‍ഡ് ഐഐടി ബോംബെയ്ക്ക് നല്‍കിയ സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം നടക്കുന്നത്. ഇത് വരെ 100 സാമ്പിളുകള്‍ ഡാറ്റാവിന്‍ഡ് ഐഐടി ബോംബെയ്്ക്ക് കൈമാറിയിട്ടുണ്ട്. അവയെ സംബന്ധിച്ചുള്ള അഭിപ്രായം ഇന്‍സ്റ്റിറ്റിയൂട്ട് ആഴ്ചകള്‍ക്കുള്ളില്‍ അറിയിക്കുമെന്നാണ് കരുതുന്നതെന്നും ഡാറ്റാവിന്‍ഡ് സിഇഒ സുനിത് സിംഗ് തുലി പറഞ്ഞു.

Advertisement

ജൂണ്‍ അവസാനത്തോടെ ആകാശ് 2വിലുള്‍പ്പെടുത്തേണ്ട സവിശേഷതകളെന്തെല്ലാമെന്ന് അന്തിമമായി തീരുമാനിക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചിരുന്നു.

Advertisement

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റായ ആകാശുമായി ഡാറ്റാവിന്‍ഡും കേന്ദ്ര മാനവവിഭവശേഷി വകുപ്പും എത്തിയത്. 2,276 രൂപയായിരുന്നു ഇതിന്റെ വില. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 1,200 രൂപ നിരക്കില്‍ ലഭ്യമാക്കുകയും ചെയ്തു.

ആകാശിന്റെ ആദ്യ വേര്‍ഷനില്‍ ഐഐടി ബോംബെയ്ക്ക് പകരം ഐഐടി രാജസ്ഥാനായിരുന്നു സഹകരിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത മോഡലിന്റെ പെര്‍ഫോമന്‍സിലെ ചില പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഗവേഷണ അവകാശം ഐഐടി ബോംബെയ്ക്ക് ലഭിക്കുകയായിരുന്നു.

Best Mobiles in India

Advertisement