നരേന്ദ്ര മോഡിയുടെ പേരില്‍ ആപ്ലിക്കേഷന്‍


ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ഐഫോണ്‍, ഐപാഡ്, ഐപോഡുകള്‍ക്കായി ഒരു ആപ്ലിക്കേഷന്‍. ഐമോഡി എന്നാണ് ഇതിന്റെ പേര്. സ്വന്തം പേരില്‍ ഒരു ആപ്ലിക്കേഷനുള്ള ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയനേതാവായിരിക്കുകയാണ് ഇതോടെ മോഡി. ഐട്യൂണ്‍സ് സ്‌റ്റോറില്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ സൗജന്യവുമാണ്.

കഴിഞ്ഞ മാര്‍ച്ച് 29നാണ് ഐട്യൂണില്‍ ഐമോഡി പ്രത്യക്ഷപ്പെട്ടത്. മോഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഈ ആപ്ലിക്കേഷന് പിന്നില്‍. മോഡി മന്ത്രിസഭയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അദ്ദേഹത്തിന്റെ സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമെല്ലാം ഈ ആപ്ലിക്കേഷനിലൂടെ അനുയായികളിലെത്തിക്കുകയാണ് ലക്ഷ്യം. മോഡിയുടെ പ്രസംഗങ്ങളുടെ വീഡിയോകള്‍ വരെ ഇതില്‍ ലഭിക്കും.

ഇനി മോഡിയ്ക്ക് നേരിട്ടൊരു സന്ദേശം അയയ്ക്കണമെന്നുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷനില്‍ നിന്നും അതും സാധിക്കും. ഈ വര്‍ഷാവസാനമാകുന്നതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കമാണ് ആപ്ലിക്കേഷന് പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു.

എന്തായാലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കുമപ്പുറം രാഷ്ട്രീയത്തെ എല്ലാ തരക്കാരിലേക്കും എത്തിക്കാന്‍ ആപ്ലിക്കേഷനുകളേയും ഉപയോഗപ്പെടുത്താം എന്ന പുതിയൊരു ആശയമാണ് ഐമോഡിയിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ലഭിച്ചിരിക്കുന്നത്.

Most Read Articles
Best Mobiles in India

Have a great day!
Read more...