ഇതായിരിക്കും ഭാവിയില്‍ വെബില്‍ നിങ്ങളുടെ പാസ്‌വേഡ്...!


ഭാവിയില്‍ ഫോണായിരിക്കും നിങ്ങളുടെ വെബ് പാസ്‌വേഡ്. അതായത് വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (W3C) ഇനി മുതല്‍ നിങ്ങളുടെ വെബ് പാസ്‌വേഡ് ടെക്‌സ്റ്റ് അടിസ്ഥാനമാക്കിയുളള പാസ്‌വേഡ് നീക്കം ചെയ്ത് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നു.

Advertisement

ഇന്ന് ഉപയോഗിക്കുന്ന ടൂ-ഫാക്ടര്‍ ഓതെന്റിക്കേഷനു സമാനമാണ് W3C പാസ്‌വേഡ്. ഇത് ബ്രൗസര്‍ അടിസ്ഥാനമാക്കിയുളള ഏതൊരു സൈറ്റിലും പ്രവര്‍ത്തിക്കും, അക്കൗണ്ട് അടിസ്ഥാനമാക്കിയല്ല. W3C പാസ്‌വേഡ് ഇതിനകം തന്നെ മോസില്ല ഫയര്‍ഫോക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisement

W3C എങ്ങനെ പ്രവര്‍ത്തിക്കുമെന്നു നോക്കാം

. നിങ്ങളുടെ ഫോണില്‍ നിന്നും ഒരു സൈറ്റ് സന്ദര്‍ശിക്കുകയും ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയും ചെയ്യുക.

. ഇപ്പോള്‍ ഫോണ്‍ ഇങ്ങനെ ആവശ്യപ്പെടും, ' Do you want to register this device with this site'? നിങ്ങള്‍ രജിസ്‌ട്രേഷന്‍ അംഗീകരിക്കുക.

. നിങ്ങളുടെ വിരലടയാളം/ പിന്‍/ പാറ്റേണ്‍ കോഡ് എന്നിവ ഫോണ്‍ ആവശ്യപ്പെടും. ഇപ്പോള്‍ നിങ്ങള്‍ അക്കൗണ്ട് സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

. പിന്നീട് നിങ്ങള്‍ നിങ്ങളുടെ ലാപ്‌ടോപ്പില്‍ അതേ സൈറ്റ് വീണ്ടും സന്ദര്‍ശിച്ച് 'Sign in'ല്‍ ക്ലിക്ക് ചെയ്യുക.

Advertisement

. അവിടെ നിങ്ങളുടെ യൂസര്‍ നെയിം എന്റര്‍ ചെയ്യുക, പക്ഷേ പാസ്‌വേഡിന്റെ ആവശ്യമില്ല. പകരം നിങ്ങളുടെ ഫോണ്‍ ബീപ്പ് ചെയ്യും.

2018ലെ ഇന്റര്‍നെറ്റ് ക്യാഷ്ബാക്ക് ഷോപ്പിംഗ് ട്രണ്ട്‌സ്

Best Mobiles in India

Advertisement

English Summary

In The Future, Your Phone Will Be Your Password On The Web