ആപ്പിള്‍ ഐഫോണ്‍ XSന് ഇന്ത്യയേക്കാള്‍ വില കുറവാണ് ഈ രാജ്യങ്ങളില്‍..!


ആപ്പിള്‍ ഐഫോണ്‍ നിരയിലെ ഏറ്റവും പുതിയ മോഡലാണ് ഐഫോണ്‍ XS. ഈ ഫോണ്‍ ലോക വിപണിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഐഫോണ്‍ XSന്റെ 64ജിബി വേരിയന്റിന് 99,900 രൂപയാണ് ഇന്ത്യയില്‍. കൂടാതെ 256ജിബി വേരിയന്റിന് 1,14,900 രൂപയും 512ജിബി വേരിയന്റിന് 1,34,900 രൂപയുമാണ്.

Advertisement

ടാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മറ്റു രാജ്യങ്ങളില്‍ കുറവുണ്ടാകുമെന്ന് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഈ പറയുന്ന രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ വില കുറവാണ് ഐഫോണ്‍ XSന്. വിലകള്‍ താരതമ്യം ചെയ്യാനായി 64ജിബി സ്‌റ്റോറേജ് വേരിയന്റാണ് ഇവിടെ എടുക്കുന്നത്. എല്ലാ വിലകളും ഔദ്യോഗിക ആപ്പിള്‍ സ്റ്റോറില്‍ നല്‍കിയിട്ടുളളതാണ്. അതായത് ലോകത്ത് എവിടെ നിന്നും ഐഫോണ്‍ വാങ്ങിയാലും അതിന്റെ എല്ലാ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാണ്.

Advertisement

യുഎസ്എ

ഇവിടെ വില ആരംഭിക്കുന്നത് 73,500 രൂപ മുതല്‍ 80,300 രൂപ വരെയാണ്. ടാക്‌സും ഉള്‍പ്പെടുന്നുണ്ട്. 26,400 രൂപ വരെ നിങ്ങള്‍ക്ക് സേവ് ചെയ്യാം. ന്യൂ ഹാംഷെയറില്‍ $999 ഉും, സാന്‍ ജോസില്‍ $1,091.41ഉും ആണ്.

കാനഡ
കാനഡയില്‍ ഐഫോണ്‍ XS, 64GB വേരിയന്റിന് 1,379 കനേഡിയന്‍ ഡോളറാണ്. അതായത് ഇന്ത്യന്‍ വില ഏകദേശം 77,400 രൂപ. എന്നാല്‍ ഐഫോണ്‍ XSന്റെ ഇന്ത്യന്‍ വില 99,900 രൂപയാണ്. ഏകദേശം 22,500 രൂപയോളം വ്യത്യാസം വരുന്നുണ്ട് ഇവിടെ.

ജപ്പാന്‍

ജപ്പാനില്‍ ഐഫോണ്‍ XS, 64ജിബി വേരിയന്റിന് 1,21,824 Yen ആണ്. ഇന്ത്യന്‍ തുക ഏകദേശം 80,000 രൂപ. ഏകദേശം 19,000 രൂപയോളം വ്യത്യാസം വരുന്നുണ്ട്.

Advertisement

ഹോംഗ് കോങ്

ഹോംഗ് കോംങില്‍ ഐഫോണ്‍ XS, 64ജിബി വേരിയന്റിന് ടാക്‌സിനു ശേഷം 8,599 HK ഡോളറാണ്. അതായത് ഇന്ത്യന്‍ തുക ഏകദേശം 80,700 രൂപ. ഏകദേശം 12,200 രൂപയോളം വില വ്യത്യാസം വരുന്നുണ്ട്.

ദുബായ്, യുഎഇ

ദുബായിയിലും യുഎഇയിലും ഐഫോണ്‍ XS, 64ജിബി വേരിയന്റിന് ടാക്‌സിനു ശേഷം 4,229 Dirham ആണ്. അതായത് ഇന്ത്യന്‍ വില ഏകദേശം 84,700 രൂപ. ഏകദേശം 15,200 രൂപയോളം വ്യത്യാസം വരുന്നുണ്ട് ഇവിടെ.

സിങ്കപ്പൂര്‍

സിങ്കപ്പുരില്‍ ഈ ഐഫോണിന് ടാക്‌സിനു ശേഷം 1,649 സിങ്കപ്പൂര്‍ ഡോളറാണ്. ഇന്ത്യയില്‍ ഈ ഫോണിന് 88,100 രൂപയാണ്. ഏകദേശം 11,800 രൂപയോളം വ്യത്യാസമാണ് ഈ രാജ്യങ്ങള്‍ തമ്മില്‍.

Advertisement

ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയില്‍ ഐഫോണ്‍ XS ടാക്‌സിനു ശേഷം 1,629 ഡോളറിനാണ് വില്‍ക്കുന്നത്, അതായത് ഇന്ത്യയന്‍ വില ഏകദേശം 84,900 രൂപ. ഇന്ത്യയില്‍ ഐഫോണ്‍ XSന് 99,900 രൂപയാണ്. ഏകദേശം 15,000 രൂപയോളം വ്യത്യസം വരുന്നുണ്.

ചൈന
ചൈനയില്‍ ഐഫോണ്‍ XS, 64ജിബി വേരിയന്റിന് ടാക്‌സിനു ശേഷം 8,699 Yuan ആണ്. അതായത് ഇന്ത്യയന്‍ വില ഏകദേശം 92,250 രൂപ. 7,650 രൂപയോളം വ്യത്യാസം ഈ രാജ്യങ്ങള്‍ തമ്മില്‍ വരുന്നുണ്ട്.

തായ്‌ലാന്റ്

ടാക്‌സിനു ശേഷം തായ്‌ലാന്റില്‍ ഐഫോണ്‍ XS 64ജിബി വേരിയന്റിന് 39,900 തായ് ഭട്ട് ആണ്. അതായത് ഇന്ത്യന്‍ വില ഏകദേശം 89,250 രൂപ. 10,650 രൂപ വ്യത്യാസമാണ് ഇവിടെ.

Advertisement

മലേഷ്യ
മലേഷ്യയില്‍ ഈ ഫോണിന് 4,999 Malasian Ringgit ആണ്, ഇന്ത്യന്‍ വില 88,400 രൂപ. 11,500 രൂപ വ്യത്യാസമാണ് ഈ രാജ്യങ്ങള്‍ തമ്മില്‍.
ലണ്ടണ്‍

ലണ്ടനില്‍ ആപ്പിള്‍ ഐഫോണ്‍ XS 64GB വേരിയന്റിന് ടാക്‌സിനു ശേഷം 999 Pound ആണ്. എന്നു വച്ചാല്‍ ഇന്ത്യന്‍ വില 95,500 രൂപ. 4,400 രൂപയുടെ വ്യത്യാസമാണ് ഇവിടെ കാണുന്നത്.

ഫ്രാന്‍സ്

ഇവിടെ ഐഫോണ്‍ XS, 64ജിബി വേരിയന്റിന് ടാക്‌സിനു ശേഷം 1,155.28 Euro ആണ്, അതായത് ഇന്ത്യയന്‍ വില 97,500 രൂപ. 2,250 രൂപയുടെ വ്യത്യസമാണ് ഇവിടെ.

ന്യൂസിലാന്റ്

ആപ്പിള്‍ ഐഫോണ്‍ XS 64GB വേരിയന്റിന് ടാക്‌സിനു ശേഷം 1,899 ന്യൂസിലാന്റ് ഡോളറാണ്. അതായത് ഇന്ത്യന്‍ വില ഏകദേശം 90,540 രൂപ. 9,360 രൂപയുടെ വ്യത്യാസമാണ് ഈ രാജ്യങ്ങളില്‍.

Advertisement

മെക്‌സികോ

മെക്‌സികോയില്‍ ഐഫോണ്‍ XS 64ജിബി വേരിയന്റിന് ടാക്‌സിനു ശേഷം 24,499 Mexican Peso ആണ്. അതായത് ഇന്ത്യന്‍ വില 92,035 രൂപ. 7,865 രൂപയോളം വ്യത്യാസമാണ് ഇവിടെ.

ജര്‍മനി

ജര്‍മനിയില്‍ ഐഫോണ്‍ XS, 64ജിബി വേരിയന്റിന് ടാക്‌സിനു ശേഷം 1,149 Euro ആണ്. 1950 രൂപയുടെ വ്യത്യാസമാണ് ഇവിടെ കാണുന്നത്.

ആൻഡ്രോയിഡ് 9 പൈയോടുകൂടിയ ഹോണർ 10 ലൈറ്റ് വിപണയിൽ; വില 14,250 രൂപ

Best Mobiles in India

English Summary

In these countries where Apple iPhone XS is cheaper than India