ഇത് നിങ്ങൾ വിചാരിച്ചപോലെയുള്ള ടിവിയല്ല; അതും 13499 രൂപ മുതൽ..!!


പഴയ ടിവി സംസ്കാരമൊക്കെ പതിയെ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എല്ലാവരും 4കെ ടീവികൾക്ക് പിന്നാലെയാണ് ഇന്ന്. ഇന്നിറങ്ങുന്ന ടിവികൾ മിക്കവയും 4കെ എച്ഡിആർ ഡിസ്പ്ലേ ഉള്ളവയാണ്. അതിനാണ് വിപണിയിൽ ആവശ്യക്കാർ അധികവും. വമ്പൻ കമ്പനികൾ മുതൽ ചെറിയ സ്ഥാപനങ്ങൾ വരെ അവരുടേതായ വ്യത്യസ്ത മോഡലുകൾ അനുദിനം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

Advertisement

പാനാസോണിക്ക്, വിഡിയോകോൺ, സാംസങ്ങ് തുടങ്ങിയ ഒട്ടനവധി കമ്പനികൾ തങ്ങളുടെ മികച്ച ടിവികളുമായി രംഗത്തുണ്ട്. വിപണിയിലെ വമ്പന്മാരായ ഇവരെല്ലാം തന്നെ ഉപഭോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനൊത്ത മോഡലുകൾ അവതരിപ്പിക്കുന്നതിൽ പരിശ്രമിക്കുകയും വിജയം കാണുകയും ചെയ്തിട്ടുണ്ട്.

Advertisement

നിലവിൽ വിപണിയിലുള്ള ടിവികൾ

വു പോലെ വിപണിയിൽ മുന്നിട്ട് നിൽക്കുന്ന കമ്പനികളിൽ നിന്നും മികച്ച നിലവാരത്തിലുള്ള ഒരുപിടി സ്മാർട്ട് ടിവികൾ രംഗത്തു വന്നിട്ടുണ്ട്. 43 ഇഞ്ച്, 49 ഇഞ്ച്, 55 ഇഞ്ച് എന്നിങ്ങനെ മൂന്ന് സ്ക്രീൻ സൈസിൽ എത്തിയ ഇവയ്ക്ക് 36999 രൂപ മുതലാണ് വില തുടങ്ങുന്നത്. എൽജി ആകട്ടെ, തങ്ങളുടെ 32 ഇഞ്ച് ടിവിയുടെ വില തുടങ്ങുന്നത് തന്നെ 19789 രൂപ മുതലാണ്. ഒപ്പം ഷവോമിയും തങ്ങളുടെ കുറഞ്ഞ വിലയിലുള്ള മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണ് വില നിലവാരം പോകുന്നത് എങ്കിലും ഏതെടുക്കണം, ഏതിനാണ് മികച്ച ഓഫറുകൾ ഉള്ളത്, ഏതു കമ്പനിയാണ് മികച്ച ടിവി അനുഭവം നൽകുക എന്നതെല്ലാം ആലോചിച്ച് സംശയത്തിന്റെ നടുവിലായിരിക്കും നമ്മൾ. ഈയവസരത്തിലാണ് നമുക്ക് ഏറെ പരിചയമുള്ള, പണ്ടുതൊട്ടേ നമ്മൾ കേട്ടു ശീലിച്ച ഒരു ബ്രാൻഡ് തങ്ങളുടെ പുത്തൻ ടീവികളുമായി രംഗത്തെത്തിയിരിക്കുന്നത്. 120 വർഷങ്ങളായി ടിവി നിർമ്മാണ രംഗത്തുള്ള ബ്രാൻഡായ ഫ്രഞ്ച് കമ്പനി തോംസൺ ആണ് വിലക്കുറവിന്റെ പൂരവുമായി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കാനൊരുങ്ങുന്നത്.

തോംസൺ അവതരിപ്പിക്കുന്നു ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ടിവി

നീണ്ട ഇടവേളക്ക് ശേഷം തോംസൺ ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. അതും മികവുറ്റ 3 സ്മാർട്ട് എൽ.ഈ.ഡി ടിവികളുമായി. ഫ്ലിപ്കാർട്ടിലൂടെ കമ്പനിയുടെ ഈ മൂന്ന് ടിവികളിൽ ഏതു വേണമെങ്കിലും നമുക്ക് ബുക്ക് ചെയ്ത് വാങ്ങാം. 32 ഇഞ്ച്, 40 ഇഞ്ച്, 43 ഇഞ്ച് എന്നിങ്ങനെ മൂന്ന് സ്ക്രീൻ സൈസുകളിലാണ് ഇവ എത്തുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം ഇതിന്റെ വില തന്നെയാണ്.

13499 രൂപ മുതലാണ് ഇതിന്റെ വില തുടങ്ങുന്നത്. നിലവിൽ മറ്റേത് കമ്പനികൾ നല്കുന്നതിനേക്കാളും മികച്ച ഓഫർ തന്നെയാണിത്. നിലവിൽ വിപണിയിലുള്ള ഏതൊരു സ്മാർട്ട് ടിവിയിലും ഉള്ളത് പോലെയുള്ള എല്ലാ സവിശേഷതകളും ഈ ടിവിക്കും അവകാശപ്പെടാനുണ്ട്. അതും ഇത്രയും കുറഞ്ഞ വിലയിൽ. എന്തൊക്കെയാണ് ഈ മൂന്ന് ടിവികളുടെയും പ്രത്യേകതകൾ എന്ന് നോക്കാം.

 

ഡിസൈൻ

മൂന്ന് മോഡലുകളും പരമാവധി കാണാം കുറഞ്ഞ സ്ലിം ഡിസൈൻ ആണെന്നത് ഇവയുടെ ഡിസൈൻ സംബന്ധിച്ച് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ഏത് ചുമരിലും എളുപ്പം ഫിറ്റ് ചെയ്യാൻ പാകത്തിൽ മെലിഞ്ഞതാണ് എന്ന് സാരം.

രൂപവും സ്മാർട്ട് ഫീച്ചറുകളും

ആൻഡ്രോയിഡ് 4.4 അധിഷ്ഠിത സോഫ്റ്റ് വെയർ ആണ് ടിവിയിലുള്ളത്. ഇൻബിൽറ്റ് ആയിത്തന്നെ ആപ്പ് സ്റ്റോറും ഉണ്ട്. നിങ്ങൾക്ക് ഒരു സ്മാർട്ട് ടിവിക്ക് ആവശ്യമായ സകല ആപ്പുകളും ഇത് വഴി ഡൗൺലോഡ് ചെയ്യാനും സാധിക്കും. നെറ്റ്ഫ്ലിക്സ്, യുട്യൂബ്, ആമസോൺ തുടങ്ങിയ എല്ലാം ഇതുവഴി ടിവിയിൽ ലഭ്യമാക്കാം. ന്യൂയോർക്ക് ടൈംസ്, CNN, BBC, വിക്കിപീഡിയ, ജിമെയിൽ തുടങ്ങി ഏതു വിഭാഗത്തിൽ പെട്ട ആപ്പുകളും നിങ്ങൾക്ക് ഈ വിശാലമായ സ്‌ക്രീനിൽ ഉപയോഗിക്കാനാവും.

ഓഡിയോ, വിഡിയോ

വെറും സ്മാർട്ട് മാത്രം ആയാൽ മതിയാവില്ലല്ലോ ഒരു ടിവി. ഒപ്പം അതിന്റെ ഓഡിയോ, വീഡിയോ എന്നിവയും ഗുണനിലവാരം പുലർത്തേണ്ടതുണ്ടല്ലോ. ഇവിടെ തോംസൺ ഈ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തിക്കൊണ്ടാണ് തങ്ങളുടെ ടിവി മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. രണ്ടു 10 വാട്ട് സ്പീക്കറുകളോട് കൂടിയാണ് ഈ 43 ഇഞ്ച് ടിവി എത്തുന്നത്. ടിവിയുടെ ഡിസ്‌പ്ലെയുടെ കാര്യത്തിൽ 3840 x 2160 അൾട്രാ ഹൈ ഡെഫിനിഷനോട് (UHD) കൂടിയ എൽഇഡി ബാക്ക്ലിറ്റ് ഐപിഎസ് എൽസിഡി പാനൽ ആണ് ടിവിക്കുള്ളത്.

27999 രൂപ എന്ന വില വെച്ച് നോക്കുമ്പോൾ 43 ഇഞ്ച് ടിവിയുടെ വിപണിയിൽ ഏറ്റവും വില കുറഞ്ഞതും എന്നാൽ അതിനൊത്ത ഗുണനിലവാരമുള്ളതുമായ ഒരേയൊരു മോഡൽ ഇതുമാത്രമാണ്. ടിവി പ്രദാനം ചെയ്യുന്ന പിക്സൽ റെസല്യൂഷൻ ആകട്ടെ, സൗണ്ട് നിലവാരം ആകട്ടെ, മറ്റു സൗകര്യങ്ങൾ ആകട്ടെ, എന്തുകൊണ്ടും ഏതൊരാളെയും അതിശയിപ്പിക്കുന്നതാണ് ഈ വിലയിൽ ഇതുപോലെ ഒരു ടിവി.

Best Mobiles in India

English Summary

India Has Chosen It’s Favourite Smart LED TV. And It Might Not Be What You’re Guessing Right Now!