ഏഷ്യയില്‍ ഏറ്റവും കുറവ് ഇന്റര്‍നെറ്റ് സ്പീഡ് ഇന്ത്യയില്‍!!!


ഏഷ്യയില്‍ ഏറ്റവും കുറവ് ഇന്റര്‍നെറ്റ് വേഗതയുള്ള രാജ്യം ഇന്ത്യ. ഇന്റര്‍നെറ്റ് കണ്ടന്റ് ഡെലിവറി നെറ്റ്‌വര്‍ക്കായ അകാമായ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1.7 Mbps ആണ് രാജ്യത്തെ ശരാശരി ഇന്റര്‍നെറ്റ് വേഗത.

Advertisement

ആഗോള തലത്തില്‍ ശരാശരി ഇന്റര്‍നെറ്റ് വേഗത 3.9 Mbps ആണ്. ഏറ്റവും ഉയര്‍ന്നത് 21.2 Mbps ഉം ആണ്. ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ 118-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിറകിലാണ്. എങ്കിലും വേഗത വര്‍ഷത്തില്‍ 34 ശതമാനം വര്‍ദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട് വ്യക്തമാക്കുന്നു.

Advertisement

ഇന്ത്യയില്‍ 10 Mbps-ല്‍ കൂടുതല്‍ വേഗത ലഭിക്കുന്നത് 0.7 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മാത്രമാണ്. 4.9 ശതമാനം പേര്‍ക്ക് 4 Mbps ഓ അതില്‍ കൂടുതലോ ലഭിക്കുന്നുണ്ട്.

സൗത് കൊറിയയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗതയുള്ളത്. 23.6 Mbps ആണ് ശരാശരി.

Best Mobiles in India

Advertisement