ഏറ്റവും കൂടുതല്‍ സ്പാം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത്...!


അനാവശ്യ മെയിലുകള്‍ അയയ്ക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യമെന്ന അവമതി ഇന്ത്യക്ക് ഇനി ഇല്ല. എന്നാലും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ സ്പാം മെസേജുകള്‍ അയയ്ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോഴും ആറാം സ്ഥാനത്താണെന്ന് കാസ്പര്‍സ്‌കൈ ലാബ് നടത്തിയ പഠനത്തില്‍ പറയുന്നു.

Advertisement

ആപ്പിളിന്റെ ഐഫോണ്‍ 6 പ്ലസ് ലോഞ്ചും, ഐസ് ബക്കറ്റ് ചലഞ്ച് സംരഭവുമാണ് സ്പാര്‍മാര്‍ സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ ജങ്ക് മെയിലുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച പ്രധാന രണ്ട് വിഷയങ്ങള്‍. വിപണന തന്ത്രങ്ങള്‍ പ്രചരിപ്പിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ സത്യസന്ധമായ വിഷയങ്ങളുടെ കൂട്ട് പിടിക്കുന്ന പ്രവണതയില്‍ സ്പാര്‍മാര്‍ കൂടുതല്‍ സൂത്രശാലികളായെന്നും പഠനം പറയുന്നു.

Advertisement

2012 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് കാലയളവില്‍ കാസ്പര്‍സ്‌കൈ ഏറ്റവും വലിയ സ്പാം ഉല്‍പ്പാദക രാജ്യമായി കണ്ടെത്തിയത് ഇന്ത്യയെയായിരുന്നു. 14 ശതമാനം സ്പാമുമായി യുഎസ്സാണ് കഴിഞ്ഞ പാദത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Best Mobiles in India

Advertisement

English Summary

India ranked 6th largest source of world’s spam.