മൈക്രോസോഫ്റ്റ് ഇമാജിന്‍ വേള്‍ഡ്കപ്പ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ സംഘം


ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മൈക്രോസോഫ്റ്റ് ഇമാജിന്‍ വേള്‍ഡ്കപ്പ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം റണ്ണറപ്പായി. മേയ് ആറിനു നടന്ന വേള്‍ഡ് ഫൈനലിലാണ് ഈ ബഹുമതി കരസ്ഥമാക്കിയത്. ഫരീദാബാദിലെ മാനവ് രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് സ്റ്റഡീസിലെ ഗവേക്ഷണ വിദ്യാര്‍ത്ഥികളാണ് നേട്ടത്തിനു പിന്നില്‍.

ബഹുമതി ലഭിച്ചത്.

സീലി (ലാറ്റിനില്‍ എയര്‍ എന്ന വാക്ക്) ഡെവലപ്പ് ചെയ്തതിനാണ് ബഹുമതി ലഭിച്ചത്. സീലിയെന്നത് സ്മാര്‍ട്ട് ഓട്ടോമാറ്റഡ് ആന്റി പൊല്യൂഷന്‍ ആന്‍ഡ് ഡ്രഗ് ഡെലിവറി മാസ്‌ക്കാണ്. ആസ്മ, ക്രോണിക് റസ്പിറേറ്ററി രോഗികള്‍ എന്നിവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മാസ്‌ക്കാണ്. ഇതിനാണിപ്പോള്‍ ഏറെ പ്രശംസ നേടിയിരിക്കുന്നത്.

ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

മൈക്രോസോഫ്റ്റന്റെ ആനുവല്‍ ബിള്‍ഡ് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചാണ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഏറെ ഉപയോഗപ്രദമായ കണ്ടുപിടിത്തമാണ് സീലിയെന്ന് ചാംപ്യന്‍ഷിപ്പില്‍ വിദഗ്ദര്‍ വിലയിരുത്തി. നോര്‍ത്ത് ഇന്ത്യയിലടക്കം അന്തരീക്ഷ മലിനീകരണം ഏറെയുള്ളതിനാല്‍ ഇത്തരം മാസ്‌ക്കിന്റെ ഉപയോഗം ശ്വാസകോശ രോഗം ഒരുപരിധിവരെ പിടിച്ചുനിര്‍ത്തും.

മാതൃദിനത്തില്‍ അമ്മയ്ക്ക് സമ്മാനം നല്‍കാന്‍ അഞ്ച് ഗാഡ്ജറ്റുകള്‍

വര്‍ദ്ധിച്ചുവരികയാണ്

'ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. നിലവില്‍ റിയല്‍ ടൈം എയര്‍ പൊല്യൂഷന്‍ ഡാറ്റ ഞങ്ങള്‍ സ്വരൂപിച്ചു വരികയാണ്. ഇത് സര്‍ക്കാരിനും ഉപയോഗപ്പെടും' - സീലി ടീം അംഗം ആകാശ് ബദന പറയുന്നു.

ഇവര്‍ക്കു ലഭിച്ചിരുന്നു.

ആകാശ് ബദന, വാസു കൗശിക്, ഭരത് സുന്ദള്‍ എന്നിവരാണ് സീലിയെന്ന പുത്തന്‍ ആശയത്തിനു പിന്നില്‍. ഉമേഷ് ദത്തയുടെയും മാനവ് രചന റിസര്‍ച്ച് ഇന്നവേഷ്# ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും സഹായം ഇവര്‍ക്കു ലഭിച്ചിരുന്നു.

പത്തുവര്‍ഷമായി മൈക്രോസോഫ്റ്റ് നടത്തിവരുന്ന മത്സരമാണിത്.

കഴിഞ്ഞ ഏതാനും പത്തുവര്‍ഷമായി മൈക്രോസോഫ്റ്റ് നടത്തിവരുന്ന മത്സരമാണിത്. 190 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 1.65 മില്ല്യണ്‍ വിദ്യാര്‍ത്ഥികളാണ് എല്ലാവര്‍ഷവും ചാംപ്യന്‍ഷിപ്പില്‍ ഭാഗമാകുന്നത്.

ഈ ബജറ്റ് ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുകള്‍, വേഗമാകട്ടേ!

Most Read Articles
Best Mobiles in India
Read More About: microsoft technology news

Have a great day!
Read more...

English Summary

India’s Team Caeli comes 2nd at Microsoft’s Imagine Cup World Championship